വഖഫ് ഭേദഗതി ബിൽ മുനമ്പം ജനതയ്ക്ക് ആശ്വാസമാണെന്ന് സിറോ മലബാർ സഭ വക്താവ് ഫാ. ആന്റണി വടക്കേക്കര. വഖഫ് ഭേദഗതിക്കുള്ള പിന്തുണ ഏതെങ്കിലും രാഷ്ട്രീയ കക്ഷികൾക്കോ, മുന്നണിക്കോ ഉള്ള പിന്തുണയല്ലെന്നും വിഷയത്തിൽ കേന്ദ്രസർക്കാർ കൃത്യമായ നിലപാടെടുത്തെന്നും ഫാ. ആന്റണി വടക്കേക്കര പറഞ്ഞു. സ്വത്ത് വഖഫ് ചെയ്യുന്നതിന് എതിരല്ല, ഇന്ത്യൻ ഭരണ ഘടനയ്ക്ക് എതിരായ നിയമങ്ങളെയാണ് ചോദ്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
വഖഫ് ബിൽ പാസാകുന്നതോടെ മുനമ്പത്തെ സമരത്തിന് പരിഹാരമാകുമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പറഞ്ഞു. വഖഫ് വിഷയം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. മുനമ്പത്ത് ഇനി സമരം തുടരേണ്ടതില്ല. ബില്ലിനെ എതിർത്തവരുടെ നിലപാട് വേദനജനകമെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ കോഡിനേറ്റർ ഫാദർ ഫിലിപ്പ് കവിയിൽ പറഞ്ഞു.