PRAVASI

അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) വിസ സ്കീം കാനഡ നിർത്തിവച്ചു

Blog Image
അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) വിസ സ്കീം കാനഡ നിർത്തിവച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ വാർത്തയും പുറത്തുവന്നിരിക്കുന്നത്.

അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള സ്റ്റുഡൻ്റ് ഡയറക്റ്റ് സ്ട്രീം (എസ്ഡിഎസ്) വിസ സ്കീം കാനഡ നിർത്തിവച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര സംഘർഷ രൂക്ഷമായ സാഹചര്യത്തിലാണ് പുതിയ വാർത്തയും പുറത്തുവന്നിരിക്കുന്നത്. ആയിരക്കണക്കിന് ഇന്ത്യൻ ഇന്ത്യക്കാരെ നടപടി ബാധിക്കുമെന്നാണ് വിലയിരുത്തലുകൾ. ഇന്നലെ ഉച്ചക്ക് രണ്ടുമണിവരെ ലഭിച്ച അപേക്ഷകൾക്ക് പുതിയ തീരുമാനം ബാധകമല്ല. ഇതിന് ശേഷമുള്ള എല്ലാ അപേക്ഷകളും റെഗുലർ സ്റ്റഡി പെർമിറ്റ് സ്ട്രീമിന് കീഴിൽ പരിഗണിക്കും.

ബ്രസീൽ, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ഇന്ത്യ, മൊറോക്കോ, പാകിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നിവയുൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ള അന്തർദ്ദേശീയ വിദ്യാർത്ഥികൾക്കുള്ള പഠന അനുമതി അപേക്ഷകൾ വേഗത്തിലാക്കാനാണ് ഈ പദ്ധതി നടപ്പിലാക്കിയത്. 2018ലായിരുന്നു ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (ഐആർസിസി) ഈ സ്കീം ആരംഭിച്ചത്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യക്കാരായിരുന്നു ഈ പദ്ധതി ഏറ്റവും കൂടുതല്‍ പ്രയോജനപ്പെടുത്തിയത്.

എസ്ഡിഎസ് നിർത്തിയതോടെ വിദ്യാർത്ഥികൾക്ക് വിസ ലഭിക്കുന്ന നടപടിക്രമങ്ങൾ കൂടുതൽ സങ്കീർണമാവും. കൂടുതൽ ദൈർഘ്യമേറിയ നടപടി ക്രമങ്ങളായിരിക്കും ഇനി ഉണ്ടാവുക. രാജ്യത്തേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ് തീരുമാനത്തിന് പിന്നിലെന്നാണ് കാനഡ അവകാശപ്പെടുന്നത്. ചില രാജ്യങ്ങൾക്കായി പ്രത്യേക പരിഗണന നൽകാനാവില്ലെന്നും അവർ പറയുന്നു. അതേസമയം കാനഡയിൽ അധികാരത്തിൽ തുടരാനുള്ള ജസ്റ്റിൻ ട്രൂഡോയുടെ നീക്കങ്ങളുടെ ഭാഗമാണ് നടപടിയെന്നാണ് വിലയിരുത്തലുകൾ.

2025 ഒക്‌ടോബറിലാണ് രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ്. 2023ൽ വെടിയേറ്റ് മരിച്ച ഖലിസ്താൻ തീവ്രവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് ട്രൂഡോ പാർലമെൻ്റിൽ ആരോപിച്ചിച്ചിരുന്നു. ഇതിന് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തിൻ്റെ താളം തെറ്റുകയായിരുന്നു. ഇതിന് ശേഷം ഇന്ത്യൻ പൗരൻമാരെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നടപടികളാണ് കാനഡയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.