ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024-2025 പ്രവർത്തനോൽഘാടനം സിറോ മലബാർ ഓഡിറ്റോറിയത്തിൽ അതി ഗംഭീരമായി തുടക്കം കുറിക്കപ്പെട്ടു
ഫിലാഡൽഫിയ: ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലാഡൽഫിയ റീജിയൺ 2024-2025 പ്രവർത്തനോൽഘാടനം സിറോ മലബാർ ഓഡിറ്റോറിയത്തിൽ അതി ഗംഭീരമായി തുടക്കം കുറിക്കപ്പെട്ടു. ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ പ്രെസിൻറ്റും ഏഷ്യാനെറ്റ് ന്യൂസ് പ്രൊഡക്ഷൻ കോഡിനേറ്ററും ആയ അരുൺ കോവാട്ട് അധ്യക്ഷത വഹിച്ച പരിപാടി എക്കാലെത്തെക്കാളും ഉയർന്ന നിലവാരം പുലർത്തികൊണ്ടു കൊടിയേറ്റം നടത്തി. പ്രെമുഖ സാമൂഹിക സാംസ്‌കാരിക നേതാക്കളെ കൊണ്ട് സമ്പുഷ്ടമായിരുന്ന പരിപാടിയിൽ ഐ പി സി എൻ എ നാഷണൽ ലീഡേഴ്‌സ് സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടതിഥികളായി എ ബി സി ന്യൂസ് പ്രെതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സ്റ്റേറ്റ് റെപ്രെസെന്റിറ്റീവ് ജാറെഡ് സോളമൻ എന്നിവർ പങ്കെടുത്തു.
ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പള്ളി, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആൻ്റണി, സജി പോത്തൻ, ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രെസിഡന്റ്റും ചാനൽ 24 റിപ്പോർട്ടറും ആയ മധു കൊട്ടാരക്കര, ജിൽ ഐസാസ് എന്നിവർ ആശംസ അറിയിക്കാനെത്തിയിരുന്നു.
സാമൂഹിക സംസാരിക മേഖലകളിൽ ഉയർന്ന നിലകളിൽ പ്രെവർത്തിക്കുന്ന ഫിലാഡൽഫിയയിലെ മലയാളി സമൂഹവുമായി എന്നും അടുത്ത ബന്ധം പുലർത്തിയിട്ടുള്ളതായി നാഷണൽ പ്രെസിഡൻറ്റ് സുനിൽ ട്രൈസ്റ്റാർ പറഞ്ഞു. യുവത്വത്തിൻറ്റെ പ്രെതീകമായ അരുൺ കോവാറ്റിന്റ്റെ നേതൃത്വത്തിൽ ഫിലാഡൽഫിയ ചാപ്റ്ററിൽ മാറ്റത്തിൻറ്റെ ശംഖൊലി മുഴങ്ങുമെന്നു നാഷണൽ സെക്രട്ടറി ഷിജോ പൗലോസ് പ്രതിവചിച്ചു. ഫിലാഡൽഫിയ ചാപ്റ്ററിൻറ്റെ നെടും തൂണായി പ്രേവർത്തിക്കുന്ന ചാപ്റ്റർ ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ മുഖ്യാതിഥി കളെ യോഗത്തിനു പരിചയപ്പെടുത്തി.
മുഖ്യതിഥി ഡാൻ ക്യൂല്ലാർ (എ ബി സി ന്യൂസ്) മുഖ്യ പ്രഭാഷണത്തിനു ശേഷം ന്യൂസ് റിപ്പോർട്ടിങ്ങിനു വേണ്ട ടിപ്സ് വിവരിക്കുകയും ചോദ്യോത്തര പരിപാടി നടത്തുകയും ചെയ്യുകയുണ്ടായി.
