ഇൻഡ്യ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ പ്ലാറ്റുഫോമിൽ, ഏപ്രിൽ 20, 2024, ശനി, വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം ) സംഘടിപ്പിക്കുന്നു.
ഹ്യൂസ്റ്റൺ: ആസന്നമായ, ചൂടേറിയ ഇൻഡ്യ ലോകസഭ തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾ തിരുതകൃതിയായി നടക്കുന്ന ഈ അവസരത്തിൽ കേരള ഡിബേറ്റ് ഫോറം, യുഎസ്എ, ഡിബേറ്റ്, ഓപ്പൺഫോറം-വെർച്ച്വൽ പ്ലാറ്റുഫോമിൽ, ഏപ്രിൽ 20, 2024, ശനി, വൈകുന്നേരം 7 മണിക്ക് (ഈസ്റ്റേൺ സ്റ്റാൻഡേർഡ് ടൈം ) സംഘടിപ്പിക്കുന്നു.
രാഷ്ട്രീയ പ്രബുദ്ധരായ അമേരിക്കൻ മലയാളികൾക്കും ഈ ഇലക്ഷൻ അത്യന്തം വിധി നിർണായകമാണ്. അവിടത്തെ രാഷ്ട്രീയ ഭരണ സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അടിയൊഴുക്കുകളും അമേരിക്കൻ മലയാളികളേയും ഒരുപരിധിവരെ ബാധിക്കുന്നു.
അമേരിക്കൻ പ്രവാസിക്കും കേരളവും ഇന്ത്യയും പ്രിയപ്പെട്ടതാണ് . അവർക്കവിടെ വീട്ടുകാർ ഉണ്ട്, സ്വന്തക്കാർ ഉണ്ട്, ബന്ധുക്കൾ ഉണ്ട്, പല പ്രവാസികൾക്കും അവിടങ്ങളിൽ സ്വത്തുക്കൾ, പണമിടപാടുകൾ ഉണ്ട്. അവരെല്ലാം അവിടെയും നികുതികൾ അടയ്ക്കുന്നുണ്ട്. അവരിൽ അധികവും വിവിധതരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. വഞ്ചിക്കപ്പെടുന്നുണ്ട്. വാഗ്ദാനങ്ങൾ അല്ലാതെ തെരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ അധികവും അവരോട് നീതി പ്രവർത്തിക്കാറില്ല. അതിനാൽ അവിടത്തെ ഭരണ ജന പ്രതിനിധികളായി ഭരണ സ്ഥാപനങ്ങളിൽ സത്യസന്ധരായ, അഴിമതിരഹിതരും നീതി നിഷ്ഠരുമായ സ്ഥാനാർത്ഥികൾ കക്ഷിഭേദമെന്യേ തെരഞ്ഞെടുക്കപെടേണ്ടത് അമേരിക്കൻ പ്രവാസിയുടെ കൂടെ ആവശ്യമാണ്. പൊതുജനങ്ങളെ വിഡ്ഢികളാക്കുന്ന രാഷ്ട്രീയ ഒത്തുകളി. തത്വദീക്ഷയില്ലാത്ത, അവിശുദ്ധമായ രാഷ്ട്രീയ കൂട്ടുകെട്ടുകൾ, പൊതുഖജനാവ് ധൂർത്തടിക്കൽ, അടിയും, ചവിട്ടും തുപ്പും, കേരള രാഷ്ട്രീയക്കാരിൽ നിന്ന് ഏറ്റിട്ടും അവരെ വീണ്ടും തോളിലേറ്റി പൂജിക്കുന്ന ഇൻഡ്യ, അമേരിക്കൻ മലയാളികളും നേതാക്കന്മാരും ഒക്കെ നമ്മുടെ കൂട്ടത്തിൽ ഉണ്ട്. ഈവക വിഷയങ്ങളെല്ലാം കേരള ഡിബേറ്റ് ഫോറം സംവാദത്തിൽ ചർച്ചാവിഷയമാകും.
