ചാലക്കുടിയിലെ കലാകാരന്മാരുടെ സംഘടനയായ തരംഗും ചാലക്കുടി ലയൺസ് ക്ലബ്ബും ചേർന്നൊരിക്കയ " ഗുരുവന്ദനം " പരിപാടിയിൽ അമേരിക്കൻ മലയാളിയും നാല്പത് വർഷമായി മലയാള നാടകരംഗത്ത് മികച്ച സംഭാവനകൾ നൽകിയ പൗലോസ് കുയിലാടൻ ഉൾപ്പെടെ അഞ്ച് കലാകാരൻമാരെ ആദരിച്ചു.
ചാലക്കുടി : ചാലക്കുടിയിലെ കലാകാരന്മാരുടെ സംഘടനയായ തരംഗും ചാലക്കുടി ലയൺസ് ക്ലബ്ബും ചേർന്നൊരിക്കയ " ഗുരുവന്ദനം " പരിപാടിയിൽ അമേരിക്കൻ മലയാളിയും നാല്പത് വർഷമായി മലയാള നാടകരംഗത്ത് മികച്ച സംഭാവനകൾ നൽകിയ പൗലോസ് കുയിലാടൻ ഉൾപ്പെടെ അഞ്ച് കലാകാരൻമാരെ ആദരിച്ചു.
സംഗീത സംവിധായകനും ഗായകനുമായ തുമ്പൂർ സുബ്രഹ്മണ്യൻ, സംഗീത അദ്ധ്യാപകൻ അന്നമനട ബാബുരാജ് , മൃദംഗം കലാകാരനും അധ്യാപകനുമായ അന്നമനട സുരേഷ്, ലൈറ്റ് ആൻഡ് സൗണ്ട് കലാകാരൻ കുട്ടൻ പള്ളത്തേരി എന്നിവരാണ് ഗുരുവന്ദനം ആദരവ് സ്വീകരിച്ച മറ്റു കലാകാരന്മാർ .
ഗുരുവന്ദനം ചടങ്ങ് ചലച്ചിത്ര സംവിധായകൻ ജോസ് തോമസ് ഉദ്ഘാടനം ചെയ്തു. " ജന്മനാട് ഓരോ കലാകാരൻമാർക്കും നൽകുന്ന ആദരവ് പോലെ മഹത്തരമായ അംഗീകാരം വേറെ ഇല്ലെന്നും, അത് കലാകാരന് നൽകുന്ന ആനന്ദം വിശദീകരണങ്ങൾക്ക് അപ്പുറമാണെന്ന് " ജോസ് തോമസ് പറഞ്ഞു.ചാലക്കുടിയിലെ അറിയപ്പെടുന്ന കലാകാരന്മാർക്കൊപ്പം തന്നെ നാടക കലാകാരനായി ആദരിച്ചതിൽ ജന്മനാടിനോട് കടപ്പെട്ടിരിക്കുന്നതായി മറുപടി പ്രസംഗത്തിൽ പൗലോസ് കുയിലാടൻ പറഞ്ഞു .നാട്ടിലെത്തിയാൽ ഇപ്പോഴും പഴയ നാടകകാലം മനസിൽ ഓടിയെത്തും .ഒപ്പം ചാലക്കുടി നഗരം കലാകാരന്മാർക്ക് നൽകുന്ന അംഗീകാരവും.നാടിനെയും പഴയ കലാകാരന്മാരെയും മറന്നുപോകുന്ന പുതിയ കാലത്ത് തരംഗ് പോലെയുള്ള കലാകാരന്മാരുടെ കൂട്ടായ്മ കലാ കേരളത്തിന് എന്നും മാതൃകയാകുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .തരംഗ് പ്രസിഡൻ്റ് കലാഭവൻ ജയൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തബലിസ്റ്റ് അഖിലേഷിന് ചികിത്സാ സഹായ വിതരണം കൗൺസിലർ വി.ജെ ജോയി നൽകി. വിദ്യാഭ്യാസ സഹായ ഫണ്ട് വിതരണം ലയൺസ് മൾട്ടിപ്പിൾ കൗൺസിൽ മുൻ ചെയർമാൻ സാജു പാത്താടനും നിർവ്വഹിച്ചു. ലയൺസ് ക്ലബ് പ്രസിഡൻ്റ് ഡേവിസ് കല്ലിങ്ങൽ, തരംഗ് സെക്രട്ടറി സുധി കലാഭവൻ, വിജയൻ മൽപാൻ , ജോ ചാലക്കുടി, സുധീഷ് ചാലക്കുടി, സജീഷ് കളരിക്കൽ, മായ ശശികുമാർ, ലീന നാരായണൻ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുമാർ കലാസിൻ്റെ ഗസൽ സന്ധ്യ അരങ്ങേറി.