പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിങ്ങ്ടൺ ഡി സി യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച് നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്‌വില്ലിൽ മെയ് 25 ന് നടത്തപ്പെടുന്നു.
മേരിലാൻഡ്: പ്രഥമ ഇന്ത്യൻ അമേരിക്കൻ സോക്കർ ടൂർണമെന്റിന് മേരിലാൻഡ് വേദിയാകുന്നു. ഈസ്റ്റ് കോസ്റ്റിലെയും വാഷിങ്ങ്ടൺ ഡി സി യിലെയും ഇന്ത്യൻ-അമേരിക്കൻ സോക്കർ ടീമുകളെ സംയോജിപ്പിച്ച് നടത്തുന്ന ക്യാപിറ്റൽ സോക്കർ ടൂർണമെന്റ് മേരിലാൻഡിലെ റോക്ക്‌വില്ലിൽ മെയ് 25 ന് നടത്തപ്പെടുന്നു.
മേരിലാൻഡിലെ പ്രമുഖ സോക്കർ ക്ലബ്ബായ എം ഡി സ്ട്രൈക്കേഴ്സ് നടത്തുന്ന ഈ ടൂണമെന്റിനു വേണ്ടി വിപുലമായ ക്രമീകരണങ്ങളാണേർപ്പെടുത്തിയിട്ടുള്ളതെന്ന് ക്ലബ്ബിന്റെ ഭാരവാഹികളായ നോബിൾ ജോസഫ് , ജെനറൽ മാനേജർ മധു നമ്പ്യാർ എന്നിവർ അറിയിച്ചു.
ഈസ്റ്റ് കോസ്റ്റ് റീജിയണിലെ പ്രമുഖ ടീമുകളായ ന്യൂ കാസ്റ്റിൽ യുണൈറ്റഡ്, മല്ലുമിനാറ്റി ന്യൂ ജേഴ്സി, സെന്റ് ജൂഡ് വിർജീനിയ, കൊമ്പൻസ്, വാഷിംഗ്ടൺ ഖലാസിസ് തുടങ്ങിയ ടീമുകളും ടൂർണ്ണമെന്റിൽ മാറ്റുരയ്ക്കുന്നു.
ടൂർണമെന്റിന്റെ സുഗമമായ നടത്തിപ്പിനായി റെജി തോമസ് സൈകേഷ് പദ്മനാഭൻ ജെഫി ജോർജ്ജ് റോയ് റാഫേൽ തുടങ്ങിയവരുടെ നേതൃത്തത്തിൽ കമ്മറ്റികളും ചാർജ്ജെടുത്തു.