PRAVASI

സണ്ണി സാറിന് ആദരാഞ്ജലികൾ

Blog Image

"ഷൂട്ടിംഗ് " എന്ന  തികഞ്ഞ   ഏകാഗ്രതയുടെ മത്സര വിഭാഗത്തിൽ,  ശൂന്യതയിൽ നിന്നും ഇന്ത്യയുടെ യശസ്സ് വാനോളം ഉയർത്തുന്നതിൽ നിർണ്ണായകമായ പങ്ക് വഹിച്ച  രാജ്യം കണ്ട ഏറ്റവും മികച്ച ഷൂട്ടിംഗ് പരിശീലകരിൽ ഒരാളായ പ്രൊഫസർ സണ്ണി തോമസ് വിടവാങ്ങി.

 ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളേജ്‌ ആരംഭിച്ച കാലം മുതൽ ഇന്ഗ്ലീഷ് അധ്യാപനകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം വിനോദത്തിനായി സുഹൃത്തുക്കളോടൊപ്പം നായാട്ടിന് പോകുന്ന പതിവുണ്ടായിരുന്നു. വില്ലാളി വീരനായ അർജ്ജുനനെ പോലെ, ഉന്നം തെറ്റാതെയുള്ള  ഓരോ  കാഞ്ചി വലിയും ലക്‌ഷ്യം കണ്ടപ്പോൾ ,  ഒരു ഗോഡ് ഫാദറുടേയും" സഹായമില്ലാതെ, അദ്ദേഹത്തിലെ മത്സരാന്വേഷി    സ്വയം കണ്ടെത്തിയതാണ് ഷൂട്ടിംഗ് മത്സരത്തിന്റെ അനന്ത സാധ്യതകൾ. ആദ്യം സംസ്ഥാന ചാമ്പ്യനും പിന്നാലെ ദേശീയ ചാമ്പ്യനും ആയ സണ്ണി സാർ തുടർ വർഷങ്ങളിലും ദേശീയ ചാമ്പ്യനായി  വിജയം ആവർത്തിച്ചു. അതുകൊണ്ടു തന്നെ പിൽക്കാലത്ത്,  അന്തർദേശീയ മത്സരങ്ങൾക്കായുള്ള   മികച്ച ഇന്ത്യൻ ടീമിനെ വാർത്തെടുക്കുവാനുള്ള നിയോഗവും അദ്ദേഹത്തിൽ വന്നുചേർന്നു. ഏഷ്യൻ ഗെയിംസിലും,  കോമൺവെൽത്ത്‌ ഗെയിംസിലും ഒടുവിൽ ഒളിമ്പിസ്കിലും ഇന്ത്യൻ താരങ്ങൾ വിജയം കൈവരിച്ചപ്പോൾ പരിശീലകനായി.... നാടിന്റെ അഭിമാനമായി സണ്ണി സാർ ഒപ്പം ഉണ്ടായിരുന്നു... പ്രിയപ്പെട്ട സണ്ണി സാറിന് പ്രണാമം  

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.