PRAVASI

സ്വപ്നങ്ങള്‍ തകര്‍ന്നുടഞ്ഞ ദുരന്ത മുഖത്തെ  വിലാപങ്ങള്‍

Blog Image
 അപ്പൊസ്തലനായ പൗലോസിന്‍റെ ജീവിതത്തിലും വലിയ പ്രതി      കൂലങ്ങളെ അതിജീവിക്കേണ്ടതായ് വന്നിട്ടുണ്ട്. സുവിശേഷം നിമിത്തം അധികം പ്രാവിശ്യം തടവിലായി പലപ്പോഴും പ്രാണ ഭയത്തിലായി, കര്‍ത്താവിനു വേണ്ടി പൗലോസ് പ്രാണത്യാഗത്തിനും തയ്യാറായിരുന്നു. ഒരിക്കലും പ്രശ്നങ്ങളുടെ മുഖത്ത് താന്‍ പിന്‍മാറിപ്പോയിട്ടില്ല (2കൊരി-11 ന്‍റെ 23 മുതല്‍ 28 വരെ). നമ്മുടെ ജീവിതത്തിലും അപ്രതീക്ഷ ദുരന്തങ്ങള്‍ കടന്നുവരാവുന്നതാണ്. അത് നമ്മെ ദൈവത്തില്‍ നിന്ന് അകലുവാന്‍ ഇടവരുത്തരുത്, പ്രത്യുത ദൈവത്തോടുള്ള സ്നേഹം വര്‍ദ്ധിക്കുവാന്‍ ഇടയാകണം.      

