PRAVASI

പതിനാലാമത് കനേഡിയൻ നെഹ്‌റു ട്രോഫി വള്ളംകളി; കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം

Blog Image
കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു. മലയാളികളുടെ അഭിമാനമായ  ബ്രാംട്ടൺ ബിസിനസ് അംബാസിഡറും ബ്രാംടൺ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ  കുര്യൻ പ്രക്കാനത്തിന്റെ  നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു.

കാനഡയുടെ ഓളപരപ്പിൽ മറ്റൊരു ജലോത്സവത്തിന് കൂടി തുടക്കം കുറിച്ചു. മലയാളികളുടെ അഭിമാനമായ  ബ്രാംട്ടൺ ബിസിനസ് അംബാസിഡറും ബ്രാംടൺ മലയാളി സമാജം പ്രസിഡന്റും വള്ളംകളിയുടെ ചീഫ് ഓർഗനൈസറുമായ  കുര്യൻ പ്രക്കാനത്തിന്റെ  നേതൃത്വത്തിൽ ആരവങ്ങൾക്കു തിരി തെളിഞ്ഞു. ബ്രാംട്ടൺ മലയാള ചരിത്രത്തിൽ തന്നേ ആദ്യമായി സിറ്റിഹാൾ ജന സമുച്ചയത്തിൽ മുക്കികൊണ്ട്, *പതിനാലാമത് കനേഡിയൻനെഹ്‌റു ട്രോഫി വള്ളംകളിക്കു* മുന്നോടിയായുള്ള *കിക്ക് ഓഫ് ഫംഗ്ഷൻ മെയ് 18- ആം* തീയതി നടത്തപെടുകയുണ്ടായി.

സ്വന്തം രാജ്യത്തെ ഉത്സവത്തെ മറ്റൊരു രാജ്യത്തു ഉത്സവമേളമാക്കി തീർക്കുന്നതിൽ *ശ്രീ കുര്യൻ പ്രക്കാനം* വഹിക്കുന്ന പങ്കു വാക്കുകൾക്കു അതീതമാണ്. *വിശിഷ്ടാഥിതിയായിരുന്ന മേയർ പാട്രിക് ബ്രൗണിന്റെ നേതൃത്വത്തിൽ നാട മുറിച്ചുകൊണ്ട് ഓഗസ്റ്റ് 17 ന് പ്രൊഫസ്സഴ്‌സ് ലേയ്ക്കിൽ നടത്തുവാനുദ്ദേശിക്കുന്ന പതിനാലാമത് വള്ളംകളിയുടെ ഔദ്യോഗിക വിളംബരം പ്രഖ്യാപിക്കുകയുണ്ടായി.വിജയികൾക്കു നൽകുന്നതിനായുള്ള ട്രോഫി, റിപ്പബ്ലിക് ഓഫ് ഫിജിയുടെ ഡെപ്യൂട്ടി പ്രൈം മിനിസ്റ്ററിൽ നിന്നും ശ്രീ. കുര്യൻ പ്രക്കാനം ഏറ്റു വാങ്ങി. കിക്ക് ഓഫ് ഫംഗ്ഷനിൽ വെച്ച് അത്‌ 21-ആം പീൽ റീജിയൻ പോലീസ് സൂപ്രണ്ട്, മിസ് ഷെല്ലി തോംസൺ,ബ്രാംട്ടൺബോട്ട് റയ്സിന്റെ മെഗാസ്പോൺസറായ ശ്രീ.മനോജ്‌ കരാത്തയ്ക്ക് നൽകുകയുണ്ടായി.

