2025 ആഗോള വ്യാപകമായി ഒരു കുലുക്കത്തോടെ വിടചൊല്ലുകയാണ്. ഞെട്ടിപ്പിക്കുന്നതും, ഭയപ്പെടുത്തുന്നതുമായ അനവധി സംഭവങ്ങൾ കൊച്ചു കേരളത്തിൻെ്് മണ്ണിൽ തുടങ്ങി, അമേരിക്കയുടെ മണ്ണിലും അരങ്ങേറി.
ന്യൂ ഓർലിയസിൽ പുതുവർഷം ആഘോഷിച്ച ജനതയുടെ നടുവിലേക്ക് മുസ്ലിം മത തീവ്രവാദി വാഹനം ഇടിച്ചു കയറ്റി മരണത്തിൻെ്് തേർവാഴ്ച ആരംഭിച്ചു, അത്
ബോണ്ടി ബീച്ചിൽ കലാശക്കൊട്ട് നടത്തി. ഇങ്ങനെ എത്ര, എത്ര സംഭവങ്ങൾ നമുക്ക് മുന്നിലൂടെ കടന്നുപോയി.
2025 ഭൗതിക, രാഷ്ട്രീയ, സാമൂഹിക, മത മേഖലകളിൽ എല്ലാം ഒത്തിരി ചലനങ്ങൾ സൃഷ്ടിച്ചു. അമേരിക്കയുടെ കപ്പിത്താൻ ജനുവരിയിൽ ഭരണമേറ്റെടുത്തപ്പോൾ, ലോകം അവസാനിച്ചു എന്ന് കൊട്ടിഘോഷിച്ച മണ്ടശിരോമണികൾ അറബിക്കടൽ തുടങ്ങി പസഫിക്ക് മഹാസമുദ്രംവരെ നീട്ടി തുപ്പി. ജനാധിപത്യത്തിൻെ്് കാവൽക്കാർ എന്ന് പുലമ്പിയർ ഇപ്പോൾ മാളങ്ങളിൽ ഒളിക്കുകയാണ്. അവസാനിച്ചത് എന്താണ് ? സുനാമി പോലെ തള്ളിക്കയറിയ അനധികൃത കുടിയേറ്റം, പതിനായിരങ്ങളെ കൊന്നൊടുക്കിയ അന്തർദേശീയ മയക്കുമരുന്ന് വ്യാപാരം, പെൺവാണിഭം, ജെൻഡർ മാറ്റം, വിലക്കയറ്റം ഇതെല്ലാം ഒരു പരധിവരെ അവസാനിച്ചു. ദുഷ്ടതയുടെ അച്ചുതണ്ടായ ഇറാൻെ്് നട്ടെല്ലൊടിഞ്ഞു, ഇസ്രയേൽ ബന്ധികൾ വിടുവിക്കപ്പെട്ടു, യുദ്ധങ്ങൾ പലതും നിന്നു. റഷ്യയുടെ അടിത്തറയക്ക് ഇളക്കം സംഭവിച്ചു, മാർക്കറ്റുകൾ കുതിച്ചുയരുവാൻ തുടങ്ങി. ചുരുങ്ങിയ നാളുകൾ കൊണ്ട് നാഥനില്ലാത്ത കളരി പോലെ കിടന്ന അമേരിക്ക എന്ന മഹാൽ രാജ്യം ആഗോള ഭീകരന്മാർക്കും, ഖജനാവ് കൊള്ളയടിക്കുന്ന ഗവൺമെൻെ്് ഉദ്യോഗസ്ഥന്മാർക്കും പേടിസ്വപ്നമായി മാറുന്നു. ഇവരാണ് പൂക്കുല പോലെ ഇപ്പോൾ വിറയ്ക്കുന്നത്. വെനസ്വല തുടങ്ങി, മെക്സിക്കോവരെ കള്ളക്കടത്തുകാർക്ക് കടലിലും, കരയിലും ഉറക്കം നഷ്ടപ്പെട്ടു.
