ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയപരിസരത്തെ മനോഹരമായി പൂവണിയിക്കാൻ "ഒരു വീട് ഒരു റോസ്"പദ്ധതിക്ക് ഇടവകയിൽ തുടക്കമായി
ബെൻസൻവിൽ തിരുഹൃദയ ഫൊറോനാ ദേവാലയപരിസരത്തെ മനോഹരമായി പൂവണിയിക്കാൻ "ഒരു വീട് ഒരു റോസ്"പദ്ധതിക്ക് ഇടവകയിൽ തുടക്കമായി. ഇടവകയുടെ അസി.വികാരി ഫാ.ബിൻസ് ചേത്തലിൽ ആദ്യ റോസത്തൈ ട്രസ്റ്റി കോർഡിനേറ്റർ തോമസ്സ് നെടുവാമ്പുഴയ്ക്ക് നല്കികൊണ്ട് പദ്ധതിക്ക് തുടക്കം കുറിച്ചു.ഇടവകയിലെ എല്ലാ ഭവനങ്ങളും അവരുടെ കൃതജ്ഞതാസമർപ്പണമായി ദേവാലയത്തോടു ചേർന്ന് അവർ ആഗ്രഹിക്കുന്നിടത്ത് ഒരു റോസത്തൈ നട്ട് ഈ പദ്ധതിയിൽ പങ്കുകാരാകുന്നു. തിരുഹൃദയ ദേവാലയപരിസരം മനോഹരമായി സൂക്ഷിച്ച് സുന്ദരമാക്കുകവഴി ഇടവക ദേവാലയത്തോടുള്ള സ്നേഹപ്രകടനമാണ് എന്നും തന്റെ ഇടവക ദൈവാലയത്തെ അഭിമാനപൂർവ്വം ചേർത്ത് പിടിക്കലാണ് ഈ പദ്ധതി എന്നും പള്ളിമേടയുടെ ആദ്യ റോസത്തൈ നൽകി, പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് ഫാ.ബിൻസ് ചേത്തലിൽ പറഞ്ഞു. രണ്ട് ആഴ്ചയ്ക്ക് ഉള്ളിൽ ഈ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമിക്കുന്നത്.
ലിൻസ് താന്നിച്ചുവട്ടിൽ പി.ആർ.ഓ.