PRAVASI

ഇന്ത്യക്ക്26 ശതമാനം തീരുവ,തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് ട്രംപ്

Blog Image

വാഷിങ്ടൺ: അന്യായ ഇറക്കുമതിത്തീരുവ ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്ത്യ അടക്കമുള്ള രാജ്യങ്ങൾക്കെതിരെ തിരിച്ചടിത്തീരുവ പ്രഖ്യാപിച്ച് യുഎസ്. വിമോചന ദിനമെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ദിവസത്തിലാണ് തിരിച്ചടിത്തീരുവ പ്രഖ്യാപിച്ചത്. ഇന്ത്യക്ക് മേൽ 26 ശതമാനം തീരുവയാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ട്രംപിന്റെ വ്യാപാര പോരാട്ടത്തിന്റെ ഗണ്യമായ വർദ്ധനവായിരുന്നു ഈ നീക്കം, ഇത് ആഗോള സമ്പദ്‌വ്യവസ്ഥയെ അലയടിക്കാൻ സാധ്യതയുണ്ട്, ഇത് അമേരിക്കൻ ഉപഭോക്താക്കൾക്കും നിർമ്മാതാക്കൾക്കും വില ഉയർത്തുകയും മറ്റ് രാജ്യങ്ങളിൽ നിന്ന് പ്രതികാര നടപടികൾക്ക് കാരണമാവുകയും ചെയ്യും. "പരസ്പര താരിഫുകൾ" ഏർപ്പെടുത്തുമെന്ന് മിസ്റ്റർ ട്രംപ് ആഴ്ചകളായി പറഞ്ഞുകൊണ്ടിരുന്നെങ്കിലും, അദ്ദേഹത്തിന്റെ പ്രഖ്യാപനം പല സാമ്പത്തിക വിദഗ്ധരും വിശകലന വിദഗ്ധരും പ്രതീക്ഷിച്ചതിലും വളരെ കൂടുതലായിരുന്നു.

വിദേശ നിർമിത ഓട്ടോമൊബൈൽ ഉൽപ്പന്നങ്ങൾക്കും 25 ശതമാനം തിരിച്ചടിത്തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. യുഎസ് വ്യവസായിക ശക്തിയുടെ പുനർജന്മമാകും പുതിയ തീരുവ പ്രഖ്യാപനമെന്നും യുഎസ് ഒരിക്കൽ കൂടി സമ്പന്നമാകുമെന്നും ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

‘‘വിദേശികൾ നമ്മുടെ സ്വപ്നങ്ങൾ നശിപ്പിച്ചു. ജോലി അവസരങ്ങൾ തട്ടിയെടുത്തു. ഇനി അത് അനുവദിച്ച് കൊടുക്കില്ല. നമ്മളോട് ചെയ്യുന്നത് പോലെ തിരിച്ച്ചെയ്യും. റെസിപ്രോക്കൽ താരിഫുകൾ ആ രാജ്യങ്ങൾക്ക് മേൽ ചുമത്തും. യുഎസിനെ മഹത്തരമാക്കും. ജോലി അവസരങ്ങൾ തിരിച്ചുവരും. വിദേശ വ്യാപാര പ്രതിബന്ധങ്ങൾ മറികടക്കും. യുഎസിന്റെ സുവർണനാളുകൾ തിരിച്ചുവരും.’’ – ട്രംപ് പ്രഖ്യാപിച്ചു.

ഇന്ത്യക്ക്  പുറമെ മറ്റ് രാജ്യങ്ങൾക്കെതിരെയുള്ള തിരിച്ചടിത്തീരുവയും ട്രംപ് പ്രഖ്യാപിച്ചു. ചൈന – 34%, യൂറോപ്യൻ യൂണിയൻ – 20 %, വിയറ്റ്നാം – 46 %, തായ്‌വാൻ –  46 %, ജപ്പാൻ – 24 %, ദക്ഷിണ കൊറിയ – 25 %, തായ്‌ലൻഡ് – 36 %, സ്വിറ്റ്‌സര്‍ലൻഡ് – 31  %, കംബോഡിയ – 49 % എന്നിങ്ങനെയാണ് തിരിച്ചടിത്തീരുവ നിരക്കുകൾ.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.