PRAVASI

കെ.സി.വൈ.എൽ രണ്ടാമത് സെനറ്റ്, സെനറ്റ് അംഗങ്ങൾക്കുള്ള നേതൃത്വപരിശീലന ക്യാമ്പ്, ഹൈറേഞ്ച് ദർശൻ - വാദിബ 2024 സംഘടിപ്പിക്കപ്പെട്ടു.

Blog Image
കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തനവർഷത്തെ  അതിരൂപതാതല നേതൃസംഗമം,ഹൈറേഞ്ച് ദർശൻ, രണ്ടാമത് സെനറ്റ് എന്നിവ VADIBA-LEAD ON എന്ന പേരിൽ പടമുഖം ഫൊറോന KCYLന്റെ സഹകരണത്തോടെ മെയ് മാസം 25,26  തീയതികളിൽ തടിയമ്പാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു.

കോട്ടയം അതിരൂപതയുടെ യുവജന സംഘടനയായ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ 2024-25 പ്രവർത്തനവർഷത്തെ  അതിരൂപതാതല നേതൃസംഗമം,ഹൈറേഞ്ച് ദർശൻ, രണ്ടാമത് സെനറ്റ് എന്നിവ VADIBA-LEAD ON എന്ന പേരിൽ പടമുഖം ഫൊറോന KCYLന്റെ സഹകരണത്തോടെ മെയ് മാസം 25,26  തീയതികളിൽ തടിയമ്പാട് മരിയസദൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. വിവിധ യൂണിറ്റുകളിൽ നിന്നായി 177 ഓളം ഭാരവാഹികൾ രജിസ്റ്റർ ചെയ്ത ക്യാമ്പിന്റെ ഉദ്ഘാടന സമ്മേളനത്തിന് കെ.സി.വൈ.എൽ കോട്ടയം അതിരൂപത പ്രസിഡന്റ് ശ്രീ.ജോണീസ് പി. സ്‌റ്റീഫൻ പാണ്ടിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിൻ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ബഹു.കോട്ടയം അതിരൂപത വികാരി ജനറാൾ റവ.ഫാ മൈക്കിൾ വെട്ടിക്കാട്ട്  അനുഗ്രഹ പ്രഭാഷണം നടത്തുകയും ചെയ്തു. കെ.സി.വൈ.എൽ
ചാപ്ലയിൻ ഫാ.റ്റീനേഷ് കുര്യൻ പിണർക്കയിൽ, കെ.സി.വൈ.എൽ പടമുഖം ഫൊറോന ചാപ്ലയിൻ ഫാ. സൈജു പുത്തൻപറമ്പിൽ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിക്കുകയുണ്ടായി.KCYL സെക്രട്ടറി അമൽ സണ്ണി യോഗത്തിന് സ്വാഗതം ആശംസിച്ചു. പടമുഖം ഫൊറോന പ്രസിഡന്റ്‌ നിഥിൻ നന്ദികുന്നേൽ യോഗത്തിന് കൃതജ്ഞത അറിയിക്കുകയും ചെയ്തു.

 പ്രസ്തുത യോഗത്തിൽ കെ.സി.വൈ.എൽ നിയുക്ത ചാപ്ലയിൻ ഫാ. റ്റീനേഷ് കുര്യൻ പിണർക്കയിൽന് ഫാ. ചാക്കോ വണ്ടൻകുഴിയിൽ KCYL നിയമാവലി കൈമാറി.
 മാർച്ച് മാസം ഏഴാം തീയതി ക്നാനായ കുടിയേറ്റ അനുസ്മരണ സന്ദേശ യാത്രയോട് അനുബന്ധിച്ച് നടത്തിയ റീൽ കോമ്പറ്റീഷനിൽ സമ്മാനം കരസ്ഥമാക്കിയ മാങ്കിടപ്പള്ളി കെ.സി.വൈ.എൽ യൂണിറ്റിന് ക്യാഷ് പ്രൈസ് കൊടുക്കുകയുണ്ടായി.
ഈ നേതൃസംഗമം ഏറ്റെടുത്തു നടത്തിയ കെ.സി.വൈ.എൽ പടമുഖം ഫൊറോനയ്ക്കും തടിയമ്പാട് യൂണിറ്റിനും അതുപോലെതന്നെ കഴിഞ്ഞ നാലു വർഷക്കാലം  കെ.സി.വൈ.എൽ ചാപ്ലയിൻ ആയിരുന്ന ഫാ. ചാക്കോ വണ്ടൻകുഴിക്കും അതിരൂപത സമിതിയുടെ ആദരവ് നൽകി.  കെ സി വൈ എൽ അതിരൂപത ഡയറക്ടർ ഷെല്ലി ആലപ്പാട്ട്, 
അഡ്വൈസർ സി ലേഖ, മറ്റ് ഭാരവാഹികളായ നിതിൻ ജോസ്, ജാക്സൺ സ്റ്റീഫൻ മണപ്പാട്ട് , അലൻ ജോസഫ് ജോൺ,ബെറ്റി തോമസ്,  പടമുഖം ഫൊറോന ഡയറക്ടർ ഷാജി കണ്ടശ്ശമ്കുന്നേൽ, സെക്രട്ടറി ക്രിസ്റ്റോ കുടുംബക്കുഴിയിൽ,എബിൻ മത്തായി, ബെർണ മരിയ, അഖിൽ കൊച്ചാപ്പിള്ളി മരിയസദൻ പാസ്റ്ററൽ സെന്റർ ഡയറക്ടർ ഫാ ജോബിൻ പ്ലാച്ചേരിപ്പുറത്ത് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.

 ശനിയാഴ്ച രാവിലെ എട്ടുമണിക്ക് ചൈതന്യയിൽ നിന്ന് ആരംഭിച്ച യാത്ര ചീയപ്പാറ വെള്ളച്ചാട്ടം,പൊന്മുടി ഡാം തൂക്കുപാലം എന്നീ വിനോദസഞ്ചാരകേന്ദ്രത്തിലും തുടർന്ന് തെള്ളിത്തോട്, പടമുഖം,തടിയമ്പാട് യൂണിറ്റുകൾ സന്ദർശിക്കുകയും അവിടുത്തെ കെ.സി.വൈ.എൽ അംഗങ്ങളോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു. Mental Wellbeing, കെ.സി.വൈ.എൽ സംഘടന, ലീഡർഷിപ്പ്, ഐസ് ബ്രേക്കിങ് തുടങ്ങിയ വിവിധ സെക്ഷനുകൾക്ക് ഫാ. റ്റീനേഷ്, സി.ലേഖ SJC, റോബിൻ മാത്യു, ജ്യോതിസ് തോമസ്  മുപ്രാപള്ളിയിൽ എന്നിവർ നേതൃത്വം നൽകി.
ഞായറാഴ്ച 11 മണിയോടുകൂടി രണ്ടാമത് സെനറ്റ് സമ്മേളനം നടത്തപ്പെട്ടുകയും ഉച്ച ഭക്ഷണത്തോടുകൂടി  ഈ സംഗമം അവസാനിക്കുകയും ചെയ്തു.
 ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഭക്ഷണം താമസസ്ഥലം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകിയ kcyl പടമുഖം ഫൊറോനാ, തടിയമ്പാടു യൂണിറ്റ് അംഗങ്ങൾക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു. 
    
കെ.സി.വൈ.എൽ അതിരൂപത സമിതി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.