PRAVASI

വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ പള്ളിയില്‍ എട്ടുനോമ്പു പെരുന്നാൾ

Blog Image
വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിഎട്ടാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ആഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി ഭക്തി ആദരപൂർവം നടത്തപ്പെടുന്നു.

ന്യൂയോര്‍ക്ക്‌: വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയില്‍ വിശുദ്ധ ദൈവമാതാവിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ച് ആണ്ടുതോറും നടത്തപ്പെടാറുള്ള എട്ടു നോമ്പാചരണവും, പുണ്യ ശ്ലോകനായ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവായുടെ ഇരുപത്തിഎട്ടാമത് ദുഖ്‌റോനോ പെരുന്നാളും, ഇടവകയുടെ വലിയ പെരുന്നാളും ആഗസ്റ്റ് 31 ശനിയാഴ്‌ച മുതല്‍ സെപ്റ്റംബർ 7 ശനിയാഴ്‌ച വരെ എട്ടു ദിവസങ്ങളിലായി ഭക്തി ആദരപൂർവം നടത്തപ്പെടുന്നു.

ആഗസ്റ്റ് 30 വെള്ളിയാഴ്ച വൈകീട്ട് 6.30 ന് സന്ധ്യാപ്രാർത്ഥനക്കു ശേഷം (ഇംഗ്ലീഷ്) സൺഡേ സ്കൂൾ കുട്ടികൾക്കും യുവജനങ്ങൾക്കുമായി റവ ഫാ ജേക്കബ് ജോസഫ് (സെൻ്റ് തോമസ് യാക്കോബായ സിറിയന്‍ ഓർത്തഡോക്സ് പള്ളി, മെല്‍ബണ്‍, ഓസ്ട്രേലിയ) നയിക്കുന്ന പ്രത്യേക റിട്രീറ്റും ഉണ്ടായിരിക്കുന്നതാണ്.

ആഗസ്റ്റ് 31 ശനിയാഴ്‌ച രാവിലെ 9:30ന് പ്രഭാത പ്രാർത്ഥന, 10.15 ന് വിശുദ്ധ കുർബാനയും സെൻ്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പെരുന്നാളും (റവ ഫാ ജേക്കബ് ജോസഫ്) ശേഷം വികാരി റവ ഫാ ബെൽസൺ പൗലോസ് കുര്യാക്കോസ് ഈ വർഷത്തെ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റം നടത്തും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും റവ ഫാ മത്തായി വർക്കി പുതുക്കുന്നത്ത്‌ നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

സെപ്റ്റംബർ ഒന്നാം തീയതി ഞായറാഴ്ച രാവിലെ 9.30 ന് വിശുദ്ധ കുർബാന (റവ.ഫാ.വര്‍ഗീസ് പോൾ). കാലം ചെയ്‌ത പുണ്യശ്ലോകനും വൈറ്റ്‌ പ്ലെയിന്‍സ്‌ സെന്റ്‌ മേരീസ്‌ പള്ളിയുടെ വളര്‍ച്ച ഏറെ കാംക്ഷിച്ചിരുന്ന പിതാവുമായ അബൂന്‍ മോര്‍ ബസേലിയോസ്‌ പൗലൂസ്‌ ദ്വിദീയന്‍ കാതോലിക്കാ ബാവയുടെ ഇരുപത്തി ഏട്ടാമത്‌ ദു:ഖ്‌റോനോ പെരുന്നാൾ അന്നേ ദിവസം പ്രത്യേക പ്രാത്ഥനകളോടും നേർച്ച വിളമ്പോടും കൂടെ നടത്തും. അന്നേ ദിവസം വൈകിട്ട് 6 മണിക്ക് സന്ധ്യാ പ്രാർത്ഥനയും റവ.ഫാ. സി.എ.തോമസ് നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും

സെപ്റ്റംബർ രണ്ടാം തീയതി തിങ്കളാഴ്ച രാവിലെ 9.30ന് പ്രഭാത പ്രാർത്ഥന, 10:15ന് വിശുദ്ധ കുർബാന (റവ. ഫാ. കെ.പി. എൽദോസ്), ഉച്ചക്ക് 1:00 മണിക്ക് ധ്യാനയോഗം, ഉച്ച കഴിഞ്ഞ് 3:00 മണിക്ക് വിശുദ്ധ കുമ്പസാരം, വൈകീട്ട് 6:00 മണിക്ക് സന്ധ്യാപ്രാർത്ഥന.

സെപ്റ്റംബർ മൂന്നാം തീയതി ചൊവ്വാഴ്ച രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന (റവ.ഫാ. മോവിൻ വര്‍ഗീസ്), വൈകിട്ട് 6 മണിക്ക് സന്ധ്യാപ്രാർത്ഥനയും റവ ഫാ കെ .സി. ഏബ്രഹാം നയിക്കുന്ന സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

സെപ്റ്റംബർ നാലാം തീയതി ബുധൻ രാവിലെ 6.30ന് പ്രഭാതപ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന (റവ ഫാ വിവേക് അലക്സ്), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്.

