നിങ്ങൾക്ക് കിട്ടിയിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓർമ്മാ ഇൻ്റർനാഷണൽ പ്രസംഗ മത്സരം, എന്ന ഈ സുവർണ്ണാവസരം, പ്രയോജനപ്പെടുത്തുക; അങ്ങനെ നാളേയ്ക്ക് ലോകോത്തര വാഗ്ദാനങ്ങളായി വളരുക, കൊച്ചു കൊച്ചു ശ്രമങ്ങളിലൂടെ, പരാജയ ഭീതി കൂടാതെ". "ലോക മലയാളികൾ ഓർമ്മാ ഇൻ്റർനാഷണലിൻ്റേതു പോലുള്ള ഇത്തരം ക്രിയാത്മകവും ശാശ്വത ഫലദായകങ്ങളുമായ പ്രവർത്തനങ്ങളാണ് ചെയ്യേണ്ടത്,
പാലാ/ഫിലഡൽഫിയ: ഓർമ്മാ ഇൻ്റർനാഷണൽ പ്രസംഗ മത്സര ധാര ലോകമലയാളികൾക്കെല്ലാം അഭിമാന തിലകമാണെന്ന് ഭാരത മിസ്സൈൽ വനിത ഡോ. ടെസ്സി തോമസ് പ്രസ്താവിച്ചു. മത്സരാർത്ഥികളുടെ എണ്ണം കൊണ്ടും, ക്രമീകരണ നൂതനതകൾകൊണ്ടും, അറിയപ്പെട്ടിടത്തോളം "സൂപ്പർ ഡ്യൂപ്പറായ" പ്രസംഗമത്സര പരിശീലനഘട്ടത്തിൻ്റെ, പ്രഭാങ്കുരം തെളിയ്ക്കുകയായിരുന്നു ടെസ്സി തോമസ്.
"സ്കൂൾ പഠന ഘട്ടത്തിൽ മടിച്ചു നിൽക്കാതെ, പരാജയങ്ങളെ ഭയപ്പെടാതെ, പ്രസംഗ മത്സരങ്ങളിൽ പങ്കെടുത്തതിലൂടെ കൈവന്ന, ആത്മവിശ്വാസവും, പ്രതിസന്ധികളെ തരണം ചെയ്യാനാവുമെന്ന ശുഭപ്രതീക്ഷാ ബോധ്യങ്ങളും, ഓർമ്മിച്ചെടുക്കുന്നതിന് ഈ മീറ്റിങ്ങ് എനിക്ക് ഏറെ സഹായകമായി. അതിനാൽ, എൻ്റെ പ്രിയ കുട്ടികളോട് പറയാനുള്ളത് ഇതാണ്; നിങ്ങൾക്ക് കിട്ടിയിരിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓർമ്മാ ഇൻ്റർനാഷണൽ പ്രസംഗ മത്സരം, എന്ന ഈ സുവർണ്ണാവസരം, പ്രയോജനപ്പെടുത്തുക; അങ്ങനെ നാളേയ്ക്ക് ലോകോത്തര വാഗ്ദാനങ്ങളായി വളരുക, കൊച്ചു കൊച്ചു ശ്രമങ്ങളിലൂടെ, പരാജയ ഭീതി കൂടാതെ". "ലോക മലയാളികൾ ഓർമ്മാ ഇൻ്റർനാഷണലിൻ്റേതു പോലുള്ള ഇത്തരം ക്രിയാത്മകവും ശാശ്വത ഫലദായകങ്ങളുമായ പ്രവർത്തനങ്ങളാണ് ചെയ്യേണ്ടത്, അതാണ് ലോക നന്മയ്ക്കുതകുക", ടെസ്സി തോമസ് കൂട്ടിച്ചേർത്തു.
