ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാർ കാത്തലിക് റിലീഫ് സർവ്വീസുമായി സഹകരിച്ച് റൈസ് ബൗൾ വഴി നോമ്പിൽ കരുതിവെച്ച സമ്പാദ്യം മിഷൻ പ്രവർത്തനത്തിനായി നൽകി
ചിക്കാഗോ : ബെൻസൻവിൽ തിരുഹൃദയ ക്നാനായ കത്തോലിക്കാ ഫൊറോന ദേവാലയത്തിലെ കുഞ്ഞുമിഷനറിമാർ കാത്തലിക് റിലീഫ് സർവ്വീസുമായി സഹകരിച്ച് റൈസ് ബൗൾ വഴി നോമ്പിൽ കരുതിവെച്ച സമ്പാദ്യം മിഷൻ പ്രവർത്തനത്തിനായി നൽകി. 'ഷെയർ യുവർ ബ്ലെസിങ്' എന്ന ആപ്തവാക്യവുമായി വിവിധങ്ങളായ ത്യാഗപ്രവർത്തനങ്ങളിലൂടെ സമാഹരിച്ചതു മുഴുവൻ കൈനീട്ടമായി കുട്ടികൾ സമർപ്പിച്ചു. ചെറുപുഷ്പ മിഷൻ ലീഗ് അംഗങ്ങളെ എട്ട് ഗ്രൂപ്പുകൾ ആയി തിരിച്ച് ഓരോ ഗ്രൂപ്പിനും കോർഡിനേറ്റേർമാരെ ചുമതലപ്പെടുത്തി കുട്ടികളെ ഇതിനായി പ്രത്യേകം ഒരുക്കിയിരുന്നു. ചെറുപുഷ്പമിഷൻ ലീഗിലുടെ ലഭിക്കുന്ന ഇത്തരം അവസരങ്ങൾ കുഞ്ഞുമിഷനറിമാരുടെ പ്രേഷിതചൈതന്യത്തെ വളർത്താനും സഭയുടെ ഉപവിപ്രവർത്തനങ്ങളിൽ നേരിട്ടു പങ്കാളികളാകാനും കുട്ടികളെ സഹായിച്ചുവെന്ന് മിഷൻലീഗ് കോർഡിനേറ്റർ മാരായ ജൂബിൻ പണിക്കശ്ശേരിൽ,ആൻസി ചേലയ്ക്കൽ എന്നിവർ അഭിപ്രായപ്പെട്ടു .കുട്ടികൾ സമാഹരിച്ച തുക വികാരി ഫാ.തോമസ് മുളവനാലിന് കുട്ടികൾ കൈമാറി.