PRAVASI

റിവൈവല്‍ ഹൂസ്റ്റണ്‍ മീറ്റിങ്ങുകള്‍ക്ക് തുടക്കമായി

Blog Image
2005 മുതല്‍ എല്ലാ വര്‍ഷവും ഹൂസ്റ്റിണില്‍ വെച്ച് നടക്കുന്ന റിവൈവല്‍ മീറ്റിങ്ങുകള്‍ ഈ വര്‍ഷവും ജൂണ്‍ 9 മുതല്‍ നടക്കുന്നതാണ്. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് രണ്ടിനും നടക്കുന്ന മീറ്റിങ്ങുകള്‍ പ്രാര്‍ത്ഥനാ മീറ്റിങ്ങുകളും ബൈബിള്‍ പഠനങ്ങളുമാണ്. വൈകിട്ട് 7-ന് നടക്കുന്ന പൊതുയോഗങ്ങളില്‍ പാസ്റ്റര്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ. വില്‍സണ്‍ വര്‍ക്കി, ഡോ. സാബു വര്‍ഗീസ്, ഡോ. മാത്യു ജോര്‍ജ് എന്നിവര്‍ ദൈവവചനത്തില്‍ നിന്നു മുഖ്യസന്ദേശങ്ങള്‍ അറിയിക്കുന്നു.

ഹൂസ്റ്റണ്‍: 2005 മുതല്‍ എല്ലാ വര്‍ഷവും ഹൂസ്റ്റിണില്‍ വെച്ച് നടക്കുന്ന റിവൈവല്‍ മീറ്റിങ്ങുകള്‍ ഈ വര്‍ഷവും ജൂണ്‍ 9 മുതല്‍ നടക്കുന്നതാണ്. രാവിലെ 10 മണിക്കും ഉച്ചയ്ക്ക് രണ്ടിനും നടക്കുന്ന മീറ്റിങ്ങുകള്‍ പ്രാര്‍ത്ഥനാ മീറ്റിങ്ങുകളും ബൈബിള്‍ പഠനങ്ങളുമാണ്. വൈകിട്ട് 7-ന് നടക്കുന്ന പൊതുയോഗങ്ങളില്‍ പാസ്റ്റര്‍ ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഡോ. വില്‍സണ്‍ വര്‍ക്കി, ഡോ. സാബു വര്‍ഗീസ്, ഡോ. മാത്യു ജോര്‍ജ് എന്നിവര്‍ ദൈവവചനത്തില്‍ നിന്നു മുഖ്യസന്ദേശങ്ങള്‍ അറിയിക്കുന്നു. പ്രമുഖ പ്രഭാഷകരാണ് ഈ ദൈവദാസന്മാര്‍.
ജൂണ്‍ 9 മുതല്‍ 13 വരെ ടെസ്റ്റീനി സെന്‍ട്രലിലും ജൂണ്‍ 14, 15 തീയതികളില്‍ യുവജനങ്ങള്‍ക്കായി ഊന്നല്‍ കൊടുക്കുന്ന മീറ്റിങ്ങുകളില്‍ പാസ്റ്റര്‍ ഗ്ലെല്‍ ബെഡസ്ക്കീയും പ്രസംഗിക്കുന്നു. ഈ മീറ്റിങ്ങുകള്‍ ഇന്‍റര്‍നാഷണല്‍ ബൈബിള്‍ ചര്‍ച്ചില്‍ വെച്ച് നടക്കുന്നതാണ്. യുവജനങ്ങളുടെയും ഇംഗ്ലീഷ് സംസാരിക്കുന്നവരുടെയും വലിയ പങ്കാളിത്തം ഈ മീറ്റിങ്ങുകളില്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. അമേരിക്കയുടെ ഉണര്‍വ്വിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന ഈ സമ്മേളനങ്ങള്‍ ഹൂസ്റ്റണ്‍ പട്ടണത്തിനു മാത്രമല്ല, ലോകരാഷ്ട്രങ്ങളുടെ സമാധാനത്തിനു വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. തത്സമയം സംപ്രേക്ഷണം 'പ്രയര്‍ മൗണ്ട് മീഡിയ' നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. തോമസ് 832 428 7645.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.