മുൻ വർഷ ജേതാക്കളായ ഐഹം ബീച്ച (ഓർമാ ഇൻ്റർനാഷണൽ ഒറേറ്റർ ഓഫ് ദ ഇയർ അവാർഡ് വിന്നർ 2023), നോയ യോഹന്നാൻ (ഓർമാ ഇൻ്റർനാഷണൽ ടോപ് ഒറേറ്റർ ഇംഗ്ളീഷ് 2023), നൈനു ഫാത്തിമ ( ഓർമാ ഇൻ്റർനാഷണൽ ടോപ് ഒറേറ്റർ മലയാളം2023) എന്നിവർ, ഓർമാ ഇൻ്റർനാഷനലിൻ്റെ രാജ്യാന്തര പ്രസംഗ മത്സര വേദിയും, സാമൂഹ്യ പ്രവർത്തനങ്ങളും, മലയാളികൾക്കും, അവർ സേവനം ചെയ്യുന്ന എല്ലാ രാജ്യങ്ങൾക്കും, മികച്ച ഉത്തരവാദ മാതൃകയാണെന്ന് പ്രസ്താവിച്ചു.
ഓവർസീസ് റസിഡൻറ് മലയാളീസ് അസോസിയേഷന്‍ ഇൻറർനാഷണലിൻ്റെ (ഓർമ്മ ഇന്റർനാഷണൽ ) ഘടകമായ ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറമാണ് അന്താരാഷ്ട്ര പ്രസംഗ മത്സരം നടത്തുന്നത്. പെൻസിൽവേനിയയിൽ സ്റ്റഫ്ഫോഡ് ഹൈസ്കൂൾ അദ്ധ്യാപക നും മോട്ടിവേറ്റിങ് എഡ്യൂക്കേറ്ററുമായ ജോസ് തോമസ്സാണ്, ഓർമ്മ ഇൻറർനാഷണൽ ടാലൻറ് പ്രൊമോഷൻ ഫോറം ചെയർമാൻ.
ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ് ജോർജ് നടവയൽ അദ്ധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഷാജി അഗസ്റ്റിൻ ( പി ആർ ഓ, വിസാറ്റ് എഞ്ചിനീയറിങ്ങ് കോളജ്, എർണാകുളം) സ്വാഗതവും, കോർഡിനേറ്റർ ഷൈൻ ജോൺസൻൺ (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, തേവര എച്ച് എച് എസ് എസ്) നന്ദിയും പ്രകാശിപ്പിച്ചു. ഓർമാ ഇൻ്റർനാഷണൽ യൂത്ത് അംബാസിഡർ എയ്മിലിൻ തോമസ് എം സി ആയി.
ഓർമാ ഇൻ്റർനാഷനൽ ട്രസ്റ്റീ ബോഡ് ചെയർ ജോസ് ആറ്റുപുറം), ഓർമാ ഇൻ്റർനാഷനൽ ടാലൻ്റ് പ്രൊമോഷൻ ഫോറം ജനറൽ സെക്രട്ടറി എബി ജോസ് (ഗാന്ധി ഫൗൺടേഷൻ ചെയർ , പാലാ), അറ്റേണി ജോസഫ് കുന്നേൽ ( കോട് ലോ ഫേം സാരഥി), വിൻസൻ്റ് ഇമ്മാനുവൽ (മുതിർന്ന മാദ്ധ്യമപ്രവർത്തകൻ), സെന്റ് തെരേസ്സാസ് കോളജ് പ്രിൻസിപ്പൽ ഡോ . അൽഫോൻസ വിജയ ജോസഫ്, ഫാ. ജോബി സെബാസ്റ്റ്യൻ, വ്യക്തിത്വ വളർച്ചാ പരിശീലക പ്രമുഖരായ ജോർജ് കരുണയ്ക്കൽ, പ്രൊഫസർ ടോമി ചെറിയാൻ, ബെന്നി കുര്യൻ, സോയി തോമസ്, ഓർമാ ഇൻ്റർനാഷനൽ ടലൻ്റ് പ്രൊമോഷൻ ഫോറം ഡയർകടർമാരായ അലക്സ് കുരുവിള, ഡോ. ആനന്ദ് ഹരിദാസ്, മാത്യൂ അലക്സാണ്ഡർ, കുര്യാക്കോസ് മാണിവയലില്‍ (ഓര്‍മ കേരള ചാപ്റ്റര്‍പ്രസിഡന്റ്), സജി സെബാസ്റ്റ്യൻ(ഓര്‍മ്മ ഇന്റര്‍നാഷണല്‍ ടാലന്റ് പ്രൊമോഷന്‍ ഫോറം -ഫിനാന്‍ഷ്യല്‍ ഓഫീസര്‍) എന്നിവരും ആശംസകൾ നേർന്നു.
