ഏറ്റവും വിശ്വസ്ഥനും വിശ്വസ്ഥനായിരിക്കേണ്ടവനുംആയിരുന്നു ഞാൻ .കാരണം എല്ലാവരെയുംകാൾ അവസാനം ശിഷ്യപ്പെട്ട തനിക്ക് അവിടുന്ന് പണംസൂക്ഷിക്കാനും കൈകാര്ര്യംചെയ്യാനുമുള്ള അവകാശവുമധികാരവുംതന്നു. അതിൽമറ്റുപലർക്കും അസൂയയും മുറുമുറുപ്പും ഉണ്ടായിരുന്നു.
പണ്ടുമുതലേ സമ്പത്തിനോടും ആർഭാടങ്ങളോടും ആഭിമുഖ്യമുണ്ടായിരുന്നഎന്നെ ദുഷ്‌കണ്ണുകളോടെ സാത്താൻ ഏറ്റെടുക്കുകയായിരുന്നു. പരുശുദ്ധിയെപ്പറ്റി പഠിപ്പിക്കുന്ന എപ്പോഴും തന്റെപിതാവിന്റെ അതായതു ദൈവത്തിന്റെ പരിശുദ്ധിയെ ഉൽഘോഷിക്കുന്ന ഞങ്ങളുടെ ഇടയിലേക്ക് നുഴഞ്ഞുകയറാൻ ദുഷ്ടൻ തക്കം പാർത്തിരിക്കുകയായിരുന്നു.
പണസഞ്ചിയിൽനിന്നും മോഷ്ട്ടിക്കുന്നവിവരം ആരുംഅറിയുന്നില്ല എന്ന് ഞാൻകരുതി. ആരുടെകൂടെ നടക്കുന്നുവോ അവന്റെ മഹത്വം എന്താണെന്നും ഞാൻ അറിയാതെപോയി. അദ്ദേഹം യഥാർത്ഥത്തിൽ പരിശുദ്ധ ദൈവത്തിന്റെ പുത്രനാണെന്ന് എനിക്കന്നു നൂറുശതമാനംബോധ്യമില്ലായിരുന്നു. അല്ലെങ്കിൽ ബോദ്യംവരുത്താൻ ഞാൻശ്രമിച്ചില്ല എന്നുവേണംപറയുവാൻ. അതുകൊണ്ടല്ലേ പന്ത്രണ്ടുപേരിൽ തന്നെമാത്രം സാത്താൻ വേഗത്തിൽവീഴ്ത്തിയതും, തുടർന്ന് എന്റെ ആത്മാവിനെയും കൊണ്ട് നരകത്തിലേക്ക് ഇപ്പോൾ പോകുന്നതും. മറ്റുപലരും എന്നെപോലെ വീണതും അവിടുത്തെ തള്ളിപ്പറഞ്ഞതുമാണ് എന്നാൽ അവരെല്ലാം അവസാന നിമിഷംരക്ഷപെട്ടു. എന്തിന് ദൈവപുത്രനായ അവിടുത്തെപ്പോലും ദുഷ്ടൻ വെറുതെവിട്ടില്ല .
അവിടുന്ന് ഓരോസ്ഥലത്തുപ്രസങ്ങിക്കുമ്പോഴും, അത്ഭുതം പ്രവർത്തിക്കുമ്പോഴും എന്റെമനസ്സുംനോട്ടവും അവിടെ ആ ഭിക്ഷാപാത്രത്തിൽ എത്രപണംവീണു എന്നതായിരുന്നു. എന്നെസംബന്ധിച്ചത് സ്വാഭാവികംമാത്രമായിരുന്നു. അതിനെന്തുമാർഗമായാലും പണം പണമല്ലേ എന്നായിരുന്നുഎന്റെചിന്ത. പണമില്ലാതെ എങ്ങനെ കാര്ര്യങ്ങൾനടക്കുംഎന്നും ഞാൻ ചിന്തിച്ചു. കാരണം താനല്ലേ പണംകൈകാര്ര്യംചെയ്യുന്നത്. എന്നാൽ ധനവാനിൽധനവാനും അതിന്റെ ഉറവിടവുമായ ദൈവമാണ് തന്റെകൂടെയുള്ളത് എന്ന് എനിക്കന്നു മനസ്സിലാക്കാൻ സാധിച്ചില്ല.
