മൂന്നാറിൽ യുവതി തൂങ്ങി മരിച്ച സംഭവം; സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

sponsored advertisements

sponsored advertisements

sponsored advertisements

8 January 2022

മൂന്നാറിൽ യുവതി തൂങ്ങി മരിച്ച സംഭവം; സിവിൽ പോലീസ് ഓഫീസർക്ക് സസ്പെൻഷൻ

മൂന്നാർ: മൂന്നാറിൽ യുവതി തൂങ്ങി മരിച്ച സംഭവത്തില്‍ പൊലീസുകാരന് സസ്പെൻഷൻ. ശാന്തൻപാറ പൊലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ശ്യാം കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്പെൻസ് ചെയ്തത്.

ദേവികുളം സ്കൂളിലെ കൗണ്‍സിലിങ്‌ ടീച്ചറായിരുന്ന ഷീബ ഏയ്ഞ്ചൽ റാണിയുടെ (27) മരണത്തിലാണ് ഇയാൾക്കെതിരെ നടപടി സ്വീകരിച്ചത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചുവെന്നാണ് ശ്യാം കുമാറിനെതിരെയുള്ള പരാതി. പുതുവർഷത്തിന്റെ തലേ ദിവസമാണ് യുവതിയെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.