PRAVASI

സിൽവർ സ്പ്രിംഗ് സെൻ്റ് ഗ്രിഗോറിയോസ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ആവേശകരമായ തുടക്കം

Blog Image
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്കോഫ് മീറ്റിംഗിന് സിൽവർ സ്പ്രിംഗ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ഏപ്രിൽ 21 ന് വേദിയായി.

സിൽവർ സ്പ്രിംഗ് (മെരിലൻഡ്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്കോഫ് മീറ്റിംഗിന് സിൽവർ സ്പ്രിംഗ് സെൻ്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക ഏപ്രിൽ 21 ന് വേദിയായി. നോർത്ത് ഈസ്റ്റ് അമേരിക്കയിലെയും  കാനഡയിലെയും ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഈ ആത്മീയ കൂട്ടായ്മയിൽ പങ്കെടുക്കും. ഭക്തിപ്രഭാഷണങ്ങൾ, ബൈബിൾ പഠനം, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെക്കുറിച്ചുള്ള സംവേദനാത്മക സെഷനുകൾ എന്നിവ കോർത്തിണക്കിയ ആകർഷണീയമായ കുടുംബ സംഗമമാണ് ഫാമിലി/യൂത്ത് കോൺഫറൻസ്.
ഇടവക വികാരി ഫാ. ലാബി ജോർജിന്റെ അഭാവത്തിൽ ഫാ. കെ.പി.വർഗീസ് വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകി. തുടർന്ന് നടന്ന മീറ്റിംഗിൽ ഫാ. കെ. പി. വർഗീസ് കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി സ്വാഗതം ആശംസിച്ചു. മാത്യു വറുഗീസ് (റാഫിൾ കോർഡിനേറ്റർ), ഷെറിൻ എബ്രഹാം, ജോനാഥൻ മത്തായി (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.  ഡെല്ല വർഗീസ് (ഇടവക സെക്രട്ടറി), ഷേർളി ജോർജ് (ഇടവക ട്രസ്റ്റി), സൈമൺ തോമസ് & ഡെന്നി മത്തായി (ഭദ്രാസന അസംബ്ലി അംഗങ്ങൾ), രാജൻ പറമ്പിൽ, ഡോ. സാബു പോൾ (മലങ്കര അസോസിയേഷൻ അംഗങ്ങൾ) എന്നിവരും വേദിയിൽ സന്നിഹിതരായി.  സമ്പന്നമായ ഒരു ആത്മീയ അനുഭവത്തിനായി കോൺഫറൻസിൽ പങ്കെടുക്കാൻ ഫാ. കെ.പി.വർഗീസ് എല്ലാവരേയും പ്രോത്സാഹിപ്പിച്ചു.
ഷെറിൻ എബ്രഹാം  കോൺഫറൻസിന്റെ തീയതി, സ്ഥലം, ചിന്താവിഷയം, പ്രാസംഗികർ  എന്നിവ ഉൾപ്പെടെയുള്ള പൊതുവായ വിവരങ്ങൾ നൽകി. ജോനാഥൻ മത്തായി രജിസ്ട്രേഷനെക്കുറിച്ചും വേദിക്ക് സമീപമുള്ള ആകർഷണങ്ങളെക്കുറിച്ചും സംസാരിച്ചു. മാത്യു വറുഗീസ് സ്പോൺസർഷിപ്പ് അവസരങ്ങൾ, റാഫിൾ, കോൺഫറൻസിൻ്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീർ എന്നിവ വിശദീകരിച്ചു.
ഇടവകയിൽ നിന്ന് മികച്ച പിന്തുണയാണ് കോൺഫറൻസ് ടീമിന് ലഭിച്ചത്. ഗ്രാൻഡ് & ഗോൾഡ് സ്പോൺസർഷിപ്പിനു പുറമേ റാഫിൾ ടിക്കറ്റുകൾ വാങ്ങിയും സുവനീറിൽ ആശംസകളും പരസ്യങ്ങളും നൽകിയും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു.
ആവേശകരമായ പിന്തുണ നൽകിയ ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ഷെറിൻ എബ്രഹാം നന്ദിയും കടപ്പാടും അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ  ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.