പാരമ്പര്യത്തിനും, അക്ഷര ജ്ഞാനത്തിലും പുകൾ പെറ്റ കേരളം ഭ്രാന്താലയത്തിൻെ്് കൂട് തുറന്നു വിട്ടത് പോലുള്ള പ്രവർത്തികൾ ഭരണതലം തുടങ്ങി, നടുറോഡിൽ വരെ ചെയ്തുകൂട്ടി, ലജ്ജയായതിൽ മാനം കൊണ്ടു. അയ്യപ്പഭവിഗ്രഹത്തിൻെ്് സ്വർണ്ണപ്പാളി തോളിൽ ചുമക്കുന്നവർ തുടങ്ങി, അരി മോഷ്ടിച്ചവനെ അടിച്ചു കൊല്ലുന്ന വികൃത ജീവികൾ നിയമങ്ങൾ കയ്യിലെടുക്കുവാൻ തുടങ്ങി. അടിച്ചു കൊന്ന ലൈംഗിക തൊഴിലാളിയുടെ ചേതനയറ്റ ശരീരം മദ്യലഹരിയിൽ വലിച്ചിഴച്ച് മയങ്ങി വീണ കാപാലികൻ തുടങ്ങി, പോലീസ് സ്റ്റേഷനുകൾ മരണമുറിയും, മൂന്നാംമുറയുടെ താവളങ്ങളും ആക്കി മാറ്റുന്ന കാക്കിയിട്ട മനുഷ്യമൃഗങ്ങൾ 2025 ൻെ്് പുഴുക്കുത്തുകളായി മാറി. സമാധാനത്തിൻെ്് ദീപശിഖ കത്തിക്കുവാൻ അമേരിക്ക പോലുള്ള രാജ്യങ്ങൾ ശ്രമിക്കുമ്പോൾ മത ഭീകരന്മാരും, വർഗീയ വാദികളും, കമ്മ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് ശിരോമണികളും ആ നാളം തല്ലിക്കൊടുത്തുവാൻ അണിയറകളിൽ എന്നും നീക്കങ്ങൾ നടത്തന്നു. കറുത്ത കൈകൾ നിർഭയരായിരിക്കുന്നവരെയും, ക്രൈസ്തവ സമൂഹത്തെയും ഇന്ത്യ തുടങ്ങി, ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയയിലും, സുഡാനിലും വേട്ടയാടുന്നു, സ്ത്രീകളും പിഞ്ചുകുഞ്ഞുങ്ങളും നിഷ്കരണം കൊല്ലപ്പെടുന്നു, കവർച്ചയാകുന്നു. ഇത് എല്ലാം കണ്ടിട്ടും, ഒന്നുമറിയാത്ത മന്ദബുദ്ധി പോലെയിരിക്കുന്ന യുഎൻ നേതൃത്വവും, നിയമപാലകരും മനുഷ്യാവകാശ ലംഘനത്തിന് ദൈവത്തിൻെ്് കോടതിയിൽ പിടിക്കപ്പെടും. ഇങ്ങനെയുള്ള സംഭവങ്ങൾ പലതും 2025ലെ ചരിത്രമായി മാറി.
