അതിരുംമൂലയുമില്ലാത്ത ആകാശത്തിന്നന്ത്യമില്ലെന്നാധുനികശാസ്ത്രം. അതിവേഗംമാറുന്നത്, ജീവിതശൈലിയല്ല, മനുഷ്യസംസ്കാരമാണ്. അധര്‍മ്മകര്‍മ്മങ്ങളും അവിഹിതസിദ്ധാന്തങ്ങളും തിന്മകളത്രേ. അനീതിയെ നീതിയായ്കാണുംകണ്ണുകള്‍ വിശ്വാസങ്ങള്‍ക്കുമുണ്ടല്ലോ.
അതിരുംമൂലയുമില്ലാത്ത ആകാശത്തിന്നന്ത്യമില്ലെന്നാധുനികശാസ്ത്രം.
അതിവേഗംമാറുന്നത്, ജീവിതശൈലിയല്ല, മനുഷ്യസംസ്കാരമാണ്.
അധര്‍മ്മകര്‍മ്മങ്ങളും അവിഹിതസിദ്ധാന്തങ്ങളും തിന്മകളത്രേ.
അനീതിയെ നീതിയായ്കാണുംകണ്ണുകള്‍ വിശ്വാസങ്ങള്‍ക്കുമുണ്ടല്ലോ.
അനുഭവത്തിന്‍റെശക്തി യുക്തിസഹമായ അറിവിന്‍റെ പിന്നിലാകുന്നു.
അന്തര്‍ദ്ദേശീയഐക്യം ആംഗീകാരത്തിന്‍റെ ആര്‍ജ്ജിതഫലമാകുന്നു.
അഭിപ്രായസ്വാതന്ത്ര്യത്തിന്‍റെ, അര്‍ത്ഥമല്ല, അതിര്നിച്ഛയിക്കപ്പെടും.
ആത്മനിന്ദയുടെയിരകള്‍, വ്യഭിചാരിണികളല്ല, പീഡകരത്രേ.
ആശയധാരകളുടെ ഉറവകള്‍, സാംസ്കാരികപ്രതിഭകളത്രേ.
കവചിതആയുധമേധാവിത്വം, സുരക്ഷയല്ല, ശത്രുതവളര്‍ത്തും.
കുറ്റംചെയ്യാന്‍ സ്ത്രീകളെപ്രേരിപ്പിക്കുന്നത്, വിശപ്പല്ല, പ്രണയമാണ്!
കുറ്റാരോപണവും കോപവും, വിചാരത്തിലല്ല, കുറ്റബോധത്തിലുണ്ടാകും.
ഗ്രഹണശക്തിയേറുംനിര്‍മ്മിതബുദ്ധിയും വിശ്വാസങ്ങളെവിച്ഛേദിക്കും..
ചെകുത്താന്‍, അദൃശ്യനും അരൂപിയുമല്ല, അപരാധിമനുഷൃനാണ്.
തത്വചിന്തയും യുക്തിയുടെപ്രവചനങ്ങളും വിജ്ഞാനഫലങ്ങളത്രേ.
തറവാടിത്തം, മിഥൃയല്ല, അഭിമാനമുണര്‍ത്തും ആഭിജാത്യമത്രേ.
ധാര്‍മ്മികനീതിയുടെ ഘടകങ്ങള്‍, സമത്വവും സ്വാതന്ത്ര്യവുമത്രേ.
ധാര്‍മ്മികസംസ്കാരത്തിന്‍റെശില്പിയും, മതമല്ല, മാനവികതയാണ്.
നാഗരീകതയുടെ ഇരട്ടകള്‍ ചതിവും കൊലപാതകവുമാണ്.
നിത്യജീവനിലുള്ളവിശ്വാസം, ബലഹീനതയല്ല, ആത്മബലമാണ്.
നിരീശ്വരവാദവും സംശയവാദവും യുക്തിവാദത്തിന്‍റെവശങ്ങള്‍.
നിരുക്തിപരവര്‍ഗ്ഗവിവേചനം സഹൃദയത്തിലുരുവാകുകില്ല.
പക്ഷപാതിത്വമില്ലാത്ത, ഏകലക്ഷ്യസ്ഥാനം സ്വഭാവികമരണമത്രേ.
പ്രായോഗികപരിജ്ഞാനം സാങ്കല്പികവിശ്വാസങ്ങളെയും മറികടക്കും.
പ്രാര്‍ത്ഥന, വിശ്വാസത്തിലല്ല, നിസ്സഹായതയില്‍നിന്നുരുവാകുന്നു.
ഭാവിലോകത്ത്, ഏകലോകഭാഷയും പുതിയമനുഷ്യനും പൊന്തിവരും.
മതമൊരുമനുഷ്യസ്നേഹിയല്ല, രക്തദാഹിയുടെയവതാരമാണ്.
മനസ്സുകളെ മലിനമാക്കുന്നത്, ചിന്തകളല്ല, വികാരങ്ങളാണ്.
മനുഷ്യവിപ്ലവംനേടിയ മതേതരത്വം, സഹോദരസ്നേഹമാകുന്നു.
മരണാനന്തരജീവിതത്തിന്‍റെ ആത്യന്തികസ്ഥാനം ശൂന്യതയിലത്രേ.
മാനസാന്തരം, മുങ്ങലും മുഴുകലുമല്ല, ആത്മസമര്‍പ്പണമത്രേ.
മാധ്യമവാര്‍ത്തകളിലെ വിവേചനം, യാദൃച്ഛികമല്ല, സൃഷ്ടിയാണ്.
ലോകത്തിന്‍റെ അനിയന്ത്രിതശക്തി, അന്തര്‍ദ്ദേശീയഭീകരതയാണ്.
ലോകസമാധാനത്തിന്‍റെ അനിവാര്യത, വൈവിദ്ധ്യമല്ല, ഏകത്വമാണ്.
ലോകാവസാനം, പ്രവചനമല്ല, ഒരു വിശ്വാസത്തിന്‍റെ ആത്മാവാകുന്നു.
ശാപം സത്യത്തിന്‍റെവേഷംധരിച്ച ഭൗതികസാത്താന്‍റെ ആയുധമാകുന്നു.
സത്യവിശ്വാസികളുടെ ആത്മികഐക്യം സഹിഷ്ണുതയിലാരംഭിക്കുന്നു.
സാര്‍വ്വത്രികപുരോഗതിക്കാവശ്യം, ധനമല്ല, നവീകരണമാണ്.
സൂചിക്കുഴയൊരു, തുളയല്ല, സ്വീകാര്യതയുടെ തുറക്കുംവാതിലത്രേ.
സ്ത്രീസമത്വസിദ്ധാന്തങ്ങള്‍ മതാചാരങ്ങളെ, മാറ്റുന്നില്ല, തിരുത്തുന്നു!
ജോണ്‍ വേറ്റം