ഇൻഡ്യയിലെ, കേരളത്തിലെ ഭരണപ്രതിപക്ഷ കക്ഷികൾ ഉൾപ്പെടുന്ന വിവിധതരം അഴിമതികൾ, അനധികൃത സ്വത്തു സമ്പാദനം, അനധികൃത നിയമനങ്ങൾ, ബന്ധു നിയമനങ്ങൾ, നികുതി വെട്ടിപ്പ് തട്ടിപ്പ്, ബിനാമി ഇടപാടുകൾ, ലഹരിമരുന്ന്, സ്വർണ്ണക്കടത്ത്, കള്ളക്കടത്ത്, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ, സ്വർണക്കടത്ത്, വിവിധ കുംഭകോണങ്ങൾ, മുടന്തൻ ന്യായങ്ങൾ, പിഴവുകൾ, രാഷ്ട്രീയപാർട്ടികളുടെ തത്വദീക്ഷ ഇല്ലായ്മ, അവരുടെ കാലുമാറ്റം കാലുവാരൽ, ജന പ്രതിനിധികളെ ചാക്കിട്ടു പിടുത്തം, കൊള്ള, കൊല, ബലാത്സംഗം, മതനേതാക്കളുടെ വർഗീയ കക്ഷികളുടെ അഴിഞ്ഞാട്ടം, മതമൗലികവാദം വർഗീയത, കർഷക ബില്ല്, കർഷക സമരം, പൗരത്വബിൽ, മാധ്യമ സ്വാതന്ത്ര്യത്തിന് മേൽ കടന്നുകയറ്റം, വിലക്കയറ്റം, നികുതി വർദ്ധന അമിത കടമെടുപ്പ്, സ്വന്തക്കാരെ വകുപ്പുകളിൽ തിരുകിക്കയറ്റി ഖജനാവ് കൊള്ള, കടുംവെട്ട്, വികസന മുരടിപ്പ്, രാഷ്ട്രീയ മലക്കം മറിച്ചിലുകൾ, കാലു മാറ്റങ്ങൾ, അവസരവാദം, ഭരണപക്ഷ പ്രതിപക്ഷ ഒത്തുകളി, ആടിനെ പട്ടിയാക്കൽ, പൊതുജനങ്ങളെ കളിയാക്കലുകൾ, കബളിക്കലുകൾ, ജനാധിപത്യത്തിൻറെ കടക്കൽ കത്തി, പ്രവാസികളുടെ മേൽ കുതിര കയറ്റം, പ്രവാസികളെ ഞെക്കി പിഴിയൽ, എല്ലാം ഈ ലോകസഭ തെരഞ്ഞെടുപ്പിനെകൂടെ ബാധിക്കുന്നു. അതിനാൽ ആ വിഷയങ്ങളും ഇവിടെ ചർച്ചയ്ക്കും ഡിബേറ്റ്നും വിധേയമാകും.
ആർക്കും, വെർച്വൽ (സൂം) പ്ലാറ്റ്ഫോമിലൂടെ ഈ ഇന്ത്യൻ ലോകസഭാ ഇലക്ഷൻ സംവാദത്തിൽ-ഡിബേറ്റിൽ പങ്കെടുക്കാവുന്നതാണ്. വിവിധ രാഷ്ട്രീയ മുന്നണി നേതാക്കളും, പ്രവർത്തകരും, വിവിധ അമേരിക്കൻ സംഘടനാ പ്രതിനിധികളും അഭ്യുദയ കാംക്ഷികളും പത്ര മാധ്യമ പ്രതിനിധികളും, പൊതുജനങ്ങളും, ഈ സംവാദത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അവർക്ക് എല്ലാം ഉള്ള ഒരു പ്രത്യേക ക്ഷണക്കത്ത് ആയിക്കൂടെ ഈ പ്രസ്സ് റിലീസിനെ കണക്കാക്കുമെന്നു കരുതുന്നു. ഈ ഓപ്പൺ ഫോറത്തിൽ ഒരു പ്രത്യേക ക്ഷണം ആവശ്യമില്ലെന്ന് കൂടെ അറിയിക്കുന്നു.
ഏതാനും പേർ മാത്രം സംസാരിച്ചു പോകുന്ന ഒരു പാനലിസ്റ്റ് സംവിധാനമോ, മറ്റു പ്രോട്ടോക്കോളുകൾ ഒന്നും ഇവിടെ ഇല്ല എന്നുള്ള കാര്യവും വ്യക്തമാക്കി കൊള്ളുന്നു. ആർക്കും മുന്നണികൾക്കും സ്ഥാനാർത്ഥികൾക്കും അനുകൂലമായോ പ്രതികൂലമായോ സംസാരിക്കാനോ ചോദ്യങ്ങൾ ചോദിക്കാനോ ഉത്തരം പറയാനോ അവസരങ്ങൾ ഉണ്ടായിരിക്കും. മുഖ്യമായി NDA മുന്നണി, INDIA മുന്നണി, LDF മുന്നണി, സ്വതന്ത്രർ, ഏന്നീ ക്രമത്തിൽ തിരഞ്ഞെടുപ്പിൽ എന്നപോലെ, ഈ ഡിബേറ്റ് പോർക്കളത്തിലും ഏറ്റുമുട്ടുന്നത്. ആർക്കും എപ്പോൾ വേണമെങ്കിലും ഈ സംവാദത്തിലേക്ക് കടന്നുവരാനും അതുപോലെ വിട്ടു പോകുവാനും സാധിക്കും. എന്നാൽ സംവാദത്തിൽ ഇടയിൽ കയറി വരുന്നവർക്കായി, അതുവരെ നടന്ന വാദമുഖങ്ങൾ വീണ്ടും ആവർത്തിക്കുകയില്ല. അതുപോലെതന്നെ ഒരു നിശബ്ദ ശ്രോതാവായും ആർക്കും പങ്കെടുക്കാവുന്നതാണ്. അവർക്ക് ഫെയ്സ്ബുക്ക് ലൈവ് ആയി കേരള ഡിബേറ്റ് ഫോറം യുഎസ്എ സൈറ്റ് തെരഞ്ഞ് അതിലൂടെ ഈ ഡിബേറ്റ് ലൈവായി ദർശിക്കാവുന്നതാണ്.
