ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ സർഗ്ഗശേഷിയും, സമുദായ, സാമൂഹ്യ പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി
ചിക്കാഗോ കെ. സി. എസ് ഭാവിയുടെ വാഗ്ദാനങ്ങളായ കുട്ടികളുടെ സർഗ്ഗശേഷിയും, സമുദായ, സാമൂഹ്യ
പ്രതിബദ്ധതയും പരിപോഷിപ്പിക്കുന്നതിനായി നടത്തിവരുന്ന യൂത്ത് ഫെസ്റ്റിവലിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
വിവിധ ഇനങ്ങളിലായി ആയിരത്തോളം
(1000) കുട്ടികൾ രജിസ്റ്റർ ചെയ്തിരിക്കുന്ന കലാ മത്സരങ്ങൾക്ക് നാളെ ശനിയാഴ്ച രാവിലെ കൃത്യം ഒൻപതു മണിക്ക്
ഡെസ് പ്ലെയിൻസിലുള്ള കെ. സി. എസ് ക്നാനായ സെന്ററിൽ വച്ച് കഴിഞ്ഞ വർഷത്തെ കലാ തിലകമായ ലെന കുരുട്ടുപറമ്പിലും, കലാ പ്രതിഭയായ റാം താന്നിച്ചുവട്ടിലും ചേർന്ന് തിരി കൊളുത്തും.
ചിക്കാഗോ കെ. സി. എസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ യൂത്ത് ഫെസ്റ്റിവലാണ് ഇത്തവണ ക്നാനായ സെന്ററിൽ അരങ്ങേറുന്നത്.
യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുക്കുന്ന കുട്ടികളുടെ അമിത ബാഹുല്യം കണക്കിലെടുത്തു പങ്കെടുക്കുന്ന എല്ലാ മത്സരാര്ഥികളും കൃത്യസമയത്തു എത്തിച്ചേരണമെന്നും രാവിലെ എട്ടു മുപ്പതു മുതൽ ചെസ്ററ് നമ്പർ വാങ്ങാവുന്നതാണെന്നും സംഘാടകർ അറിയിച്ചു.