PRAVASI

മോദി വീണ്ടെടുക്കുന്ന വിവേകാനന്ദ വിസ്മയം

Blog Image
ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹോത്സവമായ തിരഞ്ഞെടുപ്പ് സമാപിച്ചതോടെ ഓരോ പാർട്ടിയുടെയും ചെറുതും വലുതുമായ നേതാക്കൾ വിശ്രമത്തിനായി ലോകത്തിലെ വിവിധ സുഖവാസ കേന്ദ്രങ്ങളിലേക്ക് സകുടുംബം യാത്രചെയ്യുമ്പോൾ പ്രധാനമന്ത്രി മോദി മൂന്നു ദിവസത്തെ ആത്മീയ ശുദ്ധീകരണ യജ്ഞം നടത്തി വ്യത്യസ്തനായി.

ഇന്ത്യൻ ജനാധിപത്യത്തിന്റെ മഹോത്സവമായ
തിരഞ്ഞെടുപ്പ് സമാപിച്ചതോടെ ഓരോ പാർട്ടിയുടെയും ചെറുതും വലുതുമായ നേതാക്കൾ
വിശ്രമത്തിനായി ലോകത്തിലെ വിവിധ സുഖവാസ കേന്ദ്രങ്ങളിലേക്ക് സകുടുംബം യാത്രചെയ്യുമ്പോൾ
പ്രധാനമന്ത്രി മോദി മൂന്നു ദിവസത്തെ ആത്മീയ ശുദ്ധീകരണ യജ്ഞം നടത്തി വ്യത്യസ്തനായി.
        സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ മറ്റൊരു പ്രധാനമന്ത്രിയും ചെയ്യാത്ത രീതിയിൽ കഴിഞ്ഞ
പത്തുവർഷത്തെ ഭരണത്തിന് കൂടുതൽ ഭദ്രമായ തുടർസാധ്യത അർഥശങ്കക്ക് ഇടയില്ലാതെ കണക്കുകൾ സഹിതം വെളിപ്പെടുത്തി വരാൻപോകുന്ന മന്ത്രിസഭയുടെ സത്യപ്രതിജ്ഞ തീയതിയും ആദ്യത്തെ നൂറു ദിവസത്തെ കർമ്മ
പരിപാടികളും പ്രഖ്യാപിച്ചു തന്റെ ആത്മവിശ്വാസം രാഷ്ട്രത്തോടു പങ്കുവെക്കുകയാണ് മോദി
ചെയ്യുന്നത്. അസാമാന്യമായ ആ പ്രതീക്ഷ വോട്ടർമാരിൽ അർപ്പിക്കുന്നത് കേവലമായ കണക്കുകളുടെ കസർത്തുകൾക്കപ്പുറം ഭാരതത്തിന്റെ ആത്മീയ ദർശനങ്ങളിലുള്ള അചഞ്ചലമായ വിശ്വാസം കൂടിയാണ്. ഈ തിരഞ്ഞെടുപ്പ് പ്രചാരണം തുടക്കം മുതൽ ഒടുക്കം
വരെ ചിട്ടയായി രൂപപ്പെടുത്തിയ സമയ കാലപട്ടികയുടെ അടിസ്ഥാനത്തിലായിരുന്നു. പ്രചാരണം ആരംഭിക്കുന്നത് മീററ്റിൽ നിന്നായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന മീററ്റിന്റെ ചരിത്രം അവിടെ അനാവരണം ചെയ്യപ്പെടുകയായിരുന്നു.അവസാനിച്ചതാകട്ടെ വെട്ടിമുറിക്കപ്പെട്ട പഞ്ചാബിലെ ഹോഷിയാപൂർ കടന്നു ഭാരതമാതാവിന്റെ പാദകമലമായ കന്യാകുമാരിയിലാണ്.
                                    സ്വന്തം മണ്ഡലമായ കാശിയിലെ വോട്ടെടുപ്പിനായി കാത്തുനിൽക്കാതെ കന്യാകുമാരിയിലെ സാഗര സംഗമത്തിലെത്തി യോഗവിദ്യയുടെ നിഗൂഡ ശാന്തിയും ലോക വ്യവഹാരങ്ങളിൽ നിന്നുള്ള പൂർണ്ണമായ വിടുതലും അനുഭവിച്ചു സ്വന്തം കർമ്മശേഷിയെ
പുനരുജ്ജീവിപ്പിച്ചു വർദ്ധിത വീര്യത്തോടെ പ്രവർത്തിമണ്ഡലത്തിൽ തിരിച്ചെത്തിയ മോദി സ്വാമി വിവേകാനന്ദന്റെ ദർശന വിസ്മയം
വീണ്ടെടുക്കുകയായിരുന്നു. നീണ്ടുനിന്ന 45 മണിക്കൂർ ധ്യാനത്തിൽ തന്റെ മനസ്സിലുണ്ടായിരുന്ന കാലുഷ്യങ്ങൾ കഴുകി കളയുന്നതും എല്ലാത്തരം
