PRAVASI

ഒക്ലഹോമ മലയാളി അസ്സോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഒകെസി ചലഞ്ചേഴ്‌സ് വിജയികൾ

Blog Image
  ഓണത്തിനോടനുബന്ധിച്ചു ഒക്ലഹോമ മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്‌സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ്  OKC ചലഞ്ചേഴ്‌സിനെ നയിച്ചു.  ക്യാപ്റ്റൻ  അനിൽ പിള്ളൈയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒക്ലഹോമ ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്‌സ് ആപ്പ് ആയി.  

ഒക്ലഹോമ സിറ്റി/ യൂക്കോൺ:   ഓണത്തിനോടനുബന്ധിച്ചു ഒക്ലഹോമ മലയാളി അസ്സോസിയേഷൻ (OMA) സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ OKC ചലഞ്ചേഴ്‌സ് ക്ലബ് വിജയികളായി. ക്യാപ്റ്റൻ മനു അജയ്  OKC ചലഞ്ചേഴ്‌സിനെ നയിച്ചു.  ക്യാപ്റ്റൻ  അനിൽ പിള്ളൈയുടെ നേതൃത്വത്തിൽ ഇറങ്ങിയ ഒക്ലഹോമ ഹിന്ദു മിഷൻ ടീം(OHM) റണ്ണേഴ്‌സ് ആപ്പ് ആയി.  

യൂക്കോൺ റൂട്ട് 66 പാർക്കിൽ നടന്ന ടൂർണമെന്റിൽ  നാല് ടീമുകൾ പങ്കെടുത്തു.  ബഥനി റോയൽസ്, മാർത്തോമാ ടീം ഓഫ്‌ ഒക്ലഹോമ (MTO) എന്നിവയായിരുന്നു പങ്കെടുത്ത മറ്റു ക്ലബുകൾ.  അഞ്ചു വർഷത്തെ ഇടവേളയ്ക്കു ശേഷം ഒക്ലഹോമ മലയാളി അസ്സോസിയേഷൻ നടത്തുന്ന ക്രിക്കറ്റ് ടൂർണമെന്റ് വാശിയേറിയ പോരാട്ടങ്ങളാൽ വൻ വിജയമായി.

വിജയികൾക്കുള്ള ട്രോഫികൾ ഒക്ലഹോമ മലയാളി അസോസിയേഷൻ സെപ്റ്റംബർ 15 നു  സംഘടിപ്പിക്കുന്ന ഓണാഘോഷങ്ങൾക്കിടെ വിതരണം ചെയ്യും.  അസോസിയേഷൻ  നടത്തുന്ന മറ്റു സ്പോർട്സ് ടൂര്ണമെന്റുകളും ഇതോടൊപ്പം പുരോഗമിക്കുന്നു.

ഒക്ലഹോമ മലയാളി അസോസിയേഷൻ പ്രസിഡണ്ട് ഷിബു ജേക്കബ് , സ്പോർട്സ് കോർഡിനേറ്റർ സാൻജോ തോമസ്, മറ്റു കമ്മറ്റി അംഗങ്ങൾ തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.