ജൂലൈ 17 18 19 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ ഭാഗമായി ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ ഷിക്കാഗോയിൽ ഏപ്രിൽ 12 നു 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെൻറ് മേരീസ് ക്നാനായ പള്ളി ഹാളിൽ ഹാളിൽ വച്ച് കിക്ക് ഓഫ് സംഘടിപ്പിച്ചിരിക്കുന്നു
ചിക്കാഗോ: ജൂലൈ 17 18 19 തീയതികളിൽ വാഷിംഗ്ടൺ ഡിസിയിൽ വച്ച് നടക്കുന്ന ഫൊക്കാന നാഷണൽ കൺവെൻഷന്റെ ഭാഗമായി ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ ഷിക്കാഗോയിൽ ഏപ്രിൽ 12 നു 7 മണിക്ക് മോർട്ടൻ ഗ്രോവിലുള്ള സെൻറ് മേരീസ് ക്നാനായ പള്ളി ഹാളിൽ ഹാളിൽ വച്ച് കിക്ക് ഓഫ് സംഘടിപ്പിച്ചിരിക്കുന്നു. അമേരിക്കൻ മലയാളി സമൂഹത്തിൽ നാലു പതിറ്റാണ്ടിലേറെക്കാലത്തെ ചരിത്രവും സേവന പാരമ്പര്യവുമുള്ള ഫൊക്കാന ലോകമെമ്പാടും അറിയപ്പെടുന്ന അമേരിക്കൻ മലയാളികളുടെ ഏറ്റവും പ്രബലമായ സംഘടനയാണ്. ഒട്ടനവധി കാരുണ്യ പ്രവർത്തികൾ ഫൊക്കാന നടപ്പിലാക്കികൊണ്ടിരിക്കുന്നു. മലയാളഭാഷയെ പരിപോക്ഷിപ്പിക്കുന്നതിനും സാമൂഹ്യ നന്മക്കും വേണ്ടി ഫൊക്കാന ചെയ്യുന്ന പ്രവർത്തികൾ കേരളത്തിൽ ഫൊക്കാനയുടെ യശസ്സ് വർദ്ധിപ്പിക്കുന്നു . ഫൊക്കാനയുടെ ചരിത്രത്തിൽ ഇന്നുവരെയും നടന്നിട്ടില്ലാത്ത അത്യുജ്ജല കൺവെൻഷനായിരിയ്ക്കും വാഷിംഗ്‌ടൺ ഡി സിയിലേതെന്ന് നാഷണൽ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു . ഫൊക്കാന മിഡ് വെസ്റ്റ് റീജിയൻ വൈസ് പ്രസിഡന്റ് ഫ്രാൻസിസ് കിഴക്കേക്കുറ്റ് അധ്യക്ഷത വഹിക്കുന്ന കിക്ക് ഓഫ് യോഗം നാഷണൽ പ്രസിഡന്റ് ഡോ: ബാബു സ്റ്റീഫൻ ഉദ്ഘാടനം ചെയ്യുന്നതാണ് . കിക്ക് ഓഫ് ൻറെ വിജയകരമായ നടത്തിപ്പിന് ഫൊക്കാന നേതാക്കളായ ജെയ്‌ബു കുളങ്ങര , സിറിയക് കൂവക്കാട്ടിൽ , ടോമി അമ്പേനാട്ട്, ലെജി പട്ടരു മഠം , സന്തോഷ് നായർ , പ്രവീൺ തോമസ്, ജോർജ് പണിക്കർ , ബ്രിജിറ്റ് ജോർജ്, അനിൽകുമാർ പിള്ള, സതീശൻ നായർ , വിജി എസ നായർ , ഷൈബു കിഴക്കേക്കുറ്റ് മത്തിയാസ് പുല്ലാപ്പള്ളിൽ , ലീല ജോസഫ്, സൂസൻ ചാക്കോ , മോൻസി ചാക്കോ , സൈമൺ പള്ളികുന്നേൽ, ബൈജു കണ്ടത്തിൽ, ജിബിറ്റ് കിഴക്കേക്കുറ്റ് തുടങ്ങിയവർ നേതൃത്വം നൽകുന്നു. എല്ലാ ഫൊക്കാന നേതാക്കളെയും പ്രവർത്തകരെയും അനുഭാവികളെയും കിക്ക് ഓഫ് കൺവെൻഷനിലേക്കു സ്വാഗതം ചെയുന്നു .