മനുഷ്യ ചരിത്രത്തിലെ അവിസ്മരണിയമായ സംഭവമായിരുന്നു 1912-ലെ ഒരു ഏപ്രില്‍ മാസത്തില്‍ സംഭിച്ച "ടൈറ്റാനിക് "കപ്പല്‍ ദുരന്തം. വാഷിങ്ങ്ടണ്‍ പോസ്റ്റ് ഈ ദുരന്തം റിപ്പോര്‍ട്ട് ചെയ്തത് ഇപ്രകാരമായിരുന്നു, കപ്പിത്താന്‍റെ മുറിയില്‍ ഫോണ്‍ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു. താന്‍ അത് അത്ര കാര്യമായ് എടുത്തില്ല. കപ്പിത്താന് കൈ മാറേണ്ട സന്ദേശം അതീവ ഗൗരവം ഉള്ളതായിരുന്നു. ആ സന്ദേശം ഇങ്ങനെ തുടരുന്നു, പടു കൂറ്റന്‍ മഞ്ഞുമല നിങ്ങളുടെ മുന്നിലുണ്ട്, അതുകൊണ്ട് കപ്പല്‍ ദിശ മാറ്റി സഞ്ചരിക്കുക എന്നതായിരുന്നു. കപ്പിത്താന് ഈ സന്ദേശം അവഗണിച്ചതിന്‍റെ ഫലമായ് 1517-ല്‍ പരം യാത്രക്കാരും അതൊടൊപ്പം ആ കപ്പലിലെ ജോലിക്കാരുമാണ് മരണപ്പെട്ടത്. മനുഷ്യജീവിതത്തില്‍ ദൈവം  നല്‍കിയ വലിയ സന്ദേശമാണ് തിരുവചനമാകുന്ന ബൈബിളില്‍ സംഗ്രഹിച്ചിരിക്കുന്നത്. അത് സ്വീകരിക്കുകയോ, തിരസ്ക്കരിക്കുകയോ ചെയ്യുവാനുള്ള സ്വാതന്ത്ര്യം നമ്മില്‍ നിഷിപ്തമാണ്. തിരുവചനം പ്രമാണിച്ചാല്‍ ഉള്ള നന്മയും, അനുഗ്രഹവും, സന്തോഷവും അവര്‍ണ്ണനീയമാണ്. തിരസ്ക്കരിച്ചാല്‍ സംഭവിക്കുന്ന തിക്തഫലം അതിശോചനീയമാണ്.
    ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഒരു ദുരന്തമാണ് വയനാട് മുണ്ടകൈ-ചൂരല്‍ മലയില്‍ സംഭവിച്ച ദുരന്തം. 400 ല്‍ അധികം ജനങ്ങളാണ് ഒറ്റ രാത്രി കൊണ്ട് ഈ ദുരന്തത്തില്‍ പൊലിഞ്ഞത്. മാതാപിതാക്കള്‍ക്കു തങ്ങളുടെ മക്കളെ നഷ്ടപ്പെട്ടവര്‍, ഭാര്യയ്ക്ക് ഭര്‍ത്താവും, ഭര്‍ത്താവിന് ഭാര്യയും നഷ്ടമായവര്‍, ഒരായുസ്സ് മുഴുവനും കഠിനപ്രയത്നത്തിലൂടെ സ്വരൂപിച്ച സമ്പത്ത് നഷ്ടപ്പെട്ടവര്‍ ഇങ്ങനെ തുടരുന്നു ദുരന്തങ്ങളുടെ  കണക്കുകള്‍. ڇമനുഷ്യന്‍റെ ആയുസ്സ് പുല്ല് പോലെയാകുന്നു, വയലിലെ   പൂപോലെ അത് പൂക്കുന്നു. അതിന്‍റെ സ്ഥലം പിന്നെ അതിനെ  അറിയുന്നില്ല (സങ്കീ:103 ന്‍റെ 15). വയലിലെ പൂവ് അത്യുഷണത്താല്‍   വാടിപ്പോകും, ജലപ്രളയത്താല്‍ നശിച്ചുപോകും. ഇതില്‍ നിന്നും വ്യത്യസ്തമാണ് നമ്മള്‍ ഭവനങ്ങളുടെ മുന്നില്‍ നട്ടുവളര്‍ത്തുന്ന ചെടികളും അതില്‍ നിന്ന് പുറപ്പെടുവിക്കുന്ന മനോഹര പുഷ്പങ്ങളും. അത് വളരെ നയന മനോഹരമാണ്. മനുഷ്യ ജീവിതത്തെ ഒരു ചെടിയോട് ഉപമിച്ചാല്‍  നമ്മളില്‍ നിന്ന് പുറപ്പെടുവിക്കുന്ന ഫലം എന്താണ്? അത് സുഗന്ധം പരത്തുന്നത് ആണോ? ദൈവ മഹത്വം നമ്മില്‍ പ്രകാശിതമാണോ എന്നതും ചിന്തനീയമാണ്. ദുരന്തങ്ങള്‍ ജീവിതത്തില്‍ വരുമ്പോള്‍ ദൈവത്തോട്     അടുക്കുന്നവരും അകലുന്നവരുമുണ്ട്. തിരുവചനത്തില്‍ ഭക്തന്മാരുടെ ജീവിതങ്ങള്‍ പഠന വിധേയമാക്കിയാല്‍ ദുരന്ത മുഖത്ത് ദൈവത്തില്‍ വിശ്വസിച്ചും ആശ്രയിച്ചും വിജയം കൈവരിച്ചവര്‍ നിരവധിയാണ്. ഭക്തനായ ഇയ്യോബിന് വിശ്വാസത്തിനു മേല്‍ ഉള്ള പരിശോധനയാണ് അഭിമുഖീകരിക്കേണ്ടിവന്നത്. ജീവിതത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ടപ്പോഴും ڇഅവന്‍ എന്നെ കൊന്നാലും ഞാന്‍ അവനെ തന്നെ കാത്തിരിക്കുംڈ  എന്ന തീരുമാനത്തിന് വ്യത്യാസവും സംഭവിച്ചില്ല.
    അപ്പൊസ്തലനായ പൗലോസിന്‍റെ ജീവിതത്തിലും വലിയ പ്രതി      കൂലങ്ങളെ അതിജീവിക്കേണ്ടതായ് വന്നിട്ടുണ്ട്. സുവിശേഷം നിമിത്തം അധികം പ്രാവിശ്യം തടവിലായി പലപ്പോഴും പ്രാണ ഭയത്തിലായി, കര്‍ത്താവിനു വേണ്ടി പൗലോസ് പ്രാണത്യാഗത്തിനും തയ്യാറായിരുന്നു. ഒരിക്കലും പ്രശ്നങ്ങളുടെ മുഖത്ത് താന്‍ പിന്‍മാറിപ്പോയിട്ടില്ല (2കൊരി-11 ന്‍റെ 23 മുതല്‍ 28 വരെ). നമ്മുടെ ജീവിതത്തിലും അപ്രതീക്ഷ ദുരന്തങ്ങള്‍ കടന്നുവരാവുന്നതാണ്. അത് നമ്മെ ദൈവത്തില്‍ നിന്ന് അകലുവാന്‍ ഇടവരുത്തരുത്, പ്രത്യുത ദൈവത്തോടുള്ള സ്നേഹം വര്‍ദ്ധിക്കുവാന്‍ ഇടയാകണം.             

രാജു തരകന്‍

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.