PRAVASI

കെ.സി.സി.എൻ. ഏ കൺവൻഷന്റെ പ്രൊസഷൻ കമ്മിറ്റി പോൾസൺ കുളങ്ങര നയിക്കും

Blog Image
ജൂലൈ 4 മുതൽ 7 വരെ സാൻ അൻ്റോണിയോയിൽ നടക്കുന്ന 15-ാമത് KCCNA കൺവെൻഷൻ്റെ പ്രൊസഷൻ (ഘോഷയാത്ര )കമ്മിറ്റി ചെയർപേഴ്‌സണായി ശ്രീ. പോൾസൺ കുളങ്ങരയെ KCCNA  എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു 

ജൂലൈ 4 മുതൽ 7 വരെ സാൻ അൻ്റോണിയോയിൽ നടക്കുന്ന 15-ാമത് KCCNA കൺവെൻഷൻ്റെ പ്രൊസഷൻ (ഘോഷയാത്ര )കമ്മിറ്റി ചെയർപേഴ്‌സണായി ശ്രീ. പോൾസൺ കുളങ്ങരയെ KCCNA  എക്സിക്യൂട്ടീവ് പ്രഖ്യാപിച്ചു 
ശ്രീ ഡൊമിനിക് ചാക്കോണൽ (അറ്റ്ലാൻ്റ), ശ്രീമതി ബെറ്റി പതിയിൽ (ഹൂസ്റ്റൺ), ശ്രീമതി റോണി വാണിയപ്പുരക്കൽ (സാൻ അൻ്റോണിയോ) എന്നിവരാണ് കോ-ചെയർസ് . KCYNA  പ്രസിഡന്റ് ശ്രീ ആൽബിൻ പുലിക്കുന്നേൽ എക്സിക്യൂട്ടീവ് ലയസോണായി പ്രവൃത്തിക്കും 

ശ്രീ പോൾസൺ കുളങ്ങര KCS ചിക്കാഗോ യൂണിറ്റിലെ ദീർഘകാല അംഗമാണ്, കൂടാതെ ന്യൂജേഴ്‌സിയിൽ നടന്ന KCCNA കൺവെൻഷൻ്റെ ബോർഡ് ചെയർമാനായും കലാസാഹിത്യ സമിതി അധ്യക്ഷനായും കൾച്ചറൽ കമ്മിറ്റി കോ-ചെയർ ആയും വിവിധ തലങ്ങളിൽ  ചിക്കാഗോ ക്നാനായ സമൂഹത്തെ സേവിച്ചിട്ടുണ്ട്. ഫോമയുടെ ക്യുച്ചറൽ അഫയേഴ്സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ കോ-ചെയർ കൂടിയാണ് അദ്ദേഹം. ശ്രി  പോൾസൺ ഒരു മികച്ച സംഘാടകൻ കൂടിയാണ് .

ശ്രീ ഡൊമിനിക് ചാക്കോണൽ  അറ്റ്‌ലാൻ്റ യൂണിറ്റിൻ്റെ (KCAG) നിലവിലെ പ്രസിഡൻ്റാണ്, കൂടാതെ അറ്റ്‌ലാൻ്റ ക്നാനായ സമൂഹത്തിൽ  വിവിധ തലങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട് .  മികച്ച ഇവൻ്റ് ഓർഗനൈസറയാ അദ്ദേഹം  2018-ൽ അറ്റ്ലാൻ്റയിൽ നടന്ന കെസിസിഎൻഎ കൺവെൻഷനിൽ വളരെ സജീവമായ പങ്ക് വഹിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ അറ്റ്‌ലാൻ്റയുടെ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുള്ള അദ്ദേഹം ഈ കമ്മിറ്റിയിൽ കാര്യമായ പങ്കുവഹിക്കും.

ഹൂസ്റ്റണിൽ നിന്നുള്ള ശ്രീമതി ബെറ്റി പതിയിൽ  വളരെയേറെ  കഴിവുള്ള ഒരു കലാകാരിയാണ്. കഴിഞ്ഞ 30 വർഷമായി ഹൂസ്റ്റൺ ക്നാനായ സമൂഹത്തിൻ്റെ അവിഭാജ്യ ഘടകമാണ്. ഹൂസ്റ്റൺ കമ്മ്യൂണിറ്റിയിലെ വിവിധ സാംസ്കാരിക പരിപാടികളിൽ അവർ സജീവമായി പങ്കെടുത്തിട്ടുണ്ട്. ഈ വർഷത്തെ കൺവെൻഷൻ ഘോഷയാത്ര സംഘടിപ്പിക്കുന്നതിൽ ശ്രീമതി ബെറ്റിയുടെ  കലാ സാംസ്കാരിക പശ്ചാത്തലം വലിയ മുതൽക്കൂട്ടായിരിക്കും.

ശ്രീമതി റോണി വാണിയപ്പുരക്കൽ ഒരു ബഹുമുഖ പ്രതിഭയാണ്, കൂടാതെ ആതിഥേയരായ സാൻ അൻ്റോണിയോ ക്നാനായ യൂണിറ്റിൻ്റെ മുൻ പ്രസിഡൻ്റുമാണ്.സാൻ അൻ്റോണിയോ കമ്മ്യൂണിറ്റിയിലെ സജീവ അംഗമായ ശ്രീമതി റോണിയുടെ  മികച്ച സംഘടനാപാടവം  കൺവെൻഷൻ ഘോഷയാത്രയുടെ ആസൂത്രണത്തിനും നടത്തിപ്പിനും വലിയ മുതൽക്കൂട്ടായിരിക്കും.

യൂണിറ്റ് തിരിച്ചുള്ള ഘോഷയാത്ര / റാലി ജൂലൈ 5 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും .കെ.സി.സി.നെ ദേശീയ കൺവെൻഷനെ വർണ്ണവിസ്മയംകൊണ്ടു അലങ്കരിക്കുന്ന ഘോഷയാത്രയായിരിക്കും ഇത്തവണ നടത്തുക . ക്നാനായ കൂട്ടായ്മ്മയുടെ പരമ്പര്യവും പൈതൃകവും ഒപ്പം ജന്മനാടിന്റെ എല്ലാ ആവേശവും നെഞ്ചിലേറ്റിയാകും ഘോഷയാത്ര അണിനിനിരക്കുകയെന്നു കെസിസിനെ എക്സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.