ഈ വെർച്വൽ ഡിബേറ്റിൽ പങ്കെടുക്കുന്നവർ അവരവരുടെ ഫോൺ അല്ലെങ്കിൽ കമ്പ്യൂട്ടർ ഡിവൈസിൽ സ്വന്തം പേരും ഫോട്ടോയും പ്രദർശിപ്പിച്ചിരിക്കണം. എങ്കിൽ മാത്രമേ മോഡറേറ്റർക്കു പേര് എടുത്തു പറഞ്ഞു തെറ്റുകൂടാതെ പങ്കെടുക്കുന്നവരെ വെർച്ച്വൽ പ്ലാറ്റ്ഫോമിലേക്ക് സംസാരിക്കാനായി ക്ഷണിക്കാൻ സാധിക്കുകയുള്ളൂ. ഇത്തരം സൂം ഡിബേറ്റ്, ഓപ്പൺ ഫോറം പരമാവധി നിഷ്പക്ഷവും, പ്രായോഗികവും, കാര്യക്ഷമവുമായി നടത്തുക എന്നതാണ് കേരളാ ഡിബേറ്റ് ഫോറം ലക്ഷ്യമിടുന്നത്. കഴിഞ്ഞ കാലങ്ങളിൽ കേരളാ, ഇന്ത്യൻ, അമേരിക്കൻ, സംഘടനാ ഇലെക്ഷൻ ഡിബേറ്റുകൾ കേരളാ ഡിബേറ്റ് ഫോറം യുഎസ്എ, എന്ന ഈ സ്വതന്ത്ര ഫോറം നടത്തിയിട്ടുണ്ട്.
ഏവരെയും ഈ വെർച്വൽ മീറ്റിങ്ങ് ലേക്ക് സ്വാഗതം ചെയ്യുന്നതായി കേരള ഡിബേറ്റ് ഫോറം സംഘാടകർ അറിയിച്ചിട്ടുണ്ട്.
ഈ (സും) മീറ്റിംഗിൽ കയറാനും സംബന്ധിക്കാനും താഴെക്കൊടുത്തിരിക്കുന്ന വെബ്സൈറ്റ് ലിങ്ക് ഉപയോഗിക്കുക. അല്ലെങ്കിൽ (സും) ആപ്പ് തുറന്ന് താഴെകാണുന്ന ഐഡി, തുടർന്ന് പാസ്വേഡ് കൊടുത്തു കയറുക. അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവർക്ക്, ഈസ്റ്റേൺ സമയം7 മണി എന്നത് അവരവരുടെ സ്റ്റേറ്റിലെ സമയം കണക്കാക്കി വെർച്വൽ മീറ്റിംഗിൽ പ്രവേശിക്കുക.
Topic: Indian Parliament Election Debate by Kerala Debate Forum, USA
Date & Time: April 20, 2024 Saturday 07:00 PM Eastern Time (US and Canada)-New York Time
Participants from India - Date & Time for India: April 21, Sunday 4:30 AM
Join Zoom Meeting & Debate
https://us02web.zoom.us/j/2234740207?pwd=akl5RjJ6UGZ0cmtKbVFMRkZGTnZSQT09
Meeting ID: 223 474 0207
Passcode: justice
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: എ.സി.ജോർജ്: 281 741 9465, സണ്ണി വള്ളികളം: 847 722 7598, തോമസ് ഓലിയാൻകുന്നേൽ: 713 679 9950, സജി കരിമ്പന്നൂർ: 813 401 4178, തോമസ് കൂവള്ളൂർ: 914 409 5772, കുഞ്ഞമ്മ മാത്യു: 281 741 8522
https://youtu.be/0rJuXPN9CBU