PRAVASI

വിശുദ്ധ മറിയം ത്രേസ്യയുടെ തിരുന്നാൾ ഭക്തിപൂർവ്വം കൊണ്ടാടി

Blog Image
കാലഘട്ടത്തിന്‍റെ പ്രവാചികയും പഞ്ചക്ഷതധാരിണിയും തിരുകുടുംബ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബപ്രേക്ഷിതരുടെ മാതൃകയും മധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഭക്തി പൂർവ്വം ആചരിച്ചു.

ചിക്കാഗോ:  കാലഘട്ടത്തിന്‍റെ പ്രവാചികയും പഞ്ചക്ഷതധാരിണിയും തിരുകുടുംബ സന്യാസിനീസമൂഹത്തിന്റെ സ്ഥാപകയും കുടുംബപ്രേക്ഷിതരുടെ മാതൃകയും മധ്യസ്ഥയുമായ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഭക്തി പൂർവ്വം ആചരിച്ചു. വിശ്വാസത്തിൻറ്റെയും ജീവകാരുണ്യത്തിന്‍റ്റെയും വീരോചിത മാര്‍ഗ്ഗത്തിലൂടെ ചരിച്ച ഈ സുകൃതകന്യകയുടെ തിരുന്നാൾ ബെൽവുഢിലുള്ള മാർ തോമാ സ്ലീഹാ കത്തിഡ്രലിൽ ജൂൺ 9 ന് രാവിലെ 10 മണിയ്ക്ക് ആഘോഷമായ ദിവ്യബലിയോടെ സമുചിതമായി ആചരിച്ചു. 
തൃശൂർ തൂപതയുടെ സഹായ മെത്രാൻ ബഹുമാനപ്പെട്ട ടോണി നീലങ്കാവിലിൻ്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ദിവ്യബലിയിൽ രുപതാ വികാരി ജനറൽ റവ. ഫാ: ജോൺ മേലേപ്പുറം , കത്തിഡ്രൽ വികാരിയും വികാരി ജനറലുമായ റവ. ഫാ: തോമസ് കടുകപ്പിള്ളി , രുപതാ പ്രൊ: ചാൻസലർ റവ. ഫാ: ജോൺസൺ, റവ. ഫാ: യൂജിൻ എന്നിവർ സഹകാർമികരായിരുന്നു. ഇടവകയിലെ ഗായക സംഘം ഭക്തി നിർഭരമായ ഗാനങ്ങളിലൂടെ  വിശ്വാസികളുടെ വിശുദ്ധ കുർബാനയിലുള്ള പങ്കാളിത്വം ധന്യമാക്കി. 
                     ബഹുമാന്യനായ ടോണീ നീലങ്കാവിൽ പിതാവ് കേരളത്തിൽ നിന്നും കൊണ്ടു വന്ന വിശുദ്ധ മറിയം ത്ര്യേസയുടെ തിരുസ്വരൂപം  വെഞ്ചിരിച്ച് അശീർവദിച്ചതോടെ ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് തുടക്കമായി. ആദ്യമായി കത്തീഡ്രൽ ദേവലായത്തിൽ ഭകതിപൂർവം കൊണ്ടാടിയ വി. മറിയം ത്രേസ്യയുടെ തിരുന്നാളിൽ പങ്കെടുത്ത് അനുഗ്രഹങ്ങൾ പ്രാപിക്കാൻ സന്യാസിനികളടക്കം അനേകം ദൈവമക്കളാണ് എത്തിച്ചേർന്നത്. 
            1876 ഏപ്രിൽ 26 - ാം തിയതി വി. മറിയം ത്രേസ്യ ഇരിഞ്ഞാലക്കുടക്കടുത്ത് പുത്തൻചിറയിൽ ജനിച്ചു. കുടുംബങ്ങളിൽ പ്രാർത്ഥന ചൈതന്യവും സ്നേഹവും വളർത്തി ദൈവോൻമുഖരാക്കുകയെന്ന  ഉദ്ദേശത്തോടെ 1914-ൽ തിരുകുടു:ബ സന്യാസി സമൂഹത്തിന് തുടക്കം കുറിച്ച മദറിനെ വി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 2000 ഏപ്രിൽ 9 ന് വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. കുടുംബങ്ങളിൽ ക്രിസ്തീയ ചൈതന്യവും മൂല്യങ്ങളും വളർത്താൻ ആൽമാർഥമായി പരിശ്രമിച്ച മറിയം ത്രേസ്യയെ 2019 ഒക്ടോബർ 13ാം തിയതി ഫ്രാൻസിസ് മാർപ്പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചു. 
            ദിവ്യബലിക്ക് ശേഷം വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള പ്രദക്ഷിണത്തിന് മുത്തുകുടകളും, ചെണ്ടമേളവും മാറ്റുകൂട്ടി. കൈക്കാരന്മാരായ സന്തോഷ് കാട്ടൂക്കാരൻ , ബിജി. സി. മാണി , ബോബി ചിറയിൽ, വിവിഷ് ജേക്കബ്ബ് എന്നിവർ പ്രദക്ഷിണത്തിന് നേതൃത്വം നൽകി. 
തിരുന്നാൾ കോഡിനേറ്റർമരായ ഡേവിസ് കൈതാരത്ത് , മില്ലീ തരുത്തിക്കര , സാൻജോ തുളുവത്ത് എന്നിവരുടെ നേതൃത്വത്തിൽ തിരുന്നാൾ പ്രസുദേന്തിമാർ പാരിഷ് ഹാളിൽ എല്ലാവർക്കും ഒരുക്കിയ സ്നേഹവിരുന്ന് ജനപങ്കാളിത്വം കൊണ്ട് ശ്രദ്ധേയമായി .

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.