PRAVASI

വിസ്കോൺസിൻ സീറോ മലബാർ മിഷനിൽ തിരുനാൾ

Blog Image
സെന്റ് ആന്റണി സീറോമലബാർ മിഷനിൽ വിശുദ്ധ അന്തോണീസ് സഹദായുടെ പ്രധാന തിരുനാൾ 2024 ജൂൺ 16 ആം തീയതി ഞായറാഴ്‍ച ഭക്തിനിർഭരമായി ആഘോഷിക്കും.

മിൽവാക്കി: സെന്റ് ആന്റണി സീറോമലബാർ മിഷനിൽ വിശുദ്ധ അന്തോണീസ് സഹദായുടെ പ്രധാന തിരുനാൾ 2024 ജൂൺ 16 ആം തീയതി ഞായറാഴ്‍ച ഭക്തിനിർഭരമായി ആഘോഷിക്കും. തിരുനാൾദിനം ഞായറാഴ്ച രാവിലെ 11:30  മിൽവാക്കി സെന്റ് തെരേസ് പള്ളിയിൽ (9525 W Bluemound Rd, Milwaukee WI 53226) നടക്കുന്ന ആഘോഷപൂർവ്വകമായ കുർബാന, ചിക്കാഗോ സെന്റ് തോമസ് സീറോമലബാർ രൂപതാ പ്രൊക്യൂറേറ്റർ റവ ഫാ കുര്യൻ നെടുവേലിചാലുങ്കലിന്റെ  മുഖ്യകാർമ്മികതത്വത്തിൽ നടക്കും.  വിസ്കോൺസിനിലെ സീറോ മലബാർ വൈദീകർ സഹകാർമ്മികർ ആയിരിക്കും. തിരുനാൾ കുർബാനയെ തുടർന്ന് ലദീഞ്, പ്രദക്ഷിണം എന്നിവ നടക്കും. തുടർന്ന് പാരിഷ് ആഡിറ്റോറിയത്തിൽ കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. തിരുനാളിൽ പങ്കെടുത്തു വിശുദ്ധന്റെ അനുഗ്രഹവും  ആത്മീയ നവീകരണവും പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി വിസ്കോൺസിൻ സീറോമലബാർ മിഷൻ ഡയറക്ടർ റവ. ഫാ. നവീൻ പള്ളുരാത്തിൽ പറഞ്ഞു. തിരുനാളിനുവേണ്ട എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ട്രസ്റ്റിമാരായ വിൻസെന്റ് സക്കറിയാസ്, സുജിൽ ജോൺ, തിരുനാൾ കമ്മറ്റി കൺവീനർ തോമസ് ഡിക്രൂസ് എന്നിവർ അറിയിച്ചു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.