ആത്മകഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് പരാതി നല്കി. ഡിജിപിക്കാണ് പരാതി നല്‍കിയത്.
ആത്മകഥയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദം അന്വേഷിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന് പരാതി നല്കി. ഡിജിപിക്കാണ് പരാതി നല്‍കിയത്.
തന്റെ ആത്മകഥ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഏതെങ്കിലും എജന്‍സിക്കോ വ്യക്തികള്‍ക്കോ അത് പ്രസിദ്ധീകരണത്തിന് നല്‍കിയിട്ടില്ല. എന്നാല്‍ താന്‍ എഴുതി എന്ന് പറഞ്ഞ് തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ട്. അത് പ്രചരിപ്പിക്കാന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഇന്ന് തന്നെ തിരഞ്ഞെടുത്തതില്‍ ഗൂഡാലോചന ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. വ്യാജരേഖ ചമച്ചു, ഗൂഡാലോചന നടത്തി. ഇത് രണ്ടും അന്വേഷിക്കണം എന്നും ആവശ്യപ്പെടുന്നു.
തന്റെ പുസ്തകം എഴുതുന്നത് ടൈപ്പ് ചെയ്യാന്‍ കൊടുക്കുന്ന സമയമാണിത്. ആ പുസ്തകം എങ്ങനെയാണ് ഇന്ന് പ്രകാശനം നടത്തുക എന്ന് ചോദിച്ച് രാവിലെ ഇപി രംഗത്തുവന്നിരുന്നു.
“ഇന്നത്തെ വിവാദം കൃത്രിമമായി സൃഷ്ടിച്ചതാണ്. എല്ലാം നമുക്ക് അന്വേഷിച്ച് പറയാം. ഇന്നലെ പണം പിടിച്ചപ്പോഴും എന്റെ പേരില്‍ വന്നു. ഞാന്‍ ആ ഭാഗത്തേ പോയില്ല. എന്നെക്കുറിച്ച് വാര്‍ത്ത ഉണ്ടാക്കുക, അത് ചര്‍ച്ച ചെയ്യുക ഇതാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. മാവുള്ള മാവിലേ കല്ലെറിയൂ.” – ഇപി പ്രതികരിച്ചിരുന്നു.
വോട്ടെടുപ്പുദിനമായ ഇന്നാണ് പുസ്തകത്തിലേത് എന്നരീതിയില്‍ ഏതാനും പേജുകള്‍ പുറത്തുവന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വിലയിരുത്തല്‍ ഈ പേജുകളിലുണ്ട്. സംഘടനാപരമായും രാഷ്ട്രീയപരമായും തിരുത്തലുകള്‍ വേണം. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയോ എന്ന് സംശയമുണ്ട്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ച് വരുന്നവര്‍ വയ്യാവേലിയാണെന്നും പി.വി.അന്‍വര്‍ പോലും ഇത്തരം പ്രതീകമായിരുന്നുവെന്നുമുള്ള പരാമര്‍ശങ്ങള്‍ പുസ്തകത്തിലെ ഭാഗങ്ങളിലുണ്ട്. ഇതാണ് വിവാദമായി മാറിയത്.