ചടങ്ങുകൾക്കു നേതൃത്വം വഹിച്ചു കൊണ്ട് എന്റർടൈൻമെന്റ് കൺവീനർ ചെയർ ആയ സണ്ണി കുന്നപ്പിള്ളി ജനറൽ സെക്രെട്ടറിമാർ ബിനു ജോഷ്വാ, യോഗേഷ് ഗോപകുമാർ, *ബി എം എസ് വൈസ് പ്രസിഡന്റുമാരായ ശ്രീ. അരുൺഓലയിടത്തു ,സഞ്ജയ്‌ മോഹൻ,ഓർഗാനൈസിങ് സെക്രട്ടറിമാർ ജിതിൻ പുത്തൻവീട്ടിൽ,ജോമൽ സെബാസ്റ്റ്യൻ,ട്രഷറർ ഷിബു ചെറിയാൻ, കോ ട്രഷറർ ഗോപകുമാർ നായർ, സെക്രെട്ടറിമാർ ഷിബു കൂടൽ, അഞ്ചു അരവിന്ദൻ, ജോയിന്റ് സെക്രെട്ടറി റ്റി വി എസ് തോമസ്, , എന്റർടൈൻമെന്റ് കൺവീനഴ്സ് വിബി ഏബ്രഹാം, ജെറിൻ ജേക്കബ് മറ്റു കമ്മിറ്റി അംഗങ്ങളായ ബഞ്ചമിൻ,ആഷിക് ,വിവേക്, റെനിത്, ലിൻഡ, ജിജോ ജേക്കബ്, ലിജോ വര്ഗീസ്, റാസിഫ് സലിം, തോമസ് ജോൺ കോന്നി* എന്നിവരുടെ നിറസാന്നിധ്യം എടുത്തുപറയേണ്ടതാണ്.

ചടങ്ങിന് മോടി കൂട്ടികൊണ്ട് അവതരണശൈലിയിലൂടെ സദസ്സിനെ ഹൃദയം കൊണ്ട് സ്വീകരിച്ച എംസിമാരായ *മിസ് ആനി ബിജോ, ശ്രീ. ജെറിൻ ജേക്കബ്* എന്നിവരുടെ സേവനം അഭിനന്ദനാർഹമെന്ന് സമാജം ജെനറൽ സെക്രട്ടറിമാരായ യോഗേഷ് ഗോപാകുമാരും ബിനു ജോഷ്വയും അറിയിച്ചു . കാനഡയിലെ വിവിധ സംഘടനകളുടെ ഭാരവാഹികൾ ആശംസകൾ അറിയിക്കുവാൻ സന്നിഹിതരായിരുന്നു.

ഓളങ്ങളുടെ ഉത്സവത്തിന് മഴവില്ലിന്റെ നിറങ്ങൾ വിതറിക്കൊണ്ട് കാനഡയിലെ കലാരംഗത്തെ പുത്തൻ ഉണർവ്വായ *KL കമ്പനി* നടത്തിയ അതിഗംഭീരമായ കലാവിരുന്നിനു അഭിനന്ദനം അറിയിക്കുന്നതായി ട്രഷറാർ ഷിബു ചെറിയാൻ അറിയിച്ചു. സമാജം *എന്റർടൈൻമെന്റ് കൺവീനർ ശ്രീ. സണ്ണി കുന്നപ്പിള്ളി, ജോയിൻറ് എന്റർടൈൻമെന്റ് കൺവീനർമാരായ വിവേക് കൃഷ്ണ , വിബി എബ്രഹാം എന്നിവരുടെ * പ്രവർത്തനം അഭിനന്ദനാർഹമെന്ന് സമാജം പ്രസിഡണ്ട് കുര്യൻ പ്രക്കാനം അറിയിച്ചു . തുടര്ന്ന് സമാജം ഒരുക്കിയ രുചിയുടെ കൂട്ടായ്മ. തുടര്ന്ന് വള്ളംകളിക്കു ആശംസകളറിയിച്ചു കൊണ്ട് മലയാള കലാ സംസ്‍കാരിക സിനിമ രംഗത്തെ പ്രമുഖരും രംഗത്തെത്തിയിരിക്കുകയാണ് .അങ്ങനെ വരാൻ പോകുന്ന ജലമാഹോത്സവത്തിന് മുന്നോടിയായുള്ള ഈ ഔദ്യോഗിക കിക്ക് ഓഫിനു താത്കാലിക സമാപനം കുറിച്ചിരിക്കുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.