നവംബർ 1-3 വരെ ന്യൂയോർക്കിലെ അക്ഷരനഗരിയിൽ നടന്നുവന്ന സാഹിത്യോത്സവത്തിന് ഞായറാഴ്ച വിരാമമായി.കൺവെൻഷൻ ജനറൽ കൺവീനർ ജേക്കബ് ജോൺ സ്വാഗതവും, ലാന പ്രസിഡന്റ് ശങ്കർ മന അദ്ധ്യക്ഷ പ്രസംഗവും നടത്തിയ സമാപന സമ്മേളനത്തിൽ മുഖ്യാതിഥി ഈ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെ പ്രാധാന്യവും ലോകരാജ്യങ്ങളെ ബന്ധിപ്പിയ്ക്കുന്നതിലും പുതിയ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ആവിർഭാവത്തിനും ഭാഷ വഹിച്ച പങ്കിനെക്കുറിച്ച് സന്തോഷ് കുമാർ വിശദമായി സംസാരിച്ചു.
നവംബർ 1-3 വരെ ന്യൂയോർക്കിലെ അക്ഷരനഗരിയിൽ നടന്നുവന്ന സാഹിത്യോത്സവത്തിന് ഞായറാഴ്ച വിരാമമായി.കൺവെൻഷൻ ജനറൽ കൺവീനർ ജേക്കബ് ജോൺ സ്വാഗതവും, ലാന പ്രസിഡന്റ് ശങ്കർ മന അദ്ധ്യക്ഷ പ്രസംഗവും നടത്തിയ സമാപന സമ്മേളനത്തിൽ
മുഖ്യാതിഥി ഈ സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഭാഷയുടെ പ്രാധാന്യവും ലോകരാജ്യങ്ങളെ ബന്ധിപ്പിയ്ക്കുന്നതിലും പുതിയ രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും ആവിർഭാവത്തിനും ഭാഷ വഹിച്ച പങ്കിനെക്കുറിച്ച് സന്തോഷ് കുമാർ വിശദമായി സംസാരിച്ചു.
മലയാളം കേരളത്തിൽ മാത്രം ഒതുങ്ങി നില്ക്കുന്ന ഒരു ചെറിയ ഭാഷയല്ലെന്നും, ലോകമെമ്പാടും വേരുകളുള്ള ഒരു വലിയ ഭാഷയാണെന്നും സന്തോഷ് കുമാർ പറഞ്ഞു. പ്രവാസികൾ മലയാള ഭാഷയ്ക്ക് നല്കുന്ന പ്രാധാന്യത്തിൽ സന്തോഷ് കുമാർ അഭിനന്ദനം അറിയിച്ചു. ലാന സാഹിത്യസമ്മേളനം ഒരു മികച്ച സാഹിത്യ പ്രവർത്തനത്തിന്റെ പരിണിതഫലം എന്ന് സന്തോഷ് കുമാർ പറഞ്ഞു. കേരളത്തിൽ പോലും കാണാത്ത അത്ര എഴുത്തുകാരുടെ പങ്കാളിത്തം ലാന സാഹിത്യോത്സവത്തിൽ കാണാൻ കഴിഞ്ഞതായും, സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും പങ്കാളിത്തം ഉറപ്പിയ്ക്കുന്നതിലും അമേരിയ്ക്കയുടെയും ക്യാനഡയുടെയും വിവിധഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ഒത്തുകൂടി ലാനപോലെ ഒരു സാഹിത്യ സംഘടനയുടെ കുടക്കീഴിൽ അണിനിരക്കുന്നത് മലയാളഭാഷയോടുള്ള ആദരവാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആദ്യകാല കുടിയേറ്റക്കാർ സുവിശേഷകരായിരുന്നു എന്നും, അതിനുശേഷം ഒരുപാട് പെൺകുട്ടികൾ ജോലിയ്ക്കായി ചെറുപ്രായത്തിൽ തന്നെ അമേരിയ്ക്കയിലേക്കും യൂറോപ്പിലേക്കും കുടിയേറിയതാണ് തന്റെ ചെറുപ്പകാല കുടിയേറ്റ ഓർമ്മകളെന്നും സന്തോഷ്കുമാർ പറഞ്ഞു.
