കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ (ഏപ്രിൽ 29) രാവിലെ 3:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു.
ഡാളസ്: കരോട്ട് വടക്കേതിൽ (വെണ്മണി), മത്തായി വർഗീസിൻറെ ഭാര്യ അന്നമ്മ വർഗീസ് (81) ഡാലസിൽ (ഏപ്രിൽ 29) രാവിലെ 3:00 ന് കർത്താവിൽ നിദ്ര പ്രാപിച്ചു. പരേത ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് (ടി. പി. എം) ചർച്ചിൽ നീണ്ട വര്ഷം (ഉദ്ദേശം 1984 മുതൽ) അംഗമായിരുന്നു.
മക്കൾ: മിനി വര്ഗീസ്, മീനു വർഗീസ് (ടാബർണക്കൽ മോർട്ടഗേജ് കമ്പനി ഉടമസ്ഥനും ലോൺ ഒറിജിനേറ്ററും കൂടിയാണ്), സിനി സാമുവേൽ, സീന വർഗീസ്. മരുമക്കൾ: ജാക്കി വർഗീസ്, ബിജു സാമുവേൽ, കോവു വർഗീസ് (ഏവരും ഡാളസിൽ). സഹോദരങ്ങൾ: സി. എം. തോമസ്, സി. എം. ജോൺ, മറിയാമ്മ ജോർജ്, പരേതനായ സി. മത്തായി, സി. എം. എബ്രഹാം ചെമ്പകശേരിൽ, വെണ്മണി (ഏവരും ഡാലസിൽ).
ഈ വരുന്ന വെള്ളിയാഴ്ച (മെയ് 3) വൈകിട്ട് 6:00 PM - 9:00 PM ന് ഡാളസിലെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് പ്രാർത്ഥനയും പൊതു ദർശനവും ഉണ്ടായിരിക്കുന്നതാണ്. (വിലാസം: 2545 JOHN WEST ROAD, DALLAS, TX 75228).
ശനിയാഴ്ച്ച മെയ് 4 ന് രാവിലെ 9:30 മുതൽ ഉച്ചക്ക് 12:00 വരെ ന്യൂ ടെസ്റ്റ്മെന്റ് ചർച്ചിൽ വച്ച് സംസ്കാര ശുശ്രൂഷയും പിന്നീട് സണ്ണിവെയ്ൽ ന്യൂ ഹോപ്പ് ഫ്യൂനെറൽ ഹോം സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്. ന്യൂ റെസ്റ്റ്മെന്റ് സീനിയർ പാസ്റ്റർ കാർലാൻഡ് റൈറ്റ്, ബ്രദർ റോബിൻ, ഡാളസ് ഫൈത്ഹോം ദൈവ വേലക്കാർ മുതലായവരുടെ മുഖ്യ കാർമികത്വത്തിൽ ആയിരിക്കും പ്രാർത്ഥന ശുശ്രൂകൾ. കൂടുതൽ വിവരങ്ങൾക്ക് : മിനു വർഗീസ് 469 -366 -9830
അന്നമ്മ വർഗീസ്