PRAVASI

MACF 2025 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മാർച്ച് 29നു അതിഗംഭീരമായി നടത്തുന്നു

Blog Image

റ്റാമ്പാ : മുപ്പത്തി അഞ്ചാം വർഷത്തിലേക്കു കടക്കുന്ന സെൻട്രൽ ഫ്ലോറിഡയിലെ   ആദ്യത്തെ മലയാളി സംഘടനയായ മലയാളി അസോസിയേഷൻ ഓഫ് സെൻട്രൽ ഫ്ലോറിഡ (MACF) 2025 കമ്മിറ്റിയുടെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 29-ന് ടാമ്പാ യിലെ സേക്രഡ് ഹാർട്ട് ക്നാനായ കമ്മ്യൂണിറ്റി ഹാളിൽ( 2620 Washington Rd, Valrico, FL 33594) അതിഗംഭീരമായി നടത്തുന്നു. ശ്രീമതി സ്മിത രാധാകൃഷ്ണൻ ആണ് മുഖ്യ അതിഥി (ടാമ്പാ ഇന്റർനാഷണൽ എയർപോർട്ട് പ്ലാനിംഗ് വൈസ് പ്രസിഡന്റ്) പ്രസിഡന്റ് ടോജിമോൻ പൈത്തുരുത്തേലിന്റെയും സെക്രട്ടറി ഷീല ഷാജുവിന്റെയും ട്രെഷറർ സാജൻ കോരതിന്റെയും നേതൃത്വത്തിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റി ഇതിനോടകം എല്ലാം തയാറെടുത്തു കഴിഞ്ഞു.

 ഈ ആഘോഷത്തിൽ പങ്കുചേരാൻ റ്റാമ്പയിലെ എല്ലാ മലയാളി സുഹൃത്തുക്കളെയും MACF സ്വാഗതം ചെയുകയും നിങ്ങളുടെ ഓരോരുത്തരുടെയും സാന്നിധ്യ സഹകരണങ്ങൾ കൊണ്ട് ഈ ആഘോഷം വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു

 
MACF വിമൻസ് ഫോറം നടത്തുന്ന ഫാഷൻ ഫിയസ്റ്റ മുതിർന്നവർക്കും കുട്ടികളും ഒരുപോലെ ആസ്വദിക്കാവുന്ന ആകർഷകമായ ഫാഷൻ ഷോ ആയിരിക്കും . ഇനാഗുറേഷൻന്റെ ഭാഗമായി കുട്ടികൾ മുതൽ മുതിർന്നവരുടെയും നൃത്യ നൃത്തങ്ങൾ മറ്റു കലാപരിപാടികൾ  എന്നിവയും നടത്തപ്പെടുന്നതായിരിക്കും

MACF 2025 കമ്മിറ്റിയുടെ ഭാഗമായി വനിതാ അംഗങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്ന വിമൻസ് ഫോറം,  വിദ്യാഭ്യാസ കാര്യങ്ങൾക്കായി എഡ്യൂക്കേഷൻ ആൻഡ് എംപവർമെൻറ് കമ്മിറ്റി, മലയാളി സമൂഹത്തിന്റെ കലാപ്രതിഭകൾക്കായി ആർട്സ് ആൻഡ് എന്റർടൈൻമെന്റ് കമ്മിറ്റി,   കായികപ്രേമികൾക്കായി സ്പോർട്സ് കമ്മിറ്റി  എന്നിവയും  രൂപീകരിച്ചു  

 ഇനാഗുറേഷൻ പരിപാടിയിൽ സ്‌നാക്‌സും, ഡിന്നർ കൗണ്ടെർകളും  ഉണ്ടായിരിക്കും. പ്രവേശനം സൗജന്യമാണ്.

അമേരിക്കയിലെ കേരളമായ ഫ്ലോറിഡയിലെ കേരളത്തനിമ നിലനിർത്തുന്ന കലാ സാംസ്കാരിക കേന്ദ്രമായ MACF’ ഇന്റെ ഭാഗമാകുവാനും പരിപാടികളുടെ അപ്ഡേറ്റ്സ് കിട്ടുവാനും MACF ഫേസ്ബുക് പേജ് (https://www.facebook.com/MacfTampa) ഫോള്ലോ ചെയ്യുക.

MACF വെബ്‌സൈറ്റ്: https://www.macftampa.com/ 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.