ശതകോടീശ്വരന്മാർ പാർക്കുന്ന കാലിഫോർണിയയിലെ, ഹോളിവുഡ് പാലിസേഡ്സ് കാട്ടുതീ, വൻ ദുരന്തം വാരിവിതറി. പരിതസ്ഥിതി വാദികൾ ഇത് ക്ലൈമറ്റ് ക്രൈസിസ് എന്ന് കൂകി വിളിക്കുമ്പോൾ, അവിടെനിന്നും ഉയർന്ന ആ കറുത്ത പുക പറയും, ഇത് സോദോമ്യ പാപത്തിൻെ്യും അധാർമികതയുടെയും, അനാശാസ്യതയുടെയും, മ്ലേച്ഛതയുടെയും കറുത്ത പുക അത്രേ എന്ന്. ഒരു ക്യാൻസർ പോലെ ഇത് ദേശത്തെ ഇന്ന് മൂടിക്കൊണ്ടിരിക്കുകയാണ്. ശാസ്ത്ര ലോകവും, വൈദ്യ ലോകവും റോക്കറ്റ് പോലെ കുതിച്ചുയരുമ്പോൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അഥവാ, എ ഐ മനുഷ്യരെ കീഴടക്കുമ്പോൾ സയൻസ് വളരുന്നു, സനാധന ധർമ്മം മണ്ണിടിച്ചിൽ പോലെ ഇടിയുന്നു. തിരുവചനം പറയുന്നു ഭൂമി ദുഃഖിച്ചു വാടിപ്പോകുന്നു (യെശാ 24: 4). ഭൂമിയുടെ അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. ഭൂമി പൊട്ടുന്നു, ഭൂമി കീറുന്നു, അടിസ്ഥാനങ്ങൾ കുലുങ്ങുന്നു. അകൃത്യം അതിൻെ്്മേൽ ഭാരമായിരിക്കുന്നു (യെശാ 24: 19, 20) ജപ്പാനിലെ സമ്മ ഭൂമിയിലും, അഫ്ഗാനിസ്ഥാനിലെ മലയിടുക്കുകളിലും, അമേരിക്കയുടെ കടൽത്തീരത്തും ഭൂമി കുലുങ്ങികൊണ്ടിരിക്കുന്നു. ഓരോ വർഷങ്ങളിലും, ഭൂമി ഏറ്റുവാങ്ങുന്ന നിരപരാധികളുടെ രക്തവും, പാപത്തിൻെ്് ഭാരവും ദേശത്തിന് താങ്ങുവാൻ കഴിയാത്തവണ്ണം ഭൂമിയെ ഉലയ്ക്കുന്നു, അത് കുലുങ്ങി മാറുന്നു. ഇങ്ങനെ നിരവധി, നിരവധി ലജ്ഞിപ്പിക്കുന്ന സംഭവങ്ങൾ വർദ്ധിക്കുന്നത് കാണുമ്പോൾ ലോകത്തിന് എന്ത് സംഭവിച്ചു എന്ന ചിന്ത, നമ്മുടെ ഉള്ളിൽ കടന്നു വരുന്നു.
2025 ജനുവരി മാസം 29 ആം തീയതി അമേരിക്കൻ എയർലൈൻസ് 5342 വിമാനം നിലം തൊടുവാൻ മിനിറ്റുകൾ ബാക്കിയുള്ളപ്പോൾ ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ച് വാഷിംഗ്ണ്ടണിലുള്ള പൊട്ടോമാക്ക് നദിയിൽ കൂപ്പ്കുത്തിയപ്പോൾ കത്തിയമർന്നവർ അനവധി, ശേഷിച്ചത് ഒത്തിരി പൂർത്തിയാകാത്ത സ്വപ്നങ്ങൾ. ജൂൺ 12ന് ഹൃദയം തുളുമ്പുന്ന പ്രതീക്ഷകളുമായി എയർ ഇന്ത്യയുടെ 171 നമ്പർ വിമാനത്തിൽ അഹമ്മദാബാദിൽ നിന്ന് യാത്ര ആരംഭിച്ചവർ മിനിറ്റുകൾക്കുള്ളിൽ അഗ്നിഗോളമായി മാറുന്നു. അവിടെ പൊലിഞ്ഞു വീണത് സ്വപ്നങ്ങളും, ബന്ധങ്ങളും. ജൂലൈ മാസം സൗത്ത് സെൻട്രൽ ടെക്സസാസിൽ നടന്ന ആ മല വെള്ളപ്പൊക്കത്തിൽ നൂറുകണക്കിന് കുഞ്ഞുങ്ങൾ ഉൾപ്പെടെ അനേകർ മരണത്തിന് കീഴടങ്ങി. ഒഴുകി പോയവർ കണ്ണുനീരിൽ കുതിർന്ന ഓർമ്മകളായി നമുക്ക് മുമ്പിൽ നിൽക്കുന്നു. ജനലക്ഷങ്ങളുടെ ആത്മീയ നേതാവായ പോപ്പ് ഫ്രാൻസിസ് 2025 ഏപ്രിൽ മാസത്തിൽ ലോകത്തോട് വിട പറഞ്ഞു. അമേരിക്കയുടെ മണ്ണിൽ ഒരു നവോത്ഥാനത്തിൻെ്് തീ നാളമായി കത്തിയ ചാർലി കിർക്ക് എന്ന യുവ പ്രതിഭയെ ഒരു കശ്മലൻ വെടിവെച്ച് വീഴ്‌ത്തി. ഇങ്ങനെ നീളുന്ന ദുഃഖങ്ങളുടെ സമ്മിശ്രമായിരുന്നു 2025.
