PRAVASI

ചിക്കാഗോ മലയാളി അസോസിയേഷൻ ഓണാഘോഷം വിജയകരമായി അരങ്ങേറി

Blog Image
നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം താരസാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.

ചിക്കാഗോ :നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ചിക്കാഗോ മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഓണാഘോഷം താരസാന്നിധ്യം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ബെൽവുഡിലുള്ള സിറോ മലബാർ ചർച്ചിന്റെ ഓഡിറ്റോറിയത്തിൽ 7നു വൈകിട്ട് നാലുമണിയോട് കൂടി ആരംഭിച്ച ഓണസദ്യയിൽ പങ്കെടുക്കാൻ ചിക്കാഗോയിലെ മലയാളികൾ ഒഴുകിയെത്തി.നൂറുകണക്കിന് ആളുകൾ പങ്കെടുത്ത വിഭവസമൃദ്ധമായ ഓണസദ്യയെത്തുടർന്ന് നടന്ന കാർഷിക വിഭവങ്ങളുടെ ലേലം ചിക്കാഗോയിലെ മലയാളികൾക്ക് വേറിട്ട ഒരനുഭവമായി. വയനാട്ടിലെ ദുരിത ബാധിതർക്ക് ധനസമാഹരണം നടത്തുന്നതിന് വേണ്ടി നടത്തപ്പെട്ട ലേലത്തിൽ ചിക്കാഗോ മലയാളികൾ ആവേശ പൂർവം പങ്കെടുത്തു .ശ്രീ ജോസ് വർഗീസ് ലേലത്തിന് നേതൃത്വം നൽകി .
തുടർന്ന് ചെണ്ടമേളത്തിന്റെ അകമ്പടിയോടെ നടത്തപ്പെട്ട സാംസ്കാരിക ഘോഷയാത്ര യിൽ താലപ്പൊലിയേന്തിയ മലയാളിപ്പെൺകുട്ടികൾ വിശിഷ്ടാതിഥികളെ ആനയിച്ചു.മാവേലിത്തമ്പുരാൻ ,പ്രശസ്ത സിനിമ താരം ശ്രീമതി ലെന , ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ജെസ്സി റിൻസി ,സെക്രട്ടറി ആൽവിൻ ഷിക്കോർ ,ട്രഷറർ മനോജ് അച്ചേട്ട് തുടങ്ങിയവർ നേതൃത്വം നൽകിയ ഘോഷയാത്രയിൽ മലയാളി സമൂഹം ആവേശത്തോടെ പങ്കെടുത്തു.
തുടർന്ന് നടന്ന സാംസ്കാരിക സമ്മേളനത്തിൽ സാറ അനിൽ ,ശ്രീ ജോസ് മണക്കാട്ട് എന്നിവർ അവതാരകരായിരുന്നു .തുടർന്ന് ശ്രീമതി ശാന്തി ജെയ്സന്റെ പ്രാർത്ഥനാഗാനത്തോടെ ആരംഭിച്ച സമ്മേളനത്തിൽ ശ്രീ ജോയ് വാച്ചാച്ചിറ മുൻ പ്രസിഡന്റ് ശ്രീ ജയ് ചന്ദ്രനെ അനുസ്മരിച്ചു.മലയാളി അസോസിയേഷൻ സെക്രട്ടറി ആൽവിൻ ഷിക്കോർ സ്വാഗതം ആശംസിച്ചു .ചിക്കാഗോയിലെ മുഴുവൻ മലയാളി സംഘടനകളും ചേർന്നുള്ള ഒരു ഓണാഘോഷം, വരും കാലങ്ങളിൽ നടത്താൻ കഴിയട്ടെ എന്ന് പ്രത്യാശ പ്രകടിപ്പിച്ച ചിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്റ് ശ്രീമതി ജെസ്സി റിൻസി ,ജനപങ്കാളിത്തം കൊണ്ട് ഇത്തവണത്തെ ഓണാഘോഷം അവിസ്മരണീയമാക്കിയ ചിക്കാഗോയിലെ മലയാളി സമൂഹത്തിന് നന്ദി രേഖപ്പെടുത്തി .
