PRAVASI

മകൾക്ക് അച്ഛന്റെ സല്യൂട്ട്

Blog Image
ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകൾക്ക് പൊലീസ് യൂണിഫോമിൽനിന്ന് സല്യൂട്ട് ചെയ്ത് അച്ഛൻ

ഐഎഎസുകാരിയായി തന്റെ മുന്നിലെത്തിയ മകൾക്ക് പൊലീസ് യൂണിഫോമിൽനിന്ന് സല്യൂട്ട് ചെയ്ത് അച്ഛൻ. ഐഎഎസ് പരിശീലനത്തിന്റെ ഭാഗമായി പൊലീസ് അക്കാദമിയിലെത്തിയ മകൾ എ. ഉമാ ഹാരതിയെ എസ്പി എൻ. വെങ്കടേശ്വരലു സല്യൂട്ട് ചെയ്യുന്ന ഈ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഹൈദരാബാദ് പൊലീസ് അക്കാദമിയുടെ ഡപ്യൂട്ടി ഡയറക്ടറാണ് എസ്പി എൻ.വെങ്കടേശ്വരലു. 2022ലെ ഐഎഎസ് മൂന്നാം റാങ്കുകാരിയാണ് എ.ഉമാ ഹാരതി. കവാടത്തിൽ മകളെയും സംഘത്തെയും സ്വീകരിച്ച അച്ഛൻ യൂണിഫോമിൽ നീട്ടിയൊരു സല്യൂട്ട് നൽകുകയായിരുന്നു. ഇരുവർക്കും അത് അഭിമാനനിമിഷമായിരുന്നു.


 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.