PRAVASI

ചിക്കാഗോയിൽ മലയാളികൾ മാത്രമുള്ള ഒരു ക്രിക്കറ്റ് ടീം ശ്രദ്ധ നേടുന്നു

Blog Image
ചിക്കാഗോയിൽ മലയാളികൾ മാത്രമുള്ള ഒരു ക്രിക്കറ്റ് ടീം ശ്രദ്ധ നേടുന്നു. 2023 ജൂലൈ മാസം ചിക്കാഗോ ടസ്‌കെഴ്‌സ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത ടീം മലയാളി കളിക്കാർ മാത്രമുള്ള ടീം എന്ന നിലയിലും കൂടാതെ കഴിഞ്ഞു വന്ന ടൂർണമെന്റുകളിൽ നടത്തിയ അവിസ്മരണീയമായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധ നേടുകയാണ്

ചിക്കാഗോയിൽ മലയാളികൾ മാത്രമുള്ള ഒരു ക്രിക്കറ്റ് ടീം ശ്രദ്ധ നേടുന്നു. 2023 ജൂലൈ മാസം ചിക്കാഗോ ടസ്‌കെഴ്‌സ് എന്ന പേരിൽ രജിസ്റ്റർ ചെയ്ത ടീം മലയാളി കളിക്കാർ മാത്രമുള്ള ടീം എന്ന നിലയിലും കൂടാതെ കഴിഞ്ഞു വന്ന ടൂർണമെന്റുകളിൽ നടത്തിയ അവിസ്മരണീയമായ പ്രകടനങ്ങൾ കൊണ്ടും ശ്രദ്ധ നേടുകയാണ്. നിരവധി ടൂർണമെന്റ് കളിൽ ഇതിനോടകം പങ്കെടുത്ത ടീം ഇക്കഴിഞ്ഞ ടെന്നീസ് മാസ്റ്റർ കപ്പ്‌ ടൂർണമെന്റില്‍ ഉടനീളം വളരെ മികച്ച ഒരു പ്രകടനം കാഴ്ചവെച്ചു ഫൈനലിൽ എത്തുകയുണ്ടായി.സമൂഹത്തിന്റെ വിവിധ തുറകളിൽ പ്രവർത്തിക്കുന്ന ചെറുപ്പക്കാർ ഒത്തൊരുമയോടെ, ടീം ക്യാപ്റ്റൻ ബിനു സക്കറിയയുടെയും വൈസ് ക്യാപ്റ്റൻ ജോയപ്പൻ ചെറിയാന്റെയും നേതൃത്വത്തിൽ വലിയ വിജയങ്ങൾ കീഴടക്കാൻ ഉള്ള പരിശ്രമങ്ങളിൽ ആണ്. ചിട്ടയായ പരിശീലനം വിജയത്തിന്റെ ആധാരം ആണെന്ന് തിരിച്ചറിയുന്ന ടീം, പരിശീലനത്തിനൊപ്പം കളിക്കാരുടേ ആരോഗ്യ പരിപാലനത്തിനും ശ്രദ്ധനൽകുന്നു.ഷാംബർഗിൽ നിന്നുള്ള മിസ്റ്റർ മെൽബിൻ തോമസിൻ്റെ വീട്ടിൽ നടന്ന ഒരു ചർച്ചയിൽ നിന്നാണ് ടീം രൂപകരണത്തിലേക്കു എത്തിയത്. ശ്രീ ദിപു നായർ ടീം ലോഗോ രൂപകൽപ്പന ചെയ്തു. ശ്രീ ജസ്റ്റിൻ സെബാസ്റ്റ്യൻ നേതൃത്വം നൽകുന്ന മീഡിയ ടീം ടീമിനെ സംബന്ധിച്ച വാർത്തകൾ കായിക പ്രേമികളിലേക്ക് എത്തിക്കുന്നതിൽ ശ്രദ്ധ കേന്ദ്രികരിച്ചിട്ടുണ്ട്. ക്രിക്കറ്റ്റിനു പുറമെ മറ്റു കായിക ഇനങ്ങളിലും മികവ് തെളിയിച്ച ടീം ഇല്ലിനോയിസിന്റെ നോർത്ത് വെസ്റ്റ് suberb ഇൽ നിന്നും വലിയൊരു സ്പോർട്സ് ക്ലബ്‌ ആയി മാറുവാനുള്ള പരിശ്രമത്തിൽ ആണ്.
ടീം അംഗങ്ങൾ :
 ബിനു സക്കറിയ (ക്യാപ്റ്റൻ )
ജോയപ്പൻ ചെറിയാൻ (വൈസ് ക്യാപ്റ്റൻ )
അജീഷ് സോമൻ
അഭിലാഷ് നായർ
അനുരാജ് രാജേ
അരുൺ ജി സി
ബിജു ചാക്കോ
ദിപു നായർ
എബിൻ ജോർജ്
ഗോകുൽ നായർ
ഹിജിൽ ജോൺ
ജെയ്‌സ് ജോസ്
ജെസ്റ്റിൻ സെബാസ്റ്റ്യൻ
ജോൺ വിൻസെന്റ്
ജ്യോതിഷ് പി
മനോജ്‌ മൂർത്തി
മാത്യു തോമസ്
മെൽബിൻ തോമസ്
മെൽവിൻ മാത്യു
നെൽസൺ പോൾ
നിഖിൻ നാഗപ്പൻ പിള്ളൈ
രണ്ദീർ കിണറ്റിൻകര
രഞ്ജിത് രവീന്ദ്രൻ നായർ
റോയ് മിഖായേൽ
സന്തോഷ്‌ രാജു
ടെന്നി ജോസഫ്
വിനീത് ഗോപിനാഥൻ
വിപിൻ ഈശോ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.