PRAVASI

ഡിട്രോയിറ്റ് മലയാളി അസോസിയേഷൻറെ ഓണാഘോഷം സെപ്റ്റംബർ 14ന്.

Blog Image
മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്, വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെൻററിൽ വച്ച് നടക്കും. 

ഡിട്രോയിറ്റ്: മിഷിഗണിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ഡിട്രോയിറ്റ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം സെപ്റ്റംബർ 14ന്, വാറൻ കൺസോളിഡേറ്റഡ് പെർഫോമിങ് ആർട്സ് സെൻററിൽ വച്ച് നടക്കും. 

സുപ്രസിദ്ധ ദക്ഷിണേന്ത്യൻ ചലച്ചിത്ര താരമായ ലെന മുഖ്യാതിഥിയായ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങളാണ് നടത്തുന്നത്. സെപ്റ്റംബർ പതിനാലാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് 24-ൽ പരം വിഭവങ്ങൾ ഉൾപ്പെട്ട ഓണസദ്യയോടെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കും. വർഷങ്ങളായി ഓണസദ്യ വിളമ്പി നൽകുന്ന ഡി.എം.എ ഈ വർഷം ഒറിജിനൽ വാഴ ഇലയിൽ ആയിരിക്കും ഓണസദ്യ വിളമ്പുക. ഉച്ചയ്ക്കുശേഷം രണ്ടു മണിക്ക് ചെണ്ടമേളത്തിന്റെയും, താലപ്പൊലിയുടെയും, പുലികളിയുടെയും അകമ്പടിയോടെ മഹാബലിയെ വരവേൽക്കും തുടർന്ന് ഘോഷയാത്രയായി മഹാബലിയെ വേദിയിലേക്ക് ആനയിക്കും. സുപ്രസിദ്ധ ചലച്ചിത്ര താരം ലെന ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യും. തദവസരത്തിൽ ഡിഎംഎ എല്ലാവർഷവും നൽകി വരാറുള്ള എജുക്കേഷൻ സ്കോളർഷിപ്പ് അർഹരായവർക്ക് ഈ വർഷവും വിതരണം ചെയ്യും. തുടർന്ന് തിരുവാതിരയും മറ്റ് കലാ പരിപാടികളും നടക്കും. 

സുപ്രസിദ്ധ സൗത്ത് ഇൻഡ്യൻ ബാൻഡ് ആയ 'മസാല കോഫി' വേദിയിൽ മൂസിക് ഷോ അവതരിപ്പിക്കും. ഓരോ വർഷവും വർദ്ധിച്ചു വരാറുള്ള ജനപങ്കാളിത്തം കൊണ്ട് ജനശ്രദ്ധ പിടിച്ചു പറ്റുന്ന ഡിട്രോയിറ്റ് മലയാളി അസോസിയേഷൻ ഈ വർഷവും കൂടുതൽ പേരെ ഓണാഘോഷത്തിന് പ്രതീക്ഷിക്കുന്നു എന്ന് പ്രസിഡൻറ് പ്രിൻസ് എബ്രഹാം പറഞ്ഞു. അതുകൊണ്ട് തന്നെ വളരെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിട്ടുള്ളത്. 

 ഈ വർഷം പ്രോഗ്രാം കാണുവാൻ വരുന്നവർക്ക് മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യാവുന്നതുകൊണ്ട് നിങ്ങൾക്ക് ഇഷ്ടപ്പെട്ട സീറ്റുകൾ നഷ്ടപ്പെടാതിരിക്കുവാൻ എത്രയും പെട്ടെന്ന് ഓൺലൈനിൽ കയറി നിങ്ങളുടെ സീറ്റുകൾ ബുക്ക് ചെയ്യണമെന്ന് പ്രോഗ്രാം കൺവീനർ രാജേഷ് കുട്ടി, ജനറൽ സെക്രട്ടറി ബ്രിജേഷ് ഗോപാലകൃഷ്ണൻ, ട്രഷറർ കൃഷ്ണകുമാർ നായർ, വൈസ് പ്രസിഡൻറ് നോബിൾ തോമസ്സ്, ജോയിന്റ് സെക്രട്ടറി സന്ദീപ് പാലക്കൽ, ജോയിന്റ് ട്രഷറർ ബിനു മാത്യു, വുമൻസ് ഫോറം പ്രസിഡൻറ് ജൂലി ആൻ, സെക്രട്ടറി ശ്രീകല കുട്ടി എന്നിവർ അറിയിച്ചു. 

കൂടുതൽ വിവരങ്ങൾക്ക് : Prince Abraham- 248 497 0797, Brijesh Gopalakrishnan- 248 854 1347 Rajesh Kutty- 313 529 8852. 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.