തുടർന്ന് പ്രശസ്ത സിനിമ താരം ലെന ഓണാഘോഷ പരിപാടികൾ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളും കോർഡിനേറ്റേഴ്സ് ആയ തോമസ് വിൻസെന്റ്, കിഷോർ കണ്ണാല ,ജോഷി പൂവത്തിങ്കൽ എന്നിവരും ചേർന്ന് ഭദ്ര ദീപം തെളിയിച്ചു.
തുടർന്ന് പരിപാടികളുടെ മുഖ്യ സ്പോൺസർമാരായ മിർസ &സാറ , സിറിയക് &നിഷ ,സ്റ്റീവ് ക്രിഫേസ് എന്നിവരെ വേദിയിൽ ആദരിച്ചു.മനോജ് അച്ചേട്ട് ,ഷൈനി ഹരിദാസ് എന്നിവർ നേതൃത്വം നൽകി .
തുടർന്ന് 2024 വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.ശ്രീമതി ഷന മോഹൻ അവതാരകയായ ചടങ്ങിൽ ശ്രീ ബിജു മുണ്ടക്കൽ ,ശ്രീ വിവിഷ് ജേക്കബ് ,ശ്രീ അച്ചൻകുഞ്ഞു മാത്യു എന്നിവർ വിജയികൾക്ക് അവാർഡുകൾ സമ്മാനിച്ചു .
2024 ലെ കലാമേളയിൽ കലാ തിലകമായ ഇസബെൽ വടകരക്കും കലാപ്രതിഭ ജെയ്ഡൻ ജോസ്സിനുമുള്ള എവർ റോളിങ്ങ് ട്രോഫികളും വേദിയിൽ വെച്ച് നൽകുകയുണ്ടായി .ബാസ്കറ്റ് ബോൾ മത്സര വിജയികൾക്കുള്ള ട്രോഫികളും വേദിയിൽ വിതരണം ചെയ്തു. ശ്രീ ഫിലിപ്പ് പുത്തൻപുരയിൽ ,ശ്രീ ഷിബു മുളയാനിക്കുന്നേൽ ,വിനു മാമ്മൂട്ടിൽ എന്നിവർ നേതൃത്വം നൽകി .
ചിക്കാഗോ മലയാളി അസോസിയേഷൻറെ 50 വർഷത്തെ ചരിത്രം ഉൾക്കൊള്ളുന്ന സുവനീറിന്റെ പ്രകാശനവും വേദിയിൽ വെച്ചു നടക്കുകയുണ്ടായി. ശ്രീ ജോഷി വള്ളിക്കളം 
ഇതിനു നേതൃത്വം നൽകി .ശ്രീ ജോഷി പൂവത്തുങ്കലിന്റെ കൃതജ്ഞതയോടെ അവസാനിച്ച സാംസ്കാരിക സമ്മേളനത്തെ തുടർന്ന് അരങ്ങേറിയ കലാസന്ധ്യ ചിക്കാഗോ മലയാളികൾക്കു വേറിട്ട അനുഭവമായി .
ഡോ :സിബിൽ ഫിലിപ്പ് ,ശ്രീമതി ആഗ്നസ് തെങ്ങുംമൂട്ടിൽ എന്നിവർ കലാസന്ധ്യക്കു നേതൃത്വം നൽകി . ,ഡോ :റോസ് വടകര , സി ജെ മാത്യു എന്നിവർ അവതാരകരായിരുന്നു .സൂസൻ ചാക്കോയുടെ നേതൃത്വത്തിലുള്ള തിരുവാതിര ,സന്ധ്യ ഗ്രൂപ്പിന്റെ മോഹിനിയാട്ടം ,ഇസബെൽ വടകര ,ജെയ്ഡൻ ജോസ് എന്നിവരുടെ നൃത്തങ്ങൾ സാറയുടെ നേതൃത്വത്തിലുള്ള സമൂഹ നൃത്തം ,മെർലിൻ ജോസ് , റൊവീണ പ്രതീഷ് എന്നിവരുടെ ഹൃദയസ്പർശിയായ ഗാനങ്ങൾ,  സൂസൻ ഇടമലയും ബേബി തോമസും ചേർന്ന് അവതരിപ്പിച്ച സ്കിറ്റ് എന്നിവയ്ക്ക് ശേഷം മണവാളൻസ് ഗ്രൂപ്പ് അവതരിപ്പിച്ച ഡാൻസും ശ്രദ്ധേയമായി .തുടർന്ന് സജി മാലിത്തുരുത്തേലിന്റെ ഓണപ്പാട്ടിനൊപ്പം സാറ അനിലിന്റെ നൃത്തച്ചുവടുകളും കാണികൾക്കു ഹൃദ്യമായ അനുഭവമായി.
ജനപങ്കാളിത്തം കൊണ്ടും താരസാന്നിധ്യം കൊണ്ടും പരിപാടികളുടെ വൈവിധ്യം കൊണ്ടും പങ്കെടുത്തവരുടെ എല്ലാം മനസ്സിൽ കുളിർമ്മയായി ചിക്കാഗോ മലയാളികളുടെ 2024 ലെ ഓണം 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.