കേട്ടറിവിന് വ്യത്യസ്തമായി അമേരിക്കയിലേക്ക് കുടിയേറിയ സ്ത്രീ സമൂഹത്തിന് വേഷത്തിലൊ ഭാവത്തിലോ ഉണ്ടായ മാറ്റമല്ലാതെ കേരളസമൂഹത്തിലെ സ്ത്രീകളിൽ നിന്നൊരുമാറ്റവും ഉണ്ടായിട്ടില്ലെന്നും സന്തോഷ് കുമാർ പറഞ്ഞു.
വായനയും എഴുത്തും മനുഷ്യരെ വിനയമുള്ളവരാക്കും. ഭാഷയെ ആഗോളതലത്തില്‍ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം അംഗങ്ങളെ മുഖ്യധാരയുമായി ബന്ധിപ്പിച്ച് സര്‍ഗാത്മകതയെ സജീവമാക്കുകയും ആണ് ലാനയുടെ ലക്ഷ്യം എന്ന് ലാന പ്രസിഡന്റ് ശങ്കർ മന തന്റെ അദ്ധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.
മാലിനിയും (നിർമ്മല ജോസഫ്), സന്തോഷ് പാലയും അവതാരകരായ പരിപാടിയിൽ
കൺവെൻഷൻ ചെയർമാൻ മനോഹർ തോമസ്, അഡിവൈസറി ബോർഡ് ചെയർമാൻ അനിലാൽ ശ്രീനിവാസൻ , ലാന സെക്രട്ടറി സാമുവൽ യോഹന്നാൻ, ലാന ട്രഷറർ ഷിബു പിള്ള, കൺവെൻഷൻ ട്രഷറും മുൻ ലാന സെക്രട്ടറിയുമായ സാംസി കൊടുമൺ എന്നിവർ ആശംസ അർപ്പിച്ചു.
ലാനയുടെ മുതിർന്ന 8 അംഗങ്ങളെ ആദരിയ്ക്കുന്ന ചടങ്ങും നടന്നു. ലാനയുടെ ആദരവ് ഏറ്റുവാങ്ങിയ മുതിർന്ന അംഗങ്ങൾ ഇവരാണ്: എൽസി യോഹന്നാൻ ശങ്കരത്തിൽ
നീന പനയ്ക്കൽ
സരോജ വർഗ്ഗീസ്
ഡോ. തോമസ് പാലയ്ക്കൽ
ജോൺ വേറ്റം (ജോൺ മാത്യു)
പീറ്റർ നീണ്ടൂർ
സി എം സി
അബ്ദുൾ പുന്നയൂർക്കുളം
ലാനയിൽ "ചെറിയാൻ കെ ചെറിയാന്റെ കവിതകൾ" രചന: മനോഹർ തോമസ്, "സ്ത്രീ, സ്വത്വം, സ്വാതന്ത്ര്യം" രചന: രതീ ദേവി, "Kaila’s Yates- Devine Expedition of A Life Time” രചന: ഡോ. സുകുമാർ കാനഡ, "The First Book of An Exotic “ രചന: സാസി കൊടുമൺ, "The Girl Who Loved Thunderstorm” രചന ലിൻഡ അലക്സാണ്ടർ എന്നിവരുടെ പുസ്തക പ്രകാശനച്ചടങ്ങ് നടന്നു.
മനോഹർതോമസ് മുഖ്യതിഥിയ്ക്ക് ലാനയുടെ ആദരവ് സമർപ്പിച്ചു.
കൺവെൻഷൻ വൈസ് ചെയർമാനും മുൻ ലാന സെക്രട്ടറിയുമായ ജെ മാത്യൂസ് നന്ദി പ്രകാശനം നടത്തി.
അതിനു ശേഷം ദിവ്യ വാര്യരുടെ മോഹിനിയാട്ടവും, ഭരതകല തീയറ്റേഴ്സ്, കെഎൽ എസ് ഡാളസ്സിലെ പ്രതിഭകൾ അവതരിപ്പിച്ച "സ്ഥലത്തെ പ്രധാന കല്യാണം" എന്ന ലഘുനാടകത്തോടെ മൂന്നു ദിവസത്തെ ഈ വർഷത്തെ ലാന സാഹിത്യോത്സവത്തിന് തിരശ്ശീലയിട്ടു.
അടുത്ത ലാന സാഹിത്യോത്സവത്തിനുള്ള പ്രഖ്യാപനത്തോടെ ലാന സാഹിത്യോത്സവങ്ങൾക്ക് അവസാനമില്ലെന്ന ഉറപ്പിച്ച് നവംബർ 1-3, 2025 നെ പ്രതീക്ഷയോടെ കാത്തിരിക്കുന്നു ലാന അംഗങ്ങൾ.