PRAVASI

സിൽവർ ജൂബിലി നിറവിൽ ഫിലാഡൽഫിയ മിഷൻ

Blog Image
സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷൻ ഫിലാഡൽഫിയായിലെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് 2024 ജൂൺ എട്ടാം തീയതി സിസിഡി ഫെസ്റ്റും കൂടാരയോഗ വാർഷികവും സംഘടിപ്പിച്ചു

സെന്റ് ജോൺ ന്യൂമാൻ ക്നാനായ മിഷൻ ഫിലാഡൽഫിയായിലെ സിൽവർ ജൂബിലിയോട് അനുബന്ധിച്ച് 2024 ജൂൺ എട്ടാം തീയതി സിസിഡി ഫെസ്റ്റും കൂടാരയോഗ വാർഷികവും സംഘടിപ്പിച്ചു.സിസിഡി വൈസ് പ്രിൻസിപ്പൽ ശ്രീമതി മഞ്ജു നെടുമാക്കലിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച മീറ്റിംഗ് വികാരി ഫാദർ ലിജോ കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. നാളിതുവരെയുള്ള മിഷന്റെ ചരിത്ര വിവരണം പാസ്റ്റർ കൗൺസിൽ മെമ്പർ ശ്രീ തോമസ് നെടുമാക്കൽ നൽകി. മുൻകാല കൈകാരന്മാർ, കണക്കന്മാർ, സിസിഡി പ്രിൻസിപ്പൽമാർ, ദേവാലയ ശുശ്രൂഷികൾ, 75 വയസ്സിന് മുകളിൽ പ്രായമുള്ള മാതാപിതാക്കൾ, ഉന്നത വിദ്യാഭ്യാസം കരസ്ഥമാക്കിയവർ, എന്നിവരെ തദവസരത്തിൽ ആദരിച്ചു.

സിസിഡി കുട്ടികളുടെയും കൂടാരയോഗങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കലാസന്ധ്യ ഏവർക്കും നവ്യാനുഭൂതി പ്രദാനം ചെയ്തു.ജൂബിലി കമ്മിറ്റി അംഗങ്ങൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ, കൂടാരയോഗ പ്രസിഡണ്ടുമാരായ ശ്രീ ജിജി ചാമക്കാലയിൽ, ശ്രീ ജോസഫ് ഇല്ലിക്കൽ, ശ്രീ സിറിയക് കിഴക്കേപറമ്പിൽ, ശ്രീ ടോം മങ്ങാട്ടുതുണ്ടത്തിൽ, സിസിഡി പ്രിൻസിപ്പൽ ശ്രീ സോണി കൊടിഞ്ഞിയിൽ, കൈക്കാരന്മാരായ ശ്രീ ജോമോൻ നെടുമാക്കൽ, ശ്രീ ജേക്കബ് വക്കുകാട്ടിൽ, ശ്രീ ലൈജു വാലയിൽവടക്കേതിൽ എന്നിവർ ജൂബിലി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

 
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.