LITERATURE

ഫൊക്കാനചരിതം ( തുള്ളൽപ്പാട്ട് )

Blog Image
ഫൊക്കാനയുടെ ആനവിരണ്ടു  ഡെലിഗേറ്റുകളൊക്കെയോടികൂടി  ആരാകണമിനിയൊരു  പ്രസിഡന്റ്  ആരായാലെന്തെത്തന്നു ഒരുകൂട്ടർ  കാശൊള്ളൂരൊക്കെ കോപ്പുകൾകൂട്ടി  

ഫൊക്കാനയുടെ ആനവിരണ്ടു 
ഡെലിഗേറ്റുകളൊക്കെയോടികൂടി 
ആരാകണമിനിയൊരു  പ്രസിഡന്റ് 
ആരായാലെന്തെത്തന്നു ഒരുകൂട്ടർ 
കാശൊള്ളൂരൊക്കെ കോപ്പുകൾകൂട്ടി  

പണ്ടിതിനൊരു ഗുണമുണ്ടാർന്നു 
കണ്ടില്ലേ മലയാളികളുടെ ഗർവ്ന്ന് 
ഇന്നിതു വെറുമൊരു കച്ചവടം 
വെള്ളമടിച്ചു സൊറപറയാനും 
വിടുവാവിട്ടു വിലസാനും!

ആർക്കിതുകൊണ്ടൊക്കെ ഗുണം 
ആളാകാനോരു പ്രഹസനമല്ലേ!
നാട്ടിൽ പലപല വിദ്യകൾകാട്ടി 
സ്യൂട്ടിൽ വിളങ്ങി നടക്കാം 

നേതാക്കന്മാരുടെ വലിൽത്തൂങ്ങി!
സംസ്ക്കാരത്തിന് പേരുപറഞ്ഞു 
സാഹിത്യത്തിന് പേരുപറഞ്ഞു 
വെള്ളമടിച്ചു രസിക്കാംഅവിടെ 
വാർധ്യക്യത്തെ വെല്ലുവിളിച്ചു  നടക്കും 
ചേട്ടന്മാരുടെ കുത്തുകൾ കാണാം!

നാട്ടിൽനിന്നുവരുന്നവരൊക്കെ  
വായ്തോരാതെ പറഞ്ഞുപുകഴ്ത്തും 
നാട്ടിൽ ചെന്നാലവരുടെ തനിനിറം 
കാട്ടിപ്പറയും,മലയാളികള്‌ 
കാശിനു കൊള്ളത്തോരെന്ന്!   

ജോൺ ഇളമത 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.