മദ്രാസ് ഹൈക്കോടതി മുൻ ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഡോ. ജസ്റ്റിസ് കെ നാരായണക്കുറുപ്പ്, ജി20 ഗ്ലോബല്‍ ലാന്‍ഡ് ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ മുരളി തുമ്മാരുകുടി, ഡിആര്‍ഡിഒ-എയ്‌റോ സിസ്റ്റംസ് മുൻ ഡയറക്ടർ ജനറൽ ഡോ. ടെസ്സി തോമസ്, അമേരിക്കയിലെ അർക്കാഡിയ യൂണിവേഴ്സിറ്റി പ്രസിഡൻ്റ് ഡോ. അജയ് നായര്‍, കേന്ദ്ര സർവ്വകലാശാല മുൻ വൈസ് ചാൻസ്ലർ ഡോ. ജാന്‍സി ജെയിംസ്, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസ്ലർ ഡോ. ബാബു സെബാസ്റ്റ്യന്‍, മുൻ ഡി ജി പി ഡോ. ബി. സന്ധ്യ, ചലച്ചിത്ര സം വിധായകൻ ലാല്‍ ജോസ്, ഗ്രാന്‍ഡ് മാസ്റ്റര്‍ ഡോ. ജി. എസ് പ്രദീപ്, കോര്‍പ്പറേറ്റ് ട്രെയിനര്‍ ആന്‍ഡ് ബിസിനസ് കോച്ച് ഷമീം റഫീഖ് എന്നിവരാണ് ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സര സമിതീ അഡ്വൈസറി ബോർഡ് അംഗങ്ങൾ.
വിവിധ രാജ്യങ്ങളിലെ വിദ്യാലയങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്ത, ആയിരങ്ങളിൽ നിന്ന് മാറ്റു തെളിയിച്ച, 200 യുവവാഗ്മികളും, അവരുടെ അദ്ധ്യാപകരും മാതാപിതാക്കളും , ഓർമ്മാ ഇൻ്റർനാഷണൽ സ്പീച്ച് കോമ്പറ്റീഷൻ പ്രൊമോട്ടേഴ്സായി ലോകത്തിൻ്റെ നാനാ ഭാഗങ്ങളിൽ നിന്ന് സഹകരിക്കുന്ന സാമൂഹ്യ പ്രവർത്തകരും, നൂതനച്ചുവടുവയ്പ്പിന് ആശംസകൾ അർപ്പിച്ചു.
വേദിക് ഐഎഎസ് ട്രെയിനിംഗ് അക്കാദമി, കാര്‍നെറ്റ് ബുക്‌സ്, കരിയര്‍ ഹൈറ്റ്‌സ് എന്നിവയുമായി സഹകരിച്ചാണ് ഓര്‍മ്മ ഇൻ്റർനാഷണൽ സീസണ്‍ 2 രാജ്യാന്തര പ്രസംഗ മത്സരം സംഘടിപ്പിക്കുന്നത്. മത്സരങ്ങൾ ഇങ്ങനെ : ജൂനിയര്‍ വിഭാഗത്തില്‍ അഞ്ചാം ക്ലാസ് മുതല്‍ എട്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളും സീനിയർ വിഭാഗത്തിൽ ഡിഗ്രി അവസാനവർഷം വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികകളും പങ്കെടുത്തു. 2023 ഡിസംബര്‍ 10 മുതല്‍ 2024 ജൂലൈ 13 വരെ മൂന്ന് ഘട്ടങ്ങളിലാണ് മത്സരം. 2024 ജൂലൈ 12, 13 തീയതികളില്‍ പാലായില്‍ വെച്ച് ഗ്രാന്‍ഡ് ഫിനാലെ.
