PRAVASI

ട്രംപ്-വാന്‍സ് നേതൃത്വം ഇന്നിന്‍റെ ആവശ്യമെന്ന് ജനം വിധിയെഴുതി

Blog Image
ട്രംപ്-വാന്‍സ് നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നവംബര്‍ 5-ന് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത വിധിയെഴുതി. നവംബര്‍ 6-ന്‍റെ ഇന്നിന്‍റെ പ്രഭാതം പൊട്ടിവിടരുന്നത് ഒരു പുതിയ അമേരിക്കന്‍ ഉദയത്തിന്‍റെ പ്രഭാത രശ്മികള്‍ തഴുകിക്കൊണ്ടാണ്. അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിധി പുറത്തുവരുമ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് പദവിക്ക് ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകളോട് ട്രംപ്-വാന്‍സ് ടീം അടുത്തിരിക്കുന്നു.

ന്യൂയോര്‍ക്ക്: ട്രംപ്-വാന്‍സ് നേതൃത്വത്തില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് നവംബര്‍ 5-ന് നടന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജനത വിധിയെഴുതി.
നവംബര്‍ 6-ന്‍റെ ഇന്നിന്‍റെ പ്രഭാതം പൊട്ടിവിടരുന്നത് ഒരു പുതിയ അമേരിക്കന്‍ ഉദയത്തിന്‍റെ പ്രഭാത രശ്മികള്‍ തഴുകിക്കൊണ്ടാണ്.
അമേരിക്കയിലെ 50 സംസ്ഥാനങ്ങളില്‍ നിന്നുള്ള തെരഞ്ഞെടുപ്പ് വിധി പുറത്തുവരുമ്പോള്‍ അമേരിക്കന്‍ പ്രസിഡണ്ട് പദവിക്ക് ആവശ്യമായ 270 ഇലക്ടറല്‍ കോളജ് വോട്ടുകളോട് ട്രംപ്-വാന്‍സ് ടീം അടുത്തിരിക്കുന്നു.
അമേരിക്കയിലെ ചരിത്രപ്രധാനമായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ട്രംപിന്‍റെ അക്ഷീണശ്രമത്തിന് അമേരിക്കന്‍ ജനതയുടെ അംഗീകാരമാണ് ഈ തെരഞ്ഞെടുപ്പ് എന്ന് ട്രംപ് പ്രതികരിച്ചു.
അമേരിക്കന്‍ ജനത തങ്ങളുടെ രാജ്യത്തിന്‍റെ നിയന്ത്രണം വീണ്ടെടുത്ത ദിവസമായി ഈ തെരഞ്ഞെടുപ്പ് എക്കാലവും ഓര്‍മ്മിക്കപ്പെടുമെന്ന് ട്രംപ് അനുസ്മരിച്ചു.
നമ്മുടെ മുന്നിലുള്ള ദൗത്യം അത്ര എളുപ്പമല്ലാ എന്നും തന്‍റെ ആത്മാവിലുള്ള എല്ലാ ഊര്‍ജവും ചൈതന്യവും എടുത്ത് രാജ്യത്തിന്‍റെ ഉന്നമനത്തിനും ജനനന്മയ്ക്കുമായി പോരാടുമെന്നും ട്രംപ് പ്രഖ്യാപിച്ചു.
ഈ രാജ്യം തനിക്കു നല്കിയ അഭൂതപൂര്‍വ്വവും ശക്തവുമായ ജനവിധിയാണ് ഈ തെരഞ്ഞെടുപ്പ് എന്നും അമേരിക്കന്‍ സെനറ്റിന്‍റെ ഭൂരിപക്ഷ നിയന്ത്രണം റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരിച്ചുപിടിച്ചു എന്നും ട്രംപ് തുടര്‍ന്നു പറഞ്ഞു.
രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക തിരിച്ചുവരവിന് ട്രംപ്-വാന്‍സ് നേതൃത്വം തുടക്കം കുറിക്കുമെന്നും ട്രംപ് ഉറപ്പു നല്കി.
ലാറ്റീനോ, പോര്‍ട്ടറീക്കോ ന്യൂനപക്ഷ വിഭാഗത്തിന്‍റെ വോട്ടുകള്‍ നിര്‍ണ്ണായകമായിരുന്ന ഈ തെരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമാക്കി മാറ്റുവാന്‍ കഴിഞ്ഞത് ട്രംപ്-വാന്‍സ് ടീമിന്‍റെ ഒരു വലിയ നേട്ടമാണ്.
ആഫ്രോ-അമേരിക്കന്‍ വോട്ടുകളും നിഷ്പക്ഷ വിഭാഗത്തിന്‍റെ കെട്ടുറപ്പുള്ള വോട്ടുകളും ക്രിസ്ത്യന്‍ സമൂഹത്തിന്‍റെ വോട്ടുകളും ട്രംപ്-വാന്‍സ് ടീമിനു നല്കിയ പിന്തുണ ട്രംപ്-വാന്‍സ് ടീം ഇന്നിന്‍റെ ആവശ്യകതയായി ജനം വിധിയെഴുതി.
ജീവിതച്ചെലവുകളുടെ ഭാരിച്ച ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും നികുതിഭാരവും കൊണ്ട് പൊറുതിമുട്ടിയ ജനത്തിന്‍റെ തിരിച്ചറിവാണ് ട്രംപ്-വാന്‍സ് ടീമിന്‍റെ ഈ അപൂര്‍വ്വ വിജയമെന്ന് വ്യക്തമാക്കുന്നു.
ട്രംപ്-വാന്‍സ് നേതൃത്വം അമേരിക്കയിലെ ജനങ്ങളുടെ മുന്നില്‍ സമര്‍പ്പിച്ച വാഗ്ദാനങ്ങളില്‍ വിശ്വാസമര്‍പ്പിച്ചുകൊണ്ട് മാറ്റത്തിന്‍റെ ശംഖൊലി ഉയര്‍ത്തിക്കൊണ്ട് എല്ലാ പ്രതീക്ഷകളും ട്രംപ്-വാന്‍സ് നേതൃത്വത്തില്‍ അമേരിക്കന്‍ ജനത സമര്‍പ്പിച്ചിരിക്കുന്നു.
47-ാമത് അമേരിക്കന്‍ പ്രസിഡണ്ടായി രണ്ടാമൂഴത്തിലേക്ക് അധികാരത്തിലെത്തുന്ന ട്രംപിന് എല്ലാവിധ വിജയാശംസകളും നേരുന്നു.

ജോജോ തോമസ് പാലത്ര, ന്യൂയോര്‍ക്ക്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.