അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ഇല്ലിനോയി സംസ്ഥാനത്തു നിന്നും രാജ കൃഷ്ണമൂര്‍ത്തി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 8-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിനെയാണ് രാജ പ്രതിനിധീകരിക്കുന്നത്. 57.1 ശതമാനം വോട്ട് നേടിയാണ് കൃഷ്ണമൂര്‍ത്തി വിജയിച്ചത്. റിപ്പബ്ലിക്കന്‍ എതിരാളി മാര്‍ക്ക് റൈസിന് 42.9 ശതമാനം വോട്ട് ലഭിച്ചു.
വാഷിംഗ്ടണ്‍: അമേരിക്കന്‍ ജനപ്രതിനിധി സഭയിലേക്ക് ഇല്ലിനോയി സംസ്ഥാനത്തു നിന്നും രാജ കൃഷ്ണമൂര്‍ത്തി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 8-ാമത് കോണ്‍ഗ്രസ് ഡിസ്ട്രിക്റ്റിനെയാണ് രാജ പ്രതിനിധീകരിക്കുന്നത്. 57.1 ശതമാനം വോട്ട് നേടിയാണ് കൃഷ്ണമൂര്‍ത്തി വിജയിച്ചത്. റിപ്പബ്ലിക്കന്‍ എതിരാളി മാര്‍ക്ക് റൈസിന് 42.9 ശതമാനം വോട്ട് ലഭിച്ചു.
2016-ലാണ് കൃഷ്ണമൂര്‍ത്തി ആദ്യമായി സഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ദേശീയ സുരക്ഷയിലും സാമ്പത്തിക നയത്തിലും പേരുകേട്ട വ്യക്തിയാണ് രാജ. ഹാവാര്‍ഡില്‍ നിന്നും വിദ്യാഭ്യാസം നേടിയ അഭിഭാഷകനായ ഇദ്ദേഹം ഇല്ലിനോയിയില്‍ ഡെപ്യൂട്ടി സ്റ്റേറ്റ് ട്രഷററായും ഒബാമ ഭരണത്തില്‍ പോളിസി ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇല്ലിനോയിലും പ്രത്യേകിച്ച് ചിക്കാഗോയിലും ഇന്ത്യന്‍ സമൂഹത്തിന്‍റെ പൊതുപരിപാടികളില്‍ നിറസാന്നിദ്ധ്യമാണ് രാജ കൃഷ്ണമൂര്‍ത്തി.
രാജ കൃഷ്ണമൂര്‍ത്തി