എ ബി സി ന്യൂസ് പ്രെതിനിധി ഡാൻ ക്യൂല്ലാറിനു ഐ പി സി എൻ എ ഫിലാഡൽഫിയ ചാപ്റ്റർ ട്രെഷറർ വിൻസെൻറ്റ് ഇമ്മാനുവേൽ മൊമെൻറ്റോ സമർപ്പിച്ചു. ഫിലാഡൽഫിയയിലെ വ്യെവസായ പ്രേമുഖനും ഫില്ലി ഗ്യാസ് ഉൾപ്പെടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ മുഖ്യ സ്പോൺസർ ജോ ചെറിയാന് പ്രേത്യേക മൊമെൻറ്റോ സമർപ്പിക്കുകയുണ്ടായി. ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ മുഖ്യതിഥി ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി.
ജനറൽ സെക്രട്ടറി സുമോദ് റ്റി നെല്ലിക്കാല, ജോയ്ന്റ്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു. ജോർജ് നടവയൽ കലാ പരിപാടികൾ നിയന്ത്രിച്ചു. വൈസ് പ്രെസിഡൻറ്റ് റോജിഷ് സാമുവേൽ സ്വാഗതവും ലിജോ ജോർജ് നന്ദിപ്രെകാശനവും നടത്തി. ജോയ്ന്റ്റ് ട്രെഷറർ സിജിൻ തിരുവല്ല ഛായാ ഗ്രഹണ ക്രെമീകരണവും, ജിനോ ജേക്കബ് ഭദ്ര ദീപ കെമീകരണവും നടത്തി. സ്റ്റേറ്റ് റെപ്രെസെൻറ്റിറ്റീവും അറ്റോർണി ജനറൽ ക്യാൻഡിഡേറ്റും ആയ ജാറെഡ് സോളമനെ ജോബി ജോർജ് സദസിനു പരിചയപ്പെടുത്തി.
ഫൊക്കാന ഫോമാ സംഘടനകളുടെ ഇലൿഷൻ അടുത്തു വരുന്ന സാഹചര്യത്തിൽ സ്ഥാനാർഥികൾക്ക് പരിചയപ്പെടുത്താനുള്ള അവസരം പരിപാടിയോടനുബന്ധിച്ചു ക്രെമീകരിക്കപ്പെടുകയുണ്ടായി. സുധാ കർത്താ ഏകോപിപ്പിച്ചു നടപ്പാക്കിയ പ്രസ്‌തുത പരിപാടിയിൽ ഫൊക്കാന സ്ഥാനാർഥികളായ സജിമോൻ ആൻ്റണി, രാജൻ സാമുവേൽ, റോണി വർഗീസ്, മില്ലി ഫിലിപ്പ്, സജി പോത്തൻ, ഷാലു പുന്നൂസ് എന്നിവർ പങ്കെടുത്തു സംസാരിക്കുകയുണ്ടായി.
ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രെസിഡൻറ്റ് റെവ ഫിലിപ്സ് മോടയിൽ, മാപ് പ്രെസിഡൻറ്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രെസിഡൻറ്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യൂ എം സി പ്രെസിഡൻറ്റ് റെനി ജോസഫ്, ഐ പി സി എൻ എ ന്യൂയോർക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ്, അലക്സ് തോമസ് എന്നിവർ ആശംസ അറിയിച്ചു.
ഭരതം ഡാൻസ് അക്കാദമിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സമൂഹ നൃത്തം, പരിപാടികൾക്ക് നയന മനോഹാരിത പകർന്നു. ജോൺ നിഖിൽ അവതരിപ്പിച്ച വയലിൽ സംഗീത ധാര ശ്രെധ പിടിച്ചു പറ്റി. എലിസബത്ത് മാത്യു, ജെയ്‌സൺ ഫിലിപ്പ് എന്നിവരയുടെ ഗാനാലാപനങ്ങൾ പരിപാടിക്ക് മികവേകുകയും കേൾവിക്കാരുടെ അഭിനന്ദനം പിടിച്ചു പറ്റുകയും ചെയ്തു. പ്രേമുഖ നർത്തകി നിമ്മി ദാസിന് ചടങ്ങിൽ പ്രേത്യേക ആദരവ് നൽകുകയുണ്ടായി. ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ നാഷണൽ പ്രെസിഡൻറ്റ് സുനിൽ ട്രൈസ്റ്റാർ മൊമെൻറ്റോ സമ്മാനിച്ചു.