അനാഥപർവ്വങ്ങൾ (കവിത -വിൻസി ആത്സൻ )

sponsored advertisements

sponsored advertisements

sponsored advertisements

12 January 2022

അനാഥപർവ്വങ്ങൾ (കവിത -വിൻസി ആത്സൻ )

ർമ്മ കൊണ്ടു
കാൽവിരലുണ്ണുന്നുണ്ട്
നിന്റെ ബാല്യം !
ഒരൊറ്റ ദിവസം കൊണ്ട്
ആത്മഹത്യ ചെയ്ത
വീടോർമ്മകൾ
നിന്നെ തളർത്തുന്നുണ്ടാകാം.
അദ്ധ്വാനം കൊണ്ട് നരവീണ
നിന്റെ യൗവ്വനത്തേക്കാളും
എന്നെ വേദനിപ്പിക്കുന്നത്
നിന്റെ ഉള്ളിലെ അമ്മ
നഷ്ടപ്പെട്ട കുട്ടിയാണ് !
പലപ്പോഴും കണ്ണുനനയാതെ –
യുള്ള നിന്റെ കരച്ചിൽ
വേദനകളിൽ നിന്ന് ഒളിച്ചോടും
പോലെയുള്ള യാത്രകൾ .

എത്രയെത്ര
നിസ്സാരവത്ക്കരിച്ചാലും
മൗനങ്ങളിൽ ഇടവിടാതെ
കയറി വരുന്ന ശൂന്യത
നിന്റെ ചിന്തകളിൽ
അധികാരം സ്ഥാപിക്കുന്നുണ്ട്.
കൂടുതൽ മുഷിഞ്ഞ മനസ്സിലേക്ക്
സ്വയമേവ വഴുതി വീഴുമ്പോൾ
നിന്റെ മുന്നിൽ
ഒരു കുഞ്ഞു നക്ഷത്രം
പൊലിയും..!
എല്ലാവരും ഉണ്ടായിട്ടും
ഒരു കാവൽ മാലാഖ
അനാഥപ്പെടും …!
മരുഭൂമിയിലൂടെ
തന്നെയാകട്ടെ യാത്ര.
കൂടെ നീയെന്ന ഉൾകരുത്ത്
മാത്രം മതി ആ കുരുന്നിന് !

വിൻസി ആത്സൻ