ഹൂസ്റ്റണ്‍: തോമസ് കെ. തോമസ് (ബാബു-77) ഹൂസ്റ്റണില്‍ അന്തരിച്ചു. ചെങ്ങന്നൂര്‍ കൊല്ലരയ്യം പീടികയില്‍ പരേതരായ കെ.റ്റി. തോമസിന്‍റെയും സാറാമ്മയുടെയും മകനാണ്.
ഭാര്യ പരേതയായ സാറമ്മ (ബാബ) മൂഴിക്കാല കൊച്ചുമലയില്‍ കുടുംബാംഗമായിരുന്നു. മക്കള്‍: ബോബി, ബിബി, ബറ്റ്സി. മരുമക്കള്‍: സ്മിത, കവിതാ, ഫിനു. എട്ട് കൊച്ചുമക്കളുമുണ്ട്.
സംസ്കാരം ഏപ്രില്‍ 17-ന് വ്യാഴാഴ്ച രാവിലെ 9 മണിക്ക് ലിവിങ് വാട്ടേഴ്സ് ചര്‍ച്ചില്‍ വെച്ച് നടക്കും. വിലാസം: 845 സ്റ്റാഫോര്‍ഡ് ഷെറിന്‍, സ്റ്റാഫോര്‍ഡ്, ടെക്സസ്-77477.
അമേരിക്കയിലെ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാളായ തോമസ് നൂറുകണക്കിന് ആളുകളെ അമേരിക്കയില്‍ കൊണ്ടുവരുവാന്‍ സഹായിച്ചിട്ടുണ്ട്.
തത്സമയ സംപ്രേഷണം: പ്രയര്‍ മൗണ്ട് മീഡിയ/ലൈവ്.
തോമസ് കെ. തോമസ്