ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ കണ്‍വന്‍ഷനും ആഗസ്റ്റ് എട്ട് മുതല്‍ പതിനൊന്നു വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂന്‍റാ കാനായില്‍ വെച്ച് നടക്കുന്ന ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍റെ കിക്കോഫും യോങ്കേഴ്സിലുള്ള സെന്‍റ് തോമസ് മാര്‍ത്തോമ്മാ ദേവാലയ പാരിഷ് ഹാളില്‍ വെച്ച് മെയ് 4-ാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
ന്യൂയോര്‍ക്ക്: ഫോമാ ന്യൂയോര്‍ക്ക് എംപയര്‍ റീജിയന്‍ കണ്‍വന്‍ഷനും ആഗസ്റ്റ് എട്ട് മുതല്‍ പതിനൊന്നു വരെ ഡൊമിനിക്കന്‍ റിപ്പബ്ലിക്കിലെ പൂന്‍റാ കാനായില്‍ വെച്ച് നടക്കുന്ന ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍റെ കിക്കോഫും യോങ്കേഴ്സിലുള്ള സെന്‍റ് തോമസ് മാര്‍ത്തോമ്മാ ദേവാലയ പാരിഷ് ഹാളില്‍ വെച്ച് മെയ് 4-ാം തീയതി പ്രൗഢഗംഭീരമായി നടത്തപ്പെട്ടു.
ആര്‍.വി.പി. ഷോളി കുമ്പിളുവേലിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ഫോമാ പ്രസിഡണ്ട് ഡോ. ജേക്കബ് തോമസ് ഉദ്ഘാടനം ചെയ്തു. ഫോമാ ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ വിജയിപ്പിക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. ഫോമാ ട്രഷറര്‍ ബിജൂ തോണിക്കടവില്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ ഷിനു ജോസഫ്, ബെറ്റി ഉമ്മന്‍, ടീനാ ആശിഷ്, ഫോമാ നേതാക്കളായ അനിയന്‍ ജോര്‍ജ്, ജെ. മാത്യൂസ്, തോമസ് കോശി, ജോഫ്രിന്‍ ജോസ്, ഷോബി ഐസക്, തോമസ് മാത്യു, തോമസ് സാമുവേല്‍, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ കുഞ്ഞ് മാലിയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഫോമാ എക്സിക്യൂട്ടീവിലേക്ക് മത്സരിക്കുന്ന ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള 'മീറ്റ് ദ കാന്‍ഡിഡേറ്റ്' പരിപാടി ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ടീം യുണൈറ്റഡില്‍ നിന്നും പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി ബേബി മണക്കുന്നേലിന്‍റെ നേതൃത്വത്തില്‍ ബൈജൂ വര്‍ഗീസ്, ഷാലു പുന്നൂസ്, പോള്‍ ജോസ്, അനുപമ കൃഷ്ണന്‍ എന്നിവരും ടീം ഫോമായില്‍ നിന്ന് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി തോമസ് ടി. ഉമ്മന്‍റെ നേതൃത്വത്തില്‍ സാമുവേല്‍ മത്തായി, സണ്ണി കല്ലൂപ്പാറ, ഡോ. പ്രിന്‍സ് നെച്ചിക്കാട്ട് എന്നിവരും സ്വതന്ത്ര സെക്രട്ടറി സ്ഥാനാര്‍ത്ഥി ഡോ. മധു നമ്പ്യാരും സംസാരിച്ചു.
റീജണല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ പി.ടി. തോമസ് സ്വാഗതവും റീജണല്‍ സെക്രട്ടറി എല്‍സി ജോബ് നന്ദിയും പറഞ്ഞു. ടീന ആശീഷ് എംസിയായി ചടങ്ങുകള്‍ നിയന്ത്രിച്ചു.
വിവിധ അസോസിയേഷനുകളെ പ്രതിനിധീകരിച്ച് പ്രദീപ് നായര്‍, വര്‍ഗീസ് എം. കുര്യന്‍, ജോസ് മലയില്‍, മാത്യു ചാക്കോ, റോയി ചെങ്ങന്നൂര്‍, തോമസ് നൈനാന്‍, സുരേഷ് നായര്‍, ആശിഷ് ജോസഫ്, ബിജു ഉമ്മന്‍, കുര്യാക്കോസ് വര്‍ഗീസ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ശബരിനാഥിന്‍റെ ഗാനമേളയും വിവിധ ഡാന്‍സ് സ്കൂളുകളിലെ കുട്ടികള്‍ അവതരിപ്പിച്ച നൃത്തങ്ങളും പരിപാടിയുടെ മോടി കൂട്ടി.