PRAVASI

പങ്കാളിത്തം കൊണ്ട് അനുഗ്രഹീതമായ ബെൻസൻവിൽ ഇടവക നടുതലതിരുനാൾ

Blog Image
ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാൾ ആഘോഷിച്ചു.

ചിക്കാഗോ: ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദൈവാലയത്തിൽ വിളവെടുപ്പ് മഹോത്സവമായി നടുതലതിരുന്നാൾ ആഘോഷിച്ചു.ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ അനേകം പാവങ്ങൾക്ക് സഹായമേകുന്ന ഉപവിപ്രവർത്തനങ്ങൾക്ക് പിന്തുണയേകാനായാണ് നടുതലതിരുനാൾ നടത്തിയത്. ഇടവക വിശ്വാസ സമൂഹം ദൈവാലയത്തിൽ കാഴ്ചയായി
തങ്ങളുടെ വിളഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾഅർപ്പിച്ചു.  തുടർന്ന് വിൻസെൻറ്ഡി പോളിലൂടെ ഇടവകാംഗങ്ങൾ അതുവാങ്ങി സംഘടനയുടെ ചാരിറ്റിയിലേയ്ക്ക് സംഭാവനയായി നൽകി. വിളവിൻറെ നാഥന് കൃതജ്ഞതയുടെ ഉത്സവമായാണ് നടുതലത്തിരുനാൾ ആഘോഷിച്ചത്.. ഈക്രമീകരണങ്ങൾക്ക്
ഇടവകയിലെ വിൻസെൻറ് ഡി പോൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന ലിജു മാത്യു, ബിനോയ് കിഴക്കനടി, മാത്യു ഇടിയാലിൽ, തോമസ് തേവർമറ്റത്തിൽ, ജിമ്മി മുള്ളൻകുഴിയിൽ എന്നിവർ നേതൃത്വംനൽകി.അനേകം പാവങ്ങൾക്ക് സഹായമായി മാറുന്ന ഇടവകയിലെ വിൻസെന്റ് ഡി പോൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നടുതലത്തിരുന്നാൾ നടത്തപ്പെട്ടത്, അനേകം ഇടവക വിശ്വാസ സമൂഹം തങ്ങളുടെ വിളഭൂമിയിൽ വിളയിച്ചെടുത്ത വിഭവങ്ങൾ ദൈവാലയത്തിൽ കാഴ്ചയായി സമർപ്പിച്ചു.. തുടർന്ന് വിൻസെൻ ഡി പോൾ ചരിറ്റിയിലേക്ക് സംഭാവനയായി നൽകി. വിളവിന്റെ നാഥന് കൃതജ്ഞതയുടെ ഉത്സവമായി നടുതലത്തിരുനാൾ ആഘോഷിച്ചത്. വിവിധ കുടുംബങ്ങളുടെ ജനകീയ പങ്കാളിത്തം കൊണ്ട് ബെൻസൻവില്ല് ഇടവക നടുതലത്തിരുന്നാൾ ഉജ്ജ്വലമായി .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.