PRAVASI

ബ്ലെസിയും അഡ്വ.വർഗ്ഗീസ് മാമ്മനും അമേരിക്കൻ പര്യടത്തിന്

Blog Image
പ്രമുഖ മലയാള സിനിമാ സംവിധായകനും ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് ജേതാവുമായ  ബ്ലെസിയും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മനും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു

പ്രമുഖ മലയാള സിനിമാ സംവിധായകനും ഈ വർഷത്തെ സംസ്ഥാന സിനിമാ അവാർഡ് ജേതാവുമായ  ബ്ലെസിയും യുഡിഎഫ് പത്തനംതിട്ട ജില്ലാ ചെയർമാനും കേരളാ കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വ.വർഗ്ഗീസ് മാമ്മനും ഹ്രസ്വ സന്ദർശനത്തിന് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. ന്യൂയോർക്കിലും ഫിലാഡെൽഫിയായിലും ,ഫ്ലോറിഡായിലും ,ഹൂസ്റ്റണിലും നടക്കുന്ന മലയാളി സമ്മേള്ളനങ്ങളിലും ഓണാഘോഷ പരിപാടികളിലും ഇവർ മുഖ്യ അതിഥികളായി പങ്കെടുക്കും. അമേരിക്കയിലെ വിവിധ മലയാളി സംഘടനകളുടെ  ക്ഷണം സ്വീകരിച്ചാണ് ഇരുവരും അമേരിക്കയിൽ എത്തിയിരിക്കുന്നത്. അമേരിക്കൻ മലയാളി സംഘടനകളും മലയാളി കുടുംബങ്ങളുമായി രണ്ട് ദശാംബ്ദ      കാല ത്തെ ആത്മബന്ധമാണ് ബ്ലെസിക്കും വർഗ്ഗീസ് മാമ്മനും ഉള്ളത്. അമേരിക്കയിലെ വിവിധ സ്‌റ്റേറ്റുകളിലെ തിരുവല്ല അസോസിയഷനുകളുടെ  മീറ്റിംഗുകളിലും മലയാളി സംഘടകളുടെ മീറ്റിംഗുകളിലും ഫോമയുടെയും ഫൊക്കാനയുടേയും റീജിയണൽ മീറ്റിംഗുകളിലും പങ്കെടുക്കുന്നതാണ്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.