ഏപ്രിൽ 6, 13, 27 (ശനിയാഴ്ച്ചകൾ) ദിവസങ്ങളിൽ വൈകുന്നേരം 5:30 മണി മുതൽ 7 മണിവരെ ജൂനിയർ ഇംഗ്ളീഷ് വിഭാഗത്തിലും, വൈകുന്നേരം 7:15 മണി മുതൽ 8:45 മണിവരെ സീനിയർ ഇംഗ്ളീഷ് വിഭാഗത്തിലും, ഏപ്രിൽ 7, 14, 28 (ഞായറാഴ്ച്ചകൾ) ദിവസങ്ങളിൽ വൈകുന്നേരം 5:30 മണി മുതൽ 7 മണിവരെ ജൂനിയർ മലയാളം വിഭാഗത്തിലും, വൈകുന്നേരം 7:15 മണി മുതൽ 8:45 മണിവരെ സീനിയർ മലയാളം വിഭാഗത്തിലും, " പബ്ളിക് സ്പീക്കിങ് ട്രൈനിങ് ആൻ്റ് മെൻ്ററിങ് ക്ളാസ്സുകൾ വിദഗ്ദ്ധ പരിശീൽകർ നൽകും ജൂലൈ 13ന് നടക്കുന്ന ഫൈനല്‍ റൗണ്ടിലേക്ക് തിരഞ്ഞെടുക്കപ്പെടും. ഫൈനല്‍ റൗണ്ടിന് മുന്നോടിയായി ജൂലൈ 12ന് പാലായില്‍ വെച്ച് മത്സരാര്‍ത്ഥികള്‍ക്ക് പബ്ലിക് സ്പീക്കിംഗില്‍ പ്രത്യേക പരിശീലനം ലഭിക്കുന്നതാണ്.
ഫൈനല്‍ റൗണ്ടില്‍ വിജയികളാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കാഷ് അവാര്‍ഡും ട്രോഫിയും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഗ്രാന്‍ഡ് പ്രൈസായ 'ഓര്‍മാ ഒറേറ്റര്‍ ഓഫ് ദി ഇയര്‍-2024' പ്രതിഭയ്ക്ക് ഒരു ലക്ഷം രൂപ കാഷ് പ്രൈസും അവാര്‍ഡും പ്രശസ്തിപത്രവും സമ്മാനമായി ലഭിക്കും. സീനിയര്‍ വിഭാഗത്തില്‍ മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും ഒന്നാം സ്ഥാനം നേടുന്ന മത്സരാര്‍ത്ഥികള്‍ക്ക് 50,000 രൂപ വീതം കാഷ് പ്രൈസ് ലഭിക്കും. 30,000 രൂപ വീതമുള്ള രണ്ട് രണ്ടാം സമ്മാനങ്ങളും 20,000 രൂപ വീതമുള്ള മൂന്ന് മൂന്നാം സമ്മാനങ്ങളും 10,000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 5000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും മലയാളം-ഇംഗ്ലീഷ് ഭാഷകളിലോരോന്നിലും യഥാക്രമം നല്‍കും.
ജൂനിയര്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്-മലയാളം ഭാഷകളിലായി വിജയികളാകുന്ന മത്സരാര്‍ത്ഥികള്‍ക്ക് 25,000 രൂപ വീതമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 15,000 രൂപ വീതം രണ്ട് രണ്ടാം സമ്മാനങ്ങളും 10,000 രൂപ വീതം മൂന്ന് മൂന്നാം സമ്മാനങ്ങളും 5000 രൂപ വീതം നാല് നാലാം സമ്മാനങ്ങളും 3000 രൂപ വീതം മൂന്ന് അഞ്ചാം സമ്മാനങ്ങളും ഇംഗ്ലീഷ്-മലയാളം ഭാഷ വിഭാഗ വിജയികൾക്ക് ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് തോമസ് ( ഓർമാ ഇൻ്റർനാഷണൽ ടലൻ്റ് പ്രൊമോഷൻ ഫോറം ചെയർ):1- 412- 656-4853, എബി ജോസ് ( ഓർമാ ഇൻ്റർനാഷണൽ ടലൻ്റ് പ്രൊമോഷൻ ഫോറം സെക്രട്ടറി)91-944-770-2117, ജോസ് ആറ്റുപുറം (ഓർമാ ഇൻ്റർനാഷണൽ ട്രസ്റ്റീ ബോർഡ് ചെയർ): 1-267-231-4643, ഷാജീ അഗസ്റ്റിൻ ( ഓർമാ ഇൻ്റർനാഷണൽ ജനറൽ സെക്രട്ടറി) : 91-944-730-2306, ജോർജ് നടവയൽ ( ഓർമാ ഇൻ്റർനാഷണൽ പ്രസിഡൻ്റ്) 1-215-494-6420.