PRAVASI

ബാൾട്ടിമോർ സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവകയിൽ ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് മികച്ച തുടക്കം

Blog Image
മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 21 ഞായറാഴ്ച സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവക  വേദിയായി

ബാൾട്ടിമോർ (മെരിലൻഡ്) : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ കിക്ക് ഓഫ് മീറ്റിംഗിന് ഏപ്രിൽ 21 ഞായറാഴ്ച സെൻ്റ് തോമസ് ഓർത്തഡോക്സ് ഇടവക  വേദിയായി.
വിശുദ്ധ കുർബാനയ്ക്ക് വികാരി ഫാ. ടോബിൻ പി.മാത്യു നേതൃത്വം നൽകി. തുടർന്നു നടന്ന മീറ്റിംഗിൽ  ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ്റെ ഉദ്ഘാടനം നടത്തി.  കോൺഫറൻസ് ടീമിനെ വികാരി പരിചയപ്പെടുത്തി ഊഷ്മളമായ സ്വാഗതം നൽകി. ചെറിയാൻ പെരുമാൾ (കോൺഫറൻസ് സെക്രട്ടറി), ഷീല ജോസഫ്, പ്രേംസി ജോൺ (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവരടങ്ങുന്നതായിരുന്നു കോൺഫറൻസ് ടീം.  ജോൺ മാത്യു (ഭദ്രാസന  അസംബ്ലി അംഗം), സാബു കുര്യൻ (ഇടവക സെക്രട്ടറി), വർഗീസ് മത്തായി (ഇടവക ട്രസ്റ്റി) എന്നിവരും വേദിയിലെത്തി.
ഫാ. ടോബിൻ പി. മാത്യു തൻറെ ആമുഖത്തിൽ  യുവജനങ്ങൾക്കും മുതിർന്നവർക്കും ഒരുപോലെ ഫാമിലി/ യൂത്ത്  കോൺഫറൻസ് നൽകുന്ന ആത്മീയ പോഷണത്തെക്കുറിച്ച്  സംസാരിക്കുകയും  കോൺഫറൻസിൽ പങ്കെടുത്ത് ധന്യരാകുവാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു,
ഈ വർഷത്തെ ഫാമിലി/യൂത്ത് കോൺഫറൻസിൻ്റെ സ്ഥലം, തീയതി, പ്രാസംഗികർ, മുഖ്യ ചിന്താവിഷയം , സ്പോൺസർഷിപ്പ് അവസരങ്ങൾ എന്നിവയുൾപ്പെടെ കോൺഫറൻസിനെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ ചെറിയാൻ പെരുമാൾ പങ്കിട്ടു. പ്രേംസി ജോൺ രജിസ്ട്രേഷൻ, റാഫിൾ ടിക്കറ്റ്, ലാങ്കസ്റ്ററിലെ സൈറ്റ് ആൻഡ് സൗണ്ട് തിയേറ്റർ  ഉൾപ്പടെയുള്ള  ആകർഷണങ്ങളെക്കുറിച്ച് സംസാരിച്ചു. കോൺഫറൻസിൻ്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന് ഷീല ജോസഫ് പിന്തുണ അഭ്യർത്ഥിച്ചു. കോൺഫറൻസിൻ്റെ ഭാഗമായി ആസൂത്രണം ചെയ്യുന്ന വിനോദ സായാഹ്നത്തിൽ പങ്കെടുക്കുവാനും ആസ്വദിക്കാനുമുള്ള അവസര ത്തെക്കുറിച്ചും ഷീല സംസാരിച്ചു.
ഇടവകയെ പ്രതിനിധീകരിച്ച് സുവനീറിനുള്ള സംഭാവന ഫാ. ടോബിൻ പി. മാത്യു കൈമാറി. സ്‌പോൺസർഷിപ്പുകൾ, രജിസ്‌ട്രേഷൻ, റാഫിൾ ടിക്കറ്റ്  എന്നിവയിലൂടെ  നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു.
ആത്മാർത്ഥമായി സഹകരിച്ച ഇടവക വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർക്ക് ചെറിയാൻ പെരുമാൾ നന്ദിയും കടപ്പാടും അറിയിച്ചു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലാങ്കസ്റ്ററിലെ വിൻധം  റിസോർട്ടിലാണ് കോൺഫറൻസ് നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ  ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ  ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ്  കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
Registration link: http://tinyurl.com/FYC2024
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.