സെപ്റ്റംബർ അഞ്ചാം തീയതി വ്യാഴം രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന (റവ ഫാ ജെറി ജേക്കബ്), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്.

സെപ്റ്റംബർ ആറാം തീയതി വെള്ളി രാവിലെ 6.30ന് പ്രഭാത പ്രാർത്ഥന, 7:00 മണിക്ക് വിശുദ്ധ കുർബാന (റവ ഫാ ജോയൽ ജേക്കബ്), വൈകീട്ട് 6:00 മണിക്ക് സന്ധ്യാ പ്രാർത്ഥന, സുവിശേഷ പ്രസംഗം റവ ഫാ ജേക്കബ് ജോസഫ്.

സെപ്റ്റംബർ ഏഴാം തീയതി ശനിയാഴ്‌ച പെരുന്നാൾ ദിവസം രാവിലെ 9:15 ന് ഇടവക മെത്രാപ്പോലീത്തായും അമേരിക്കന്‍ അതിഭദ്രാസനത്തിന്റെ ആര്‍ച്ചു ബിഷപ്പും പാത്രിയാര്‍ക്കല്‍ വികാരിയുമായ അഭി.യല്‍ദോ മോര്‍ തീത്തോസ്‌ തിരുമേനിയെ വൈദീകരുടെയും മാനേജിങ് കമ്മിറ്റിയുടെയും നേതൃത്വത്തിലും ഇടവക ജനങ്ങളുടെ സഹകരണത്തിലും ഭക്തിയാദരവോടു കൂടി ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിച്ചതിനു ശേഷം 9.30 ന് പ്രഭാത പ്രാർത്ഥനയും 10.15 ന് അഭി. പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും റവ ഫാ രാജൻ പീറ്റർ, റവ ഫാ സിബി എബ്രഹാം എന്നിവരുടെ സഹ കാര്‍മ്മികത്വത്തിലും വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബ്ബാന അർപ്പിക്കപ്പെടുന്നതാണ്. തുടർന്ന് പ്രദിക്ഷണവും, നേർച്ച വിളമ്പോടും ആശിർവാദത്തോടും ഉച്ച ഭക്ഷണത്തോടും കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിക്കുന്നതായിരിക്കും. ശേഷം കൊച്ചു കുട്ടികൾക്കായി വിദ്യാരംഭവും ഉണ്ടായിരിക്കും.

തിങ്കൾ മുതൽ വെള്ളി വരെ എല്ലാ ദിവസവും രാവിലെ 9 മണി മുതൽ വൈകിട്ട് 6 മണി വരെ ദേവാലയത്തിൽ പ്രാർത്ഥനയോടെ കഴിയുവാനുള്ള സൗകര്യം വിശ്വാസികൾക്കായി ഒരിക്കിയിയിട്ടുണ്ട്. ഉച്ചക്ക് 12 മണിക്ക് ഉച്ച നമസ്കാരവും പരിശുദ്ധ മാതാവിനോടുള്ള മധ്യസ്ഥ പ്രാർത്ഥനയും ഒരു മണിക്ക് ധ്യാനവും ഉണ്ടായിരിക്കും.

പെരുന്നാള്‍ ഏറ്റം സമുചിതമാക്കുവാന്‍ വേണ്ട എല്ലാ ക്രമീകരണങ്ങളും മാനേജിങ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇടവക ചെയ്‌തു കഴിഞ്ഞു.

മഹാപരിശുദ്ധയായ ദൈവമാതാവിൻ്റെ മധ്യസ്ഥതയിൽ അഭയപ്പെട്ടു ഉപവാസത്തോടും പ്രാർത്ഥനയോടും കൂടി നോമ്പാചരണത്തിലും പെരുന്നാളിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും വൈറ്റ് പ്ലെയിൻസ്‌ സെന്റ്‌ മേരീസ്‌ യാക്കോബായ സുറിയാനിപ്പള്ളിയിലേക്ക്‌ സാദരം ക്ഷണിച്ചു കൊള്ളുന്നു.

കൂടുതൽ വിവരങ്ങൾക്ക്:
Rev.Fr. Belson Poulose Kuriakose ( 516) 639-9791
Vice President – Abraham Azhanthara-(845) 570-3311
Secretary – Wison Mathai (914) 282-5901
Treasurer – Joy Ittan (914) 564-1702

Church Address: 99 Park Ave, White Plains, NY 10603
www.stmaryswhiteplains.com
www.facebook.com/StMarysChurchWP

റിപ്പോര്‍ട്ട്: സുനില്‍ മഞ്ഞിനിക്കര

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.