ചിന്തകളിൽനിന്നും മുക്തമായി തന്നിൽ വിവേകാനന്ദ ദർശനങ്ങളുടെ ദീപ്തി തെളിഞ്ഞൊഴുകിയതും ഭാരതത്തിന്റെ ഭാവി സങ്കല്പങ്ങൾ രൂപപ്പെട്ടതും ധ്യാനം അവസാനിപ്പിച്ച് തിരുവനന്തപുരത്തുനിന്നും കാശിയിലേക്കുള്ള രണ്ടേമുക്കാൽ മണിക്കൂർ നീണ്ട ഹെലികോപ്റ്റർ
യാത്രയിൽ അദ്ദേഹം രേഖപ്പെടുത്തിയത് എല്ലാ മാധ്യമങ്ങളിലും ഇപ്പോൾ സ്ഥാനം പിടിച്ചിട്ടുണ്ട്.                     കന്യാകുമാരിയിലെ വിവേകാനന്ദ
കേന്ദ്രത്തിന്റെ നിർമ്മാണ ഘട്ടത്തിൽ ആ സംരംഭത്തിന്റെ സംയോജകനായിരുന്ന ഏക്നാഥ് റാനഡെയോടൊപ്പം ഏതാനും ദിവസം അവിടെ ചെലവഴിച്ച ധന്യമായ ഓർമ്മകളിൽ നിന്നും എഴുതി  തുടങ്ങിയ മോദി, ഓരോ രാഷ്ട്രത്തിനും ലോകത്തിനു നല്കാൻ ഒരു സന്ദേശം
ഉണ്ടായിരിക്കണമെന്ന സ്വാമിയുടെ ഉത്ബോധനം പലവുരി ഒരുക്കഴിക്കുന്നുണ്ട്. 1897 ൽ ഭാരതീയരോട് അടുത്ത അമ്പതു വർഷം നിങ്ങൾ
രാഷ്ട്രത്തിനായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു കൃത്യം 50 വർഷം തികഞ്ഞു 1947 ൽ ഇന്ത്യ സ്വാതന്ത്ര്യം നേടിയ രീതിയിൽ അടുത്ത
25 വർഷക്കാലത്തെ ജനപങ്കാളിത്വവും കർമ്മ പദ്ധതികളുമാണ് ഇന്ത്യയെ അതിന്റെ പരം
വൈഭവത്തിൽ എത്തിക്കാൻ മോദിയെന്ന പ്രധാന സേവകൻ ഇവിടെ ലക്ഷ്യമിടുന്നത്.
                    തിരഞ്ഞെടുപ്പ് ഘട്ടത്തിൽ നിരവധി റാലികളിലൂടെ ജനസഹസ്രങ്ങളിലെ വിശിഷ്യ
സ്ത്രീകളുടെ കണ്ണുകളിൽ തെളിഞ്ഞ പ്രത്യാശകൾക്കു ചിറകു നൽകുവാൻ കന്യാകുമാരിയിൽ കണ്ട സൂര്യോദയം പ്രേരണ
നൽകിയെന്ന് കാവ്യാത്മകമായി മോദി കുറിച്ചു. ഭാരതം എന്നും ആശയങ്ങളുടെ കളിത്തൊട്ടിലും ഒന്നിന്റെയും പിതൃത്വമോ പകർപ്പവകാശമോ
ഉന്നയിക്കാത്ത ഇദം ന മമ (അത് എന്റേതല്ല ) എന്ന സന്ദേശം ലോകത്തിനു നൽകിയവരും ആയിരുന്നു. കന്യാകുമാരിയിൽ സംഗമിക്കുന്ന
സാഗരങ്ങളുടെ അഗാധതയും പരപ്പും എന്നപോലെ ഭാരതീയ മനസ്സിന്റെ വികാസ സാധ്യത സ്വപ്നം
കാണുന്ന മോദി പ്രകാശ പൂരിതമായ ഒരു ഭാവി ഭാരതം സ്വപ്നം കാണുന്നു. ഭാരതത്തിന്റെ ശിരസ്സ്
ഹിമാലയമാണെങ്കിൽ കടലിലെ കല്ലോലങ്ങൾ പൊൻചിലമ്പ് അണിയിക്കുന്ന പാദ കമലം കന്യാകുമാരിയാണ്. ആ പാദങ്ങളിൽ ശിരസ്സ് നാമിക്കുന്ന മോദി വിവേകാനന്ദ പാറയും തിരുവള്ളുവരുടെ പ്രതിമയും ഗാന്ധി മണ്ഡപവും കാമരാജ് മണിമണ്ഡപവും നിലകൊള്ളുന്ന കന്യാകുമാരിയെ ഇന്ത്യയിലെ വ്യത്യസ്തതകളുടെ പ്രതീകമായും പല നദികൾ പല വഴികളിലായി ഒരേ സമുദ്രത്തിൽ ലയിക്കുന്നതുപോലെ എല്ലാ ധാരകളും ഭാരതമാകുന്ന മഹാ സാഗരത്തിൽ ഒഴുകിയെത്തുമെന്നുള്ള പ്രത്യാശ പങ്കുവച്ചു  അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.