LITERATURE

സിൽവർ കരയുള്ള ഓണക്കോടി

Blog Image
മന്ദസ്മിതം പൊഴിക്കുന്ന  തുമ്പപ്പൂവിൻ നിറം പേറി വെള്ളിവര അലങ്കാരമാക്കി ചുമരളമാരിയിൽ  പ്രൗഢിയിൽ മയങ്ങുന്ന ഓണക്കോടിയിൽ ഉടക്കിനിന്നു  മനസ്സാകുന്ന തേര്.

മന്ദസ്മിതം പൊഴിക്കുന്ന 
തുമ്പപ്പൂവിൻ നിറം പേറി
വെള്ളിവര അലങ്കാരമാക്കി
ചുമരളമാരിയിൽ 
പ്രൗഢിയിൽ മയങ്ങുന്ന
ഓണക്കോടിയിൽ ഉടക്കിനിന്നു 
മനസ്സാകുന്ന തേര്.
വെള്ളിക്കൊലുസുകൾ തുയിലുണർത്തിയ 
ഉത്രാടരാവിൻ നക്ഷത്രത്തിളക്കം
പൂക്കൂടകൾക്ക് മിഴിവേകി;
മുടിയിഴകളുടെ ലാവണ്യം 
മുല്ലമൊട്ടിൽ സ്പർശിച്ചപ്പോൾ 
മുക്കുറ്റിച്ചന്തം പോലെ സുഗന്ധപൂരിതമായി 
ഓർമ്മകൾ പലവക.
വിസ്മൃതിയുടെ നനുത്ത കാറ്റ് 
പ്രഭാതത്തിന് കുളിരേകി;
പാൽപ്പുഞ്ചിരിയുടെ തിളക്കവുമായി
പൂക്കൂടകൾ നിറഞ്ഞുതുടങ്ങി.
ശംഖ്പുഷ്പവും തെച്ചിയും വഴിമാറി 
മാരിഗോൾഡും കൂട്ടരും ഇടംപിടിച്ചു -
കാലാന്തരത്തിൽ പുതുക്കപ്പെട്ട 
ഓണക്കോടിയും സാക്ഷി.

 ഷീന സാറ വിന്നി

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.