പാലക്കാട്: സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ 3 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ആളിയാർ ഡാമിൽ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്.
സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ മൂവരും ഒഴുക്കിൽ പെടുകയായിരുന്നു. ഒരാൾ ഒഴുക്കിൽപ്പെട്ടപ്പോൾ മറ്റ് രണ്ട് പേർ രക്ഷിക്കാൻ ശ്രമിക്കുകയും അപകടത്തിൽപ്പെടുകയുമായിരുന്നു. മറ്റ് വിദ്യാർത്ഥികൾ ഇവരെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇന്ന് രാവിലെയാണ് അപകടം ഉണ്ടാവുന്നത്. മരിച്ച വിദ്യാർത്ഥികളുടെ മൃതദ്ദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.