ലോകത്തിൻെ്് സമാധാനം നഷ്ടപ്പെട്ടുപോയോ എന്ന് ചിന്തിക്കുന്ന അവസ്ഥയിലേക്ക് മനുഷ്യകുലം എത്തിപ്പെട്ടിരിക്കുന്നു. മനുഷ്യ മനസാക്ഷിയെ കിടിലം കൊള്ളിക്കുന്ന ഭീകരവാദങ്ങളും, നിരപരാധികളെ തല്ലിക്കൊല്ലുന്നതും, വെടിവെച്ച് വീഴ്ത്തുന്നതും സർവ്വസാധാരണമായി മാറിക്കൊണ്ടിരിക്കുന്നു. ക്രൈസ്തവരെ ഇന്ത്യയുടെ മണ്ണിലും, ലോകത്തിൻെ്് പല രാജ്യങ്ങളിലും വേട്ടമൃഗങ്ങളെ പോലെ കൊന്നൊടുക്കുന്നു. സ്ത്രീകളും, കുഞ്ഞുങ്ങളും അപമാനിക്കപ്പെടുന്നു, വഷളന്മാർ വർദ്ധിക്കുന്നു. കൊല്ലും കൊലയും നിരത്തുകളിൽ നിർദയം നടത്തുവാൻ മടിയില്ലാത്ത മനുഷ്യമൃഗങ്ങൾ അവസരത്തിനായി തക്കം നോക്കുന്നു. ആട്ടും തോലണിഞ്ഞ ചെന്നായ്ക്കള് പതിയിരിക്കുകയാണ്.
അമേരിക്കയുടെ വസന്തം വീണ്ടും പൂവണിയുന്നു, എങ്കിലും തല്ലിക്കൊഴിക്കുവാൻ കരങ്ങൾ നീട്ടുന്ന വർഗീയ ശക്തികളും, മതതീവ്രവാദികളും അമേരിക്കയുടെ മണ്ണിൽ കൂണുപോലെ മുളയ്ക്കുന്നുണ്ട്. പുതുവർഷത്തിൽ ജനം ഇത് തിരിച്ചറിയട്ടെ!.
പുതു സംവൽസരത്തെ ദൈവം നന്മ കൊണ്ടലങ്കരിക്കട്ടെ, മുമ്പിലുള്ള പാതകൾ
പുഷ്ടി പൊഴിക്കട്ടെ! ഇതെങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് തിരുവചനം നമുക്ക് ഒരു ബലമായി തീരട്ടെ, സ്വർഗ്ഗത്തിലെ ദൈവം നമ്മുക്ക് കാര്യം സാധിപ്പിക്കും (നെഹമ്യാവ് 2:20). പുതുവർഷത്തിൽ ഒരു ശുഭയാത്ര സർവ്വേശ്വരൻ എല്ലാവർക്കും നൽകുമാറാകട്ടെ!

പാസ്റ്റർ മാത്യു വർഗീസ്
ഡാളസ്