ശ്രദ്ധപതറിപോയതിനാൽ അവിടുത്തെ പ്രഭാഷണം ഒന്നുപോലും കാര്യമായി കേൾക്കാൻ എനിക്ക് സാധിച്ചിരുന്നില്ല. അതിന് ഒട്ടും മനസ്സുമുണ്ടായിരുന്നില്ലഎന്നുവേണം പറയുവാൻ. പകരം നല്ലനല്ല അത്ഭുതങ്ങൾ അവിടുന്ന് കാട്ടണമെന്നും അതിനനുസരിച്ച് പണം പാത്രത്തിൽ വീഴണമെന്നുമായിരുന്നു കണക്കുകൂട്ടൽ . എന്നാൽ പലയിടത്തും നഷ്ടക്കച്ചവടമാണ് നടന്നിട്ടുള്ളത് . അതിൽ എനിക്ക് അസംതൃപ്തിയായിരുന്നു.
അന്നൊരിക്കൽ ആ സ്ത്രീ വിലകൂടിയ സുഗന്ധദ്രവ്യം അവിടുത്തെ കാലിൽ ഒഴിച്ചപ്പോൾ ഞാൻ പ്രതികരിച്ചിരുന്നു.
ഈ അത്ഭുതങ്ങൾ പാവപെട്ടവർക്കുപകരം പണക്കാരുടെയിടയിൽ കാണിച്ചിരുന്നെങ്കിൽ എത്രയോനന്നായിരുന്നു എന്ന് ഒരുനല്ലകച്ചവടക്കാരനായ എനിക്ക് തോന്നിയിട്ടുണ്ട്. ഞാൻ പലപ്പോഴും അക്കാര്ര്യം അവിടുത്തോടു സൂചിപ്പിച്ചിട്ടുള്ളതുമാണ്. അപ്പോഴൊക്കെ അവിടുന്ന് തന്നെ തുറിച്ചുനോക്കിയതല്ലാതെ ഒന്നും ഉരിയാടിയില്ല. അവസാനം മരിച്ചലാസറിനെ ഉയർപ്പിച്ചപ്പോൾ ഒരു വലിയഭാവി അവിടെ ഞാൻ കണ്ടതാണ് . പക്ഷെ തുടർന്ന് അത് നടത്തുവാൻ അവിടുന്ന് കൂട്ടാക്കിയില്ല. താൻ മരിച്ചാൽ മൂന്നാം ദിവസ്സം ഉയർക്കുമെന്നു അവിടുന്ന് പറഞ്ഞിട്ടുള്ളതാണ്. അതും പണമുണ്ടാക്കുവാൻ ഒരുനല്ലസൂചനയായി ഞാൻ കരുതി.
യഥാർത്ഥത്തിൽ ആ മരണവും ഉയ്‌യിർപ്പും ആ ദേവാലയം തകർക്കപ്പെടലും ഉദ്ധരിക്കപ്പെടലും എല്ലാംകൊണ്ട് അവിടുന്ന് എന്താണുദ്ദേശിച്ചത് എന്ന് എനിക്കോ മറ്റുള്ളവർക്കോ അറിവില്ലായിരുന്നു. അതറിയാൻ ദുഷ്ടൻ അനുവദിച്ചിരുന്നുമില്ല പരിശുദ്ധനായ അവിടുത്തെ ശരിക്കുംഅറിയാൻ ആർക്കും കഴിഞ്ഞിരുന്നില്ല.
അവസാന സമയം എങ്ങനെയെങ്കിലും അവിടുന്ന് രക്ഷപെട്ടുകൊള്ളും പണം സഞ്ചിയിലും കിടക്കും എന്നാണ് ഞാൻ കരുതിയത്. അല്ലായിരുന്നെങ്കിൽ ഇത്ര വലിയകളി ഞാൻ അവിടുത്തെവച്ചുകളിക്കുകയില്ലായിരുന്നു. ഇന്നീമരത്തിൽ കയറിന്റെ കുരുക്കുണ്ടാക്കിയപ്പോഴും ഞാൻ അവിടുത്തെ അറിയാനോ ഓർക്കാനോ ശ്രമിച്ചില്ല. എല്ലാം എന്റെ എടുത്തുചാട്ടമായിരുന്നു. തിരിച്ചുചെന്നാൽ മറ്റുശിഷ്യന്മാർ എന്തുപറയും എന്ന് ഞാൻ പേടിച്ചു. . കഴുത്തിലേക്കു കുരുക്ക് വീഴ്ത്തുന്നതിനുമുന്പ് ഒരുനിമിഷംകൂടെ തന്റെ പാദങ്ങൾ കഴുകിചുംബിച്ച അവിടുത്തെ വരവിനുവേണ്ടി കാത്തുനിൽക്കാമായിരുന്നു . അതുപോലെ അവിടുന്ന് തനിക്കുവേണ്ടികൂടെയാണ് പിടിക്കപെട്ടതെന്നും എന്റെ പാപങ്ങൾക്കുവേണ്ടികൂടെയാണ് ആക്കണ്ട അടിയെല്ലാം ഏറ്റുവാങ്ങിയതും ഭാരമേറിയ കുരിശുചുമന്നതും എന്ന് ഞാൻ മനസ്സിലാക്കിയിരുന്നെങ്കിൽ തീർച്ചയായും ആ മരത്തിനു താഴെക്കൂടെ കുരിശ്ശുമായിപോകുമ്പോൾ, കോഴികൂവിയപ്പോൾ പത്രോസിനെ നോക്കിയപോലെ തന്നെയും ഒന്ന് നൊക്കിയേനേ, ആ നോട്ടമൊന്നുമാത്രംമതിയായിരുന്നു എനിക്ക് ദുഷ്ട്ടനിൽനിന്ന് വിടുതൽ കിട്ടുവാനും, മനസ്സാന്തരപ്പെടുവാനും . എങ്കിൽ ഇന്ന് എന്റെ ആ ചൂടുമാറാത്ത നിർജീവമായശരീരം ഇങ്ങനെ മരത്തിൽകിടന്ന് കാറ്റിനൊത്താടില്ലായിരുന്നു.
ഇപ്പോഴെനിക്ക് ശബ്ദിക്കാനാവുന്നില്ല കാരണം ആ ദുഷ്ടൻ പ്രലോഭകൻ എന്നെ ചങ്ങലക്കിട്ട് എന്റെ വായിൽ തുണിയും കുത്തിക്കയറ്റി അവന്റെ നാട്ടിലേക്ക് കൊണ്ടുപോകുകയാണ് . അവന്റെ നോട്ടം ആ നീതിമാനിലായിരുന്നു. അതിലൂടെ ഈ ലോകം മുഴുവനും കൈക്കലാക്കുക എന്നതായിരുന്നു. എന്നാൽ അവിടുന്ന് അവനു കീഴ്‌പെട്ടില്ല, അവിടുന്ന് അവനെ കിഴ്പെടുത്തി, പകരംകിട്ടിയ മണ്ടനായഎന്നെ ഇപ്പോളവൻ കൊണ്ടുപോകുകയാണ്.
അവിടുന്ന് പരിശുദ്ധനായ ദൈവമാണെന്നും അവനിൽ പൂർണ്ണമായും നിങ്ങൾ വിശ്വസിക്കൂ എന്നും എനിക്കൊന്നുച്ചത്തിൽ വിളിച്ചുപറയണമെന്നുണ്ട് പക്ഷെ സാധിക്കുന്നില്ല. പണക്കൊതിയും ആർഭാടവും ഉപേക്ഷിക്കൂ അല്ലെങ്കിൽ എന്നെപോലെ ദുഷ്ടൻ നിങ്ങളെയും വലയിൽവീഴ്ത്തും. അങ്ങനെ അവസരംകിട്ടുമ്പോൾ നിങ്ങളും ആദുഷ്ടൻറെപ്രേരണയാൽ പരിശുദ്ധനായ ദൈവത്തെ ഒറ്റിക്കൊടുക്കും. ഇത് യൂദാസായ എന്റെ നിശബ്ദമായ രോദനമാണ് .
മാത്യു ചെറുശ്ശേരിൽ