“രാജ്യത്തെ ഏറ്റവും ദുര്‍ബലനായ ഒരു മനുഷ്യനെങ്കിലും ഭയപ്പെട്ടാണ് ജീവിക്കുന്നതെങ്കില്‍ അത് ആ രാജ്യത്തിന്റെ മുഴുവന്‍ പരാജയമായിട്ട് കരുതണം”. കഴിഞ്ഞ വർഷം ദുഃഖവെള്ളി ആചരണത്തിനിടെ മാർ തോമസ് തറയിൽ നടത്തിയ പ്രസംഗത്തിലെ ഈ വാക്കുകൾ വിവാദമായിരുന്നു. രാജ്യം ഭരിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ ഉള്ള വിമർശനം എന്ന നിലയിൽ ഇത് ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിര്‍ഭയമായി നിലപാടുകള്‍ പറയാൻ മടിക്കാത്ത സഭാ നേതാവായാണ് മാർ തറയില്‍ അറിയപ്പെടുന്നത്. അദ്ദേഹത്തിൻ്റെ മാധ്യമ വിമർശനങ്ങളും ശ്രദ്ധേയമാണ്.

സീറോ മലബാര്‍ സഭക്ക് കീഴിലെ ചങ്ങനാശ്ശേരി അതിരൂപതയുടെ അഞ്ചാമത് മെത്രാപ്പോലീത്ത ആയാണ് മാര്‍ തോമസ് തറയില്‍ ചുമതല ഏല്‍ക്കുന്നത്. നാളെ (വ്യാഴം) രാവിലെ ഒന്‍പത് മണിക്ക് സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് ചടങ്ങുകള്‍ നടക്കുക. അതിരൂപതാ അധ്യക്ഷ സ്ഥാനത്ത് നിന്ന് വിരമിക്കുന്ന ആർച്ചുബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടത്തിനുള്ള നന്ദി പ്രകാശന ചടങ്ങുകളും ഇതിനൊപ്പം നടക്കും.
പ്രായത്തില്‍ താരതമ്യേന ചെറുപ്പക്കാരനായ മാര്‍ തോമസ് തറയില്‍ (52) 2017ലാണ് ചങ്ങനാശ്ശേരി അതിരൂപത സഹായ മെത്രാനായത്. ഏഴ് വര്‍ഷം കൊണ്ട് അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമനം ലഭിക്കുന്നത് അപൂര്‍വതയാണ്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ അഞ്ച് ജില്ലകളിലായി വ്യാപിച്ചു കിടക്കുന്നതാണ് ചങ്ങനാശ്ശേരി അതിരൂപത. സീറോ മലബാര്‍ സഭയുടെ പുരാതനമായ അതിരൂപതകളിലൊന്നുമാണ്.
സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു ശേഷം നടക്കുന്ന പൊതുസമ്മേളനം കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് ഉദ്ഘാടനം ചെയ്യും. കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അനുഗ്രഹ പ്രഭാഷണവും പ്രതിപക്ഷ നേതാവ് വിഡി സതീശന് മുഖ്യപ്രഭാഷണവും നടത്തും.
ചങ്ങനാശ്ശേരി തറയില്‍ പരേതനായ ജോസഫിന്റേയും മറിയാമ്മയുടേയും ഏഴു മക്കളില്‍ ഏറ്റവും ഇളയതാണ് ടോമി എന്നറിയപ്പെടുന്ന തോമസ് തറയില്‍. സേക്രട്ട് ഹാര്‍ട്ട് ഹൈസ്കൂള്‍, എസ്ബി കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിന് ശേഷം വടവാതൂര്‍ സെമിനാരിയില്‍ നിന്ന് വൈദിക പഠനം പൂര്‍ത്തിയാക്കി. 2000ല്‍ വൈദികനായി നിയമിക്കപ്പെട്ടു. റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ യൂണിവേഴ്സിറ്റിയില്‍ നിന്ന് മന:ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഇറ്റാലിയന്‍, ജര്‍മന്‍, സ്പാനിഷ് ഭാഷകളിലും പ്രാവീണ്യമുണ്ട്.