തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. തൃശൂര്‍ സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നല്കി
തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ടൊവിനോ തോമസിന്റെ ചിത്രം ഉപയോഗിക്കരുതെന്ന് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്. തൃശൂര്‍ സബ് കളക്ടര്‍ മുഹമ്മദ് ഷഫീഖ് ഇതുസംബന്ധിച്ച് സിപിഐയ്ക്ക് നോട്ടീസ് നല്കി. തൃശൂരിലെ ഇടത് സ്ഥാനാര്‍ത്ഥി വിഎസ് സുനില്‍ കുമാര്‍ തന്റെ സമൂഹമാധ്യമത്തില്‍ ടൊവിനോയ്ക്കൊപ്പമുള്ള ഫോട്ടോ നേരത്തെ പങ്കുവച്ചിരുന്നു. എന്നാല്‍ താന്‍ തിരഞ്ഞെടുപ്പ്് കമ്മീഷന് ബ്രാന്‍ഡ് അംബാസിഡറാണെന്നും തന്റെ ഫോട്ടോ ഇത്തരത്തില്‍ ഉപയോഗിക്കരുത്, അത് നിയമവിരുദ്ധമാണെന്നും ടൊവിനോ വ്യക്തമാക്കിയതോടെ വിഎസ് സുനില്‍കുമാര്‍ ഫോട്ടോകള്‍ പിന്‍വലിച്ച് ഇക്കാര്യത്തില്‍ തിരുത്തല്‍ നടത്തിയിരുന്നു.
ടൊവിനോ തിരഞ്ഞെടുപ്പ് കമ്മീഷന് ബ്രാന്‍ഡ് അംബാസിഡറാണെന്ന കാര്യം തനിക്കറിയില്ലായിരുന്നുവെന്നാണ് സുനില്‍ കുമാര്‍ വ്യക്തമാക്കിയിരുന്നത്. ഇതിന് പിന്നാലെ സുനില്‍ കുമാറിനെതിരെ എന്‍ഡിഎ കളക്ടര്‍ക്ക് പരാതി നല്കി. ഇതെത്തുടര്‍ന്നാണിപ്പോള്‍ സിപിഐക്ക് നോട്ടീസ് വന